TMJ
searchnav-menu
post-thumbnail

TMJ Daily

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ

03 Dec 2025   |   1 min Read
TMJ News Desk

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ഉത്തരവ്. ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ചാണ് ക്ഷേമ പെൻഷൻ നൽകാൻ ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 

62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്.

 

#Daily
Leave a comment