TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

വയനാട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി, ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

10 Feb 2024   |   1 min Read
TMJ News Desk

യനാട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. പടമല ഭാഗത്ത് ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ചാലിഗദ്ദ സ്വദേശി അജിയാണ് മരിച്ചത്. പടമലഭാഗത്ത് രാവിലെ ഇറങ്ങിയ ആന വീടിന്റെ മതില്‍ തകര്‍ത്തുവന്നാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കര്‍ണാടക വനംവകുപ്പിന്റെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആന അര്‍ധരാത്രിയോടെ അതിര്‍ത്തിയിലെത്തിയെന്നാണ് വിവരം. സംഭവത്തില്‍ വനംവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് ഇതേ രീതിയില്‍ കര്‍ണാടക വനംവകുപ്പിന്റെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ക്കൊമ്പന്‍ വയനാട്ടില്‍ ഇറങ്ങിയത്. തണ്ണീര്‍കൊമ്പനോടൊപ്പം പിടികൂടി കാട് കയറ്റിയ ആനയാണ് ഇപ്പോള്‍ പടമലയില്‍ ഇറങ്ങിയത്.

തണ്ണീര്‍കൊമ്പന് പിന്നാലെ

വയനാട്ടില്‍ കഴിഞ്ഞയാഴ്ച്ച പിടികൂടിയ തണ്ണീര്‍കൊമ്പന് പിന്നാലെയാണ് വീണ്ടും ആനയിറങ്ങിയിരിക്കുന്നത്. ജനുവരി 16 നായിരുന്നു കര്‍ണാടക വനംവകുപ്പ് തണ്ണീര്‍കൊമ്പനെ പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ തുറന്നുവിട്ടത്. മാനന്തവാടി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു. ജനങ്ങള്‍ ആശങ്കയിലായപ്പോള്‍ തണ്ണീര്‍ കൊമ്പനെ വനമേഖലയിലേക്ക് തിരികെ അയക്കാന്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് ശ്രമിച്ചു. ശ്രമം വിജയിക്കാതെ വന്നപ്പോള്‍ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. മയക്കുവെടിവെച്ച് കുങ്കിയാനകളുടെ സഹായത്തോടെ രാത്രി പത്തരയോടെയാണ് ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. കര്‍ണാടക അധികൃതര്‍ക്ക് കൈമാറിയ ആനയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ബന്ദിപ്പൂര്‍ മേഖലയില്‍ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട്  തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.


#Daily
Leave a comment