TMJ
searchnav-menu
post-thumbnail

TMJ Daily

അടിയന്തര ഉപയോഗത്തിനുള്ള എംപോക്സ് നിർണയ ടെസ്റ്റിന് ഡബ്ലുഎച്ച്ഒ അംഗീകാരം

04 Oct 2024   |   1 min Read
TMJ News Desk

ബട്ട് ലബോറട്ടറിയുടെ (ABT) എംപോക്സ് രോഗനിർണ്ണയ പരിശോധനയ്ക്ക്  ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. രോഗം പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ പരിശോധന വർദ്ധിപ്പിക്കുന്നതിനുള്ള ഏജൻസിയുടെ ശ്രമത്തിനുള്ള ആദ്യത്തെ അംഗീകാരമാണിത്.

റിയൽ-ടൈം പിസിആർ ടെസ്റ്റും , അലിനിറ്റി എം എംപിഎക്സ്വി അസ്സേയും, മനുഷ്യൻ്റെ ചർമ്മത്തിൽ  നിന്ന് എംപോക്സ് വൈറസ് ഡിഎൻഎ കണ്ടെത്തുന്നതിന് സഹായിക്കുന്നു. പരിശീലനം ലഭിച്ച ക്ലിനിക്കൽ ലബോറട്ടറി ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡബ്ലുഎച്ച്ഒ പറഞ്ഞു.

അടിയന്തരമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള മൂന്ന് പുതിയ എംപോക്സ് നിർണയ പരിശോധനകൾ കൂടി വിലയിരുത്തുന്നുണ്ടെന്നും നിർണ്ണയത്തിന് ആവശ്യമായ ടൂളുകളുടെ ലഭ്യത വിപുലീകരിക്കാൻ മറ്റു നിർമാതാക്കളുമായി ചർച്ചയിലാണെന്നും ഏജൻസി അറിയിച്ചു.

"എമർജൻസി യൂസ് ലിസ്റ്റിംഗ് (EUL) നടപടിക്രമത്തിന് കീഴിലാണ് ആദ്യത്തെ എംപോക്സ് നിർണയ പരിശോധന, ഉൾപ്പെടുത്തിയിരിക്കുന്നത്. എംപോക്സ് ബാധിത രാജ്യങ്ങളിൽ പരിശോധനാ ലഭ്യത വർദ്ധിപ്പിക്കാൻ സാധിച്ചാൽ ഇതൊരു സുപ്രധാന നാഴികക്കല്ലായി തീരും" ഏജൻസിയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ യുകിക്കോ നകതാനി പറഞ്ഞു.

ഓഗസ്റ്റിൽ, ഡബ്ലുഎച്ച്ഒ നിർമ്മാതാക്കളോട് അവരുടെ ഉൽപ്പന്നങ്ങൾ അടിയന്തിര അവലോകനത്തിനായി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ഫലപ്രദമായ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

പൊതുജനാരോഗ്യ അടിയന്തര ഘട്ടങ്ങളിൽ അവയുടെ ലഭ്യത ത്വരിതപ്പെടുത്തുന്നതിനുള്ള ലൈസൻസില്ലാത്ത വാക്സിനുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവയുടെ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് ഇയുഎൽ നടപടിക്രമം.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വൈറസ്‌ പൊട്ടിപ്പുറപ്പെടുകയും അയൽരാജ്യങ്ങളായ ബുറുണ്ടി, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് ഓഗസ്റ്റിൽ രണ്ട് വർഷത്തിനിടെ രണ്ടാം തവണയും ലോകാരോഗ്യ സംഘടന എംപോക്സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.

പാശ്ചാത്യ ആഫ്രിക്കയിലെയും മധ്യ ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന ക്ലേഡ് I വകഭേദവും പുതിയതും കൂടുതൽ വ്യാപന ശേഷിയുള്ള ക്ലേഡ് ഐബിയും ആഗോളതലത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കും സമീപ രാജ്യങ്ങൾക്കും പുറമേ സ്വീഡൻ, തായ്‌ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലും ക്ലേഡ് ഐബി  വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.


#Daily
Leave a comment