
TMJ Daily
ഇടതു മുന്നണി വിടില്ല: ജോസ് കെ മാണി
27 Jun 2025 | 1 min Read
TMJ News Desk
മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും, എൽഡിഎഫിൽ പൂർണ സന്തോഷവാനാണെന്നും കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായാണ് ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.
കോട്ടയത്ത് ചേരുന്ന സെക്രട്ടറിയറ്റ് യോഗത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പും ചർച്ചയാവും. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടയത്തടക്കം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുകയും, അതിനായുള്ള ചർച്ചകൾ സിപിഎമ്മുമായി ആരംഭിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
#Daily
Leave a comment


