TMJ
searchnav-menu
post-thumbnail

TMJ Daily

ക്ഷേമപെന്‍ഷന്‍ പരാമര്‍ശം: കെ സി വേണുഗോപാല്‍ സാധാരണക്കാരെ അവഹേളിച്ചുവെന്ന് എം സ്വരാജ്

04 Jun 2025   |   1 min Read
TMJ News Desk

ക്ഷേമപെന്‍ഷന്‍ വിതരണം തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരാമര്‍ശം ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരോടുള്ള അവഹേളനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു.

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ കൊടുക്കണം എന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും പെന്‍ഷന്‍ എല്ലാം വര്‍ദ്ധിപ്പിച്ച് ചുരുങ്ങിയത് 2,500 രൂപയെങ്കിലും ആക്കണമെന്നാണ് മുന്നണിയുടെ ആഗ്രഹമെന്നും സ്വരാജ് പറഞ്ഞു. അത് നടക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അനീതി കൊണ്ടാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് ഭരണകാലത്ത് പെന്‍ഷന്‍ കൊടുക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ചരിത്രത്തോടും കാലത്തോടും ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരോടുമുള്ള അവഹേളനമാണ് വേണുഗോപാലിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയത് നായനാര്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലാണെന്നും അന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും സ്വരാജ് പറഞ്ഞു.

കര്‍ഷകത്തൊഴിലാളിക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പാടില്ലെന്നും അതൊരു പാഴ്‌ച്ചെലവാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ ആ കാശിന് കള്ള് കുടിക്കുമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും പ്രസംഗിച്ചതെന്നും ആ എതിര്‍പ്പിനെ മറികടന്നാണ് എല്‍ഡിഎഫ് പെന്‍ഷന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment