TMJ
searchnav-menu
post-thumbnail

TMJ Daily

വനിതാ അണ്ടര്‍ 23 ടി20: ഓള്‍റൗണ്ട് മികവില്‍ മേഘാലയെ തകര്‍ത്ത് കേരളം

10 Jan 2025   |   1 min Read
TMJ News Desk

കേരളത്തിന്റെ ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഗുവാഹത്തിയില്‍ നടക്കുന്ന വനിതകളുടെ അണ്ടര്‍ 23 ടി 20 ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് വന്‍വിജയം. കേരളം മേഘാലയെ 104 റണ്‍സ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 52 റണ്‍സിന് ഓള്‍ ഔട്ടായി.

കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ കേരളത്തെ അനന്യ കെ പ്രദീപും വൈഷ്ണ എം പിയും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അനന്യ 35 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്തു. അനന്യക്ക് ശേഷമെത്തിയ ക്യാപ്റ്റനായ നജ്‌ല സി എം സിയും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. നജ്‌ല 13 പന്തുകളില്‍ 30 റണ്‍സുമായും വൈഷ്ണ 49 പന്തുകളില്‍ 50 റണ്‍സുമായും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയില്‍ ആര്‍ക്കും കേരളത്തിന്റെ ബോളിങ് ആക്രമണത്തിന് പിടിച്ചു നില്ക്കാനായില്ല. ആകെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറില്‍ 52 റണ്‍സിന് മേഘാലയ ഓള്‍ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അലീന എം പിയാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ഐശ്വര്യ എ കെ മൂന്നും അജന്യ ടി പി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.




#Daily
Leave a comment