TMJ
searchnav-menu
post-thumbnail

TMJ Daily

വനിതാ ലീഗ്: ഇന്ന് ഗോകുലവും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും

02 Feb 2025   |   1 min Read
TMJ News Desk

ന്ത്യന്‍ വനിതാ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടും. ജയം തുടരാന്‍ ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്തെ പോയിന്റ് നിലയിലെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ കൊല്‍ക്കത്ത ടീമായ ഈസ്റ്റ് ബംഗാളുമെത്തുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് ഈസ്റ്റ് ബംഗാള്‍. രണ്ടാമത് ഗോകുലവും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് തവണ ഗോകുലം വനിതാ ടീമിനെ ഐഡബ്ല്യൂഎല്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ആന്റണി ആന്‍ഡ്രൂസാണ് ഈസ്റ്റ് ബംഗാള്‍ ടീമിനെ പരീശിലിപ്പിക്കുന്നത്.

എതിരാളികള്‍ ശക്തരാണ് എന്ന ധാരണ ടീമിനുണ്ടെന്നും മത്സരത്തിന്റെ അവസാന നിമിഷം വരെ ജയത്തിനായി പൊരുതുകയും എതിര്‍ മുന്നേറ്റങ്ങളെ തുടക്കത്തിലേ തടയിടാന്‍ പ്രതിരോധത്തിന്റെ ശക്തികൂട്ടുകയുമാണ് ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെന്ന് ഗോകുലം കേരളയുടെ പരിശീലകന്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

നിലവില്‍ പരുക്കും മറ്റുമില്ലാത്തതിനാല്‍ ടീമിനെ കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു മത്സരത്തില്‍നിന്ന് എട്ടു പോയിന്റുള്ള ഗോകുലം കേരള ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഹോപ്സ് ഫുട്ബോള്‍ ക്ലബിനെ തോല്‍പ്പിച്ചാണ് ഗോകുലം എത്തുന്നത്. വൈകീട്ട് 4നാണ് മത്സരം.


#Daily
Leave a comment