
ക്ഷേത്രങ്ങളിലെ ഷര്‍ട്ടൂരല്‍: ഹിന്ദു ഐക്യത്തെ ബാധിക്കില്ലെന്ന് വെള്ളാപ്പള്ളി
പുരുഷന്‍മാരെ ഷര്‍ട്ടൂരാതെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാത്ത അനാചാരം അവസാനിപ്പിക്കണം എന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദം ഹിന്ദു ഐക്യത്തെ ബാധിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വാമി സച്ചിദാനന്ദനും നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും അഭിപ്രായങ്ങള്‍ പറഞ്ഞു. ആ വിഷയം അവിടെ അവസാനിച്ചുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
'സ്വാമി ആദ്യം അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ പിന്തുണച്ചു. സുകുമാരന്‍ നായര്‍ അതിനെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞു. സ്വാമി അതിന് മറുപടി പറഞ്ഞു. ആ വിഷയം ഇപ്പോള്‍ അവസാനിച്ചു,' നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വളരെക്കാലമായി പുരുഷന്‍മാരെ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് ഞങ്ങള്‍ക്കൊരു പുതിയ കാര്യമല്ല. അതിനുമേല്‍ എസ്എന്‍ഡിപി യോഗം അഭിപ്രായം പറയേണ്ടതില്ല,' നടേശന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തെ അനുകൂലിച്ചിരുന്നോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള പണ്ഡിതനല്ല താനെന്നും ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരു ധാരാളം അനാചാരങ്ങളേയും മറ്റും നിര്‍ത്തലാക്കിയെന്നും അദ്ദേഹം പറഞ്ഞു.