TMJ
searchnav-menu
post-thumbnail

TMJ Daily

വെനസ്വേലയെ ആക്രമിക്കില്ല: ട്രംപ് 

01 Nov 2025   |   1 min Read
TMJ News Desk

വെനസ്വേലയെ ആക്രമിക്കുന്നത് തന്റെ പരിഗണനയിൽ ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ മാസം ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മേഖലയിൽ യുഎസ് വൻതോതിൽ സൈനിക വിന്യാസം നടത്തുന്നതിനിടെയാണിത്.

അമേരിക്ക നിലവിൽ കരീബിയൻ പ്രദേശത്തേക്ക് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ആയിരക്കണക്കിന് സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വെനസ്വേലൻ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.മുൻപ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ ട്രംപ് അമേരിക്കൻ ചാര സംഘടനയായ CIAയെ  ഏർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.




#Daily
Leave a comment