
നിങ്ങള്‍ ചുമത്തുന്നത്, ഞാന്‍ തിരിച്ചു ചുമത്തും; മോഡിയോട് ട്രംപ്
ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുന്ന വ്യാപാര കരാറിലൂടെ യുഎസിന്റെ പകരത്തിനുപകരമുള്ള താരിഫുകള്‍ എന്ന ഭീഷണി ഇല്ലാതാക്കാനാകുമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് താരിഫ് ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 'ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത് ഇതാണ്: പകരത്തിനുപകരം. നിങ്ങള്‍ എന്ത് ചുമത്തുന്നുവോ, ഞാനത് ചുമത്തും. എല്ലാ രാജ്യങ്ങളോടും ഞാനത് ചെയ്യുന്നു,' മോഡിയോട് ട്രംപ് പറഞ്ഞു.
ലോകത്തിലേറ്റവും കൂടുതല്‍ താരിഫ് ചുമത്തുന്നത് ഇന്ത്യയാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ താരീഫുകള്‍ അന്യായമാണെന്ന് അദ്ദേഹത്തിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത യുഎസ് സര്‍ക്കാരിന്റെ ഉപദേശകനായ ഇലോണ്‍ മസ്‌ക് പറഞ്ഞു. കഴിഞ്ഞയാഴ്ച്ച മോഡി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ മസ്‌കുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മോദിയുടെ യുഎസ് സന്ദര്‍ശനത്തെത്തുടര്‍ന്ന് യുഎസ് ഉല്‍പന്നങ്ങളുടെ താരിഫുകള്‍ കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. വ്യാപാരം ഇരട്ടിയാക്കുന്നതിനുള്ള വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ തീരുവകള്‍ കുറച്ചു. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇളവുകള്‍ നേടിയെടുക്കാമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.