
TMJ Daily
ജപ്പാനില്‍ കാട്ടുതീ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
02 Mar 2025 | 1 min Read
TMJ News Desk
ജപ്പാനില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീ കാരണം ഒഫുനാറ്റോ നഗരത്തില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. 2,000ത്തോളം പേര്‍ വീടുപേക്ഷിച്ച് സുഹൃത്തുക്കളുടെ അല്ലെങ്കില്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. 1,200ല്‍ അധികം പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി.
ഒഫുനാറ്റോയുടെ സമീപത്തെ വനത്തില്‍ ബുധനാഴ്ച്ചയാണ് കാട്ടുതീ ആരംഭിച്ചത്. ഇത് നിയന്ത്രണാധീതം ആകുകയും 4,450 ഏക്കര്‍ കാട് നശിപ്പിക്കുകയും ചെയ്തു. 1992നുശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും കഠിനമായ കാട്ടുതീയാണിത്.
തീയില്‍പ്പെട്ട് ഒരാള്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല. 2023ല്‍ ജപ്പാനില്‍ ഏകദേശം 1,300 കാട്ടുതീ സംഭവങ്ങളാണ് ഉണ്ടായത്. മിക്കതും ഫെബ്രുവരി മുതല്‍ ഏപ്രില്‍ കാലയളവിലാണ്. ഇക്കാലത്ത് വായു വരളുകയും കാറ്റ് ശക്തമാകുകയും ചെയ്യും.
#Daily
Leave a comment