TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

അടിമാലിയില്‍ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

04 Mar 2024   |   1 min Read
TMJ News Desk

ടുക്കി അടിമാലിയിലെ കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ദിര ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം ഈ മേഖലയില്‍ കാട്ടുതീ ഉണ്ടായതോടെ കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

പട്ടാമ്പിയില്‍ ആന വിരണ്ടോടി, ഒരാള്‍ക്ക് പരിക്ക്

പട്ടാമ്പിയില്‍ നേര്‍ച്ചക്കെത്തിച്ച ആനയെ തിരികെ കൊണ്ടുപോകുമ്പോള്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടി. ആനയുടെ ചവിട്ടേറ്റ് ആടുമേയ്ക്കാനെത്തിയ തമിഴ്നാട് സ്വദേശിയായ കന്ദസ്വാമിക്ക് പരിക്കേറ്റു.  മൂന്ന് മണിക്കൂറിലേറെ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം തൃശ്ശൂര്‍ കുന്നംകുളം എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അമ്പാട് എന്ന സ്ഥലത്തുവെച്ചാണ് ആനയെ തളച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പാലക്കാട് വടക്കുമുറിയ്ക്ക് സമീപത്തുവച്ച് പാപ്പാന്മാര്‍ ഉറങ്ങാനായി കിടന്നപ്പോള്‍ ലോറി ഡ്രൈവര്‍ ചായ കുടിക്കാനായി വാഹനം നിര്‍ത്തിയപ്പോഴാണ് ആന ലോറിയില്‍ നിന്നും ഇറങ്ങിയോടിയത്. രണ്ട് പശുക്കളെയും ഒരാടിനെയും ചവിട്ടിക്കൊന്ന ആന വീടുകള്‍ക്കും കടകള്‍ക്കും നേരേ ആക്രമണം നടത്തുകയും ചെയ്തു.


#Daily
Leave a comment