
ഞങ്ങള്‍ നിങ്ങളെ ധനികരാക്കാം: ഗ്രീന്‍ലാന്‍ഡുകാരോട് ട്രംപ്
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. രാജഭരണത്തിലുള്ള ഡെന്‍മാര്‍ക്കിലെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ഈ ദ്വീപിലെ ജനതയ്ക്ക് സമ്പല്‍സമൃദ്ധിയും സുരക്ഷയുമാണ് ട്രംപിന്റെ വാഗ്ദാനം. ഇത് അദ്ദേഹം കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.
'ഞങ്ങള്‍ നിങ്ങളെ സുരക്ഷിതമായി കാക്കും, ഞങ്ങള്‍ നിങ്ങളെ ധനികരാക്കും, മുമ്പ് നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഉയരത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ഞങ്ങള്‍ എത്തിക്കും,' ട്രംപ് പറഞ്ഞു.
അതൊരു ചെറിയ ജനതയാണ്, വളരെ, വളരെ വലിയ ഭൂപ്രദേശം, കൂടാതെ സൈനിക സുരക്ഷയ്ക്ക് വളരെ, വളരെ പ്രധാനപ്പെട്ടതുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മിക്ക ഗ്രീന്‍ലാന്‍ഡുകാരും യുഎസില്‍ ചേരുന്നതിനോട് യോജിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നു. എന്നാല്‍, ഭൂരിപക്ഷം പേരും ഡെന്‍മാര്‍ക്കില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുമുണ്ട്.
യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റെടുക്കും മുമ്പ് തന്നെ ട്രംപ് ഗ്രീന്‍ലാന്‍ഡിനോടുള്ള താല്‍പര്യം വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ലാന്‍ഡ് വില്‍ക്കാനില്ലെന്ന് നാറ്റോയിലെ അംഗമായ ഡെന്‍മാര്‍ക്കും വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും സമ്പന്നമായ പ്രകൃതിവിഭവങ്ങളും യുഎസിന് നേട്ടമാകും. വടക്കേ അമേരിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള ഏറ്റവും ഹ്രസ്വപാതയിലാണ് ഇതിന്റെ സ്ഥാനം. ഇത് യുഎസിന്റെ ബാലിസ്റ്റിക് മിസൈല്‍ മുന്നറിയിപ്പ് സംവിധാനത്തിന്റെ നിര്‍ണായകമാണ്.