TMJ
searchnav-menu
post-thumbnail

TMJ Daily

യുവതിയുടെ ആത്മഹത്യ; സുഹൃത്ത് പോലീസ് സ്റ്റേഷനിൽ എത്തി  

21 Jun 2025   |   1 min Read
TMJ News Desk

കണ്ണൂർ കായലോട് റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ അവരുടെ ആൺ സുഹൃത്തായ റഹീസ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. റസീന ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ്  ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. സദാചാര ആക്രമണത്തെ തുടർന്നാണ് റസീന ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.

സംഭവുമായി ബന്ധപ്പെട്ട കേസിൽ ഇയാളുടെ മൊഴി നിർണായമാകും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് നടന്നത് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് യുവതി ആത്മഹത്യ നടത്തിയത് എന്നാണ് പറയപ്പെടുന്നത്.

റസീനയും,  സുഹൃത്തും സംസാരിച്ചു നിൽക്കുന്നതിനിടെ അവിടേക്ക് എത്തിയ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും സമാനമായ വിവരങ്ങൾ പൊലീസിന് ലഭിച്ചതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ റഹീസിന്റെ മൊഴി സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇതൊരു സദാചാര ആക്രമണം അല്ലെന്ന് റസീനയുടെ ഉമ്മ ഫാത്തിമ വെള്ളിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.



#Daily
Leave a comment