
ചർച്ചിൽ അതിന്റെ സമൃദ്ധിയിലേക്ക് തിരികെയെത്തുമ്പോൾ
ഹഡ്സൺ ബേയുടെ തീരത്തുള്ള തുണ്ട്ര വനങ്ങളുമായി ചേർന്നുള്ള ഈ വിദൂര നഗരം നിരന്തരമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സൈന്യം നഗരം വിട്ടതോടെ ഈ നഗരത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകർന്നിരുന്നു. റോഡുകൾ വഴി മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കാത്ത ഒരു ദേശത്തിന്റെ വിതരണങ്ങളുടെ ജീവനാഡി തന്നെ ഇതിലൂടെ ഇല്ലാതായിരുന്നു. താപനില ഉയരുകയും, മൃഗങ്ങൾ ഇല്ലാതാവുകയും, മണ്ണിലും നിലങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ധ്രുവക്കരടികളെ ഇഷ്ടപ്പെടുന്ന ആളുകളെ ആകർഷിക്കുന്ന തരത്തിൽ ഈ പട്ടണം വിനോദസഞ്ചാരത്തിലേക്ക് ഒരു ചുവട് മാറ്റം നടത്തുന്നത്. ഇതിലൂടെ തുറമുഖവും റെയിൽവേയും പുനർജ്ജീവിപ്പിക്കാനുള്ള മാർഗങ്ങൾ നേതാക്കൾ കണ്ടെത്തി. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുമ്പോൾ അവർ കൂടുതൽ വഴക്കമുള്ള കെട്ടിടങ്ങൾ രൂപകല്പന ചെയ്യാൻ തുടങ്ങി, ശാസ്ത്രജ്ഞർ ഭയപ്പെടുന്നത് പോലെ കാലാവസ്ഥ വ്യതിയാനം ധ്രുവക്കരടികളുടെ എണ്ണത്തെ ഇല്ലാതാക്കിയാൽ ചർച്ചിൽ വീണ്ടും തകർച്ചയിലേക്ക് തന്നെ തിരികെ പോകും.
വിന്നിപെഗിന് വടക്ക് 1700 കിലോമീറ്റർ അകലെയാണ് ചർച്ചിൽ സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ സൈനികത്താവളവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സ്ഥിതി ചെയ്തിരുന്നത് കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് നഗരത്തിൽ മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ആ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ജീർണിച്ചു, തിരക്കേറിയ തുറമുഖം അടച്ചു. മോശമായ കാലാവസ്ഥ മൂലം ട്രാക്കുകൾ തകർന്നതിനാൽ ട്രയിൻ സർവ്വീസുകൾ നിർത്തിവച്ചു. നഗരം ക്ഷയിച്ചപ്പോൾ കരടികൾ കൂടുതലായി നഗരത്തിലേക്ക് വരാൻ തുടങ്ങിയതോടെ പിന്നീട് ചർച്ചിൽ ധ്രുവക്കരടികളുടെ തലസ്ഥാനമെന്ന് അറിയപ്പെടാൻ തുടങ്ങി. ബെലൂഗ തിമിംഗലങ്ങൾക്കായുള്ള വിനോദസഞ്ചാരത്തെയും ഈ പട്ടണം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനം സമ്പദ് വ്യവസ്ഥയിലും വിനോദസഞ്ചാരത്തിലും ചെലുത്തുന്ന സ്വാധീനവുമായി പൊരുത്തപ്പെടാൻ ഓരോ നഗരത്തിനും കഴിയും, നമ്മുടെ പ്രകൃതിയും പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാൻ ആസൂത്രണം ചെയ്യുന്ന നഗരത്തിന്റെ മികച്ച ഉദാഹരണമാണ് ഈ നഗരം. മറ്റു ഗതാഗത മാർഗങ്ങളൊക്കെ ഉപയോഗിച്ച് ചർച്ചിലിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ സാധിക്കുമെങ്കിലും റെയിൽ മാർഗമാണ് യാത്രകൾക്ക് ഏറ്റവും അനുയോജ്യം. ഒരു സ്വകാര്യ കമ്പനിയ്ക്ക് പാട്ടത്തിന് നൽകിയിരുന്ന ഇവിടുത്തെ റെയിൽപാളങ്ങൾ ശരിയായി സംരക്ഷിക്കപ്പെടാത്തതിനാൽ ഉപയോഗശൂന്യമായി തീർന്നിരുന്നു. 80 വർഷം മുമ്പുള്ലതിനേക്കാൾ 30 ശതമാനം മഴയാണ് ചർച്ചിലിൽ ലഭ്യമാകുന്നതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. നിർജ്ജീവമായ തുറമുഖങ്ങളിലേക്ക് സാധനങ്ങൾ എത്താതിരുന്നതിനാൽ, സാമ്പത്തിക ഘടന തകർന്ന നഗരം സാമ്പത്തിക സഹായത്തിനായി ഫെഡറൽ, പ്രവിശ്യ ഗവൺമെന്റുകളോട് അപേക്ഷിച്ചിരുന്നു. 2018ൽ ആട്ടിക് ഗേറ്റ് വേ എന്ന കമ്പനി റെയിൽപാതകളും തുറമുഖങ്ങളും ഏറ്റെടുത്തതോടെ 2021 ആയപ്പോഴേക്കും ഷിപ്പിംഗ് മൂന്നിരട്ടിയിലധികം വർദ്ധിച്ചു.
വിനോദസഞ്ചാരികളും പുതിയ താമസക്കാരും ചർച്ചിലിന്റെ ചരിത്രം ചോദിക്കുമ്പോൾ അത്ര നല്ലതല്ലാത്ത ചരിത്രമാണ് ചർച്ചിലിന് പറയാനുള്ളതെങ്കിലും ചർച്ചിൽ അതിന്റെ സമൃദ്ധിയിലേക്ക് തിരികെയെത്തിയതിൽ അവിടുത്തെ ഓരോരുത്തരുടെയും പങ്ക് വലുതാണ്.