TMJ
searchnav-menu
post-thumbnail

TMJ Daily

ക്ഷേമപെന്‍ഷന്‍ പരാമര്‍ശം: മാപ്പ് പറയില്ലെന്ന് വേണുഗോപാല്‍

04 Jun 2025   |   1 min Read
TMJ News Desk

ക്ഷേമപെന്‍ഷന്‍ കൈക്കൂലിയെന്ന പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രസംഗം വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ സാധാരണ ഗതിയില്‍ കൊടുക്കുന്നുണ്ടെന്നും എന്നാല്‍ കുടിശ്ശികയുണ്ടെന്നും ആ കുടിശ്ശിക കൊടുക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പ് കാലത്തെ കാണുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന കുടിശ്ശികയെക്കുറിച്ചാണ് താന്‍ ചോദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ക്ഷേമപെന്‍ഷന്‍ വിതരണം തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്ന് വേണുഗോപാലിന്റെ പരാമര്‍ശം ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരോടുള്ള അവഹേളനമാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞിരുന്നു. കൂടാതെ, നായനാര്‍ സര്‍ക്കാര്‍ ആരംഭിച്ച കര്‍ഷക പെന്‍ഷനെതിരെ അക്കാലത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നുവെന്നും കര്‍ഷകര്‍ പെന്‍ഷന്‍ തുക കള്ള് കുടിക്കാന്‍ ഉപയോഗിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞിരുന്നു.

വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അവരുടെ ജീവിതത്തെ അദ്ദേഹം അപഹസിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെയാണ് വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


#Daily
Leave a comment