TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

വന്യജീവി ആക്രമണം; മന്ത്രിതലസംഘം വയനാട്ടിലെത്തി

20 Feb 2024   |   1 min Read
TMJ News Desk

ന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്നതിനുമായി മന്ത്രിതലസംഘം വയനാട്ടിലെത്തി. എ. കെ.ശശീന്ദ്രന്‍, എം.ബി.രാജേഷ്, കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ജില്ലയിലെത്തിയത്. ബത്തേരിയില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് മന്ത്രിമാര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക.

മന്ത്രിസംഘത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി

വയനാട്ടിലെത്തിയ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബത്തേരി ചുങ്കത്ത് നിന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്. കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

നഷ്ടപരിഹാരവുമായി കര്‍ണാടകം

വയനാട്ടില്‍ മോഴയാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരവുമായി കര്‍ണാടകം. കര്‍ണാടകം പിടികൂടിയ 14 ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിവിധ വനമേഖലകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. അതില്‍ രണ്ട് ആനകളാണ് വയനാട്ടിലിറങ്ങിയത്. ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട്ടിന്റെ അതിര്‍ത്തിയോട് ചേര്‍ത്ത് കൊണ്ടു വിട്ടതിന് ശേഷം കര്‍ണാടകം കേരളത്തിന് വിവരങ്ങള്‍ കൈമാറിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.


#Daily
Leave a comment