
TMJ Daily
വില്ലോ: ഗൂഗിളിന്റെ പുതിയ അതിവേഗ സൂപ്പര്‍ ചിപ്പ്
10 Dec 2024 | 1 min Read
TMJ News Desk
ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പത്ത് സെപ്റ്റില്ല്യണ്‍ വര്‍ഷം കൊണ്ട് നിര്‍ദ്ധാരണം ചെയ്യുന്ന പ്രശ്‌നങ്ങള്‍ അഞ്ച് മിനിട്ടുകള്‍ കൊണ്ട് ചെയ്യാന്‍ കഴിയുന്ന പുതിയ ചിപ്പ് ഗൂഗിള്‍ വികസിപ്പിച്ചു.
ഒന്നിനുശേഷം 25 പൂജ്യങ്ങള്‍ വരുന്ന സംഖ്യയാണ് പത്ത് സെപ്റ്റില്ല്യണ്‍. ക്വാണ്ടം കംപ്യൂട്ടിങ്ങ് രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലാണ് ഈ ചിപ്പ്.
വില്ലോ എന്നാണ് ഗൂഗിള്‍ ഈ ചിപ്പിന് പേര് നല്‍കിയത്. എന്നാല്‍, വില്ലോ നിലവില്‍ പരീക്ഷണ ഉപകരണമാണെന്നും യഥാര്‍ത്ഥ ലോകത്തിലെ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന ശക്തമായ ക്വാണ്ടം കംപ്യൂട്ടര്‍ ഇനിയും ധാരാളം വര്‍ഷങ്ങള്‍ അകലെയാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
#Daily
Leave a comment