
വായ്പാശേഷി 30 ബില്യൺ ഡോളറായി ഉയർത്താനുള്ള പദ്ധതിയുമായി ലോകബാങ്ക്
കാലാവസ്ഥ വ്യതിയാനവും മറ്റ് ആഗോള വെല്ലുവിളികളും നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ലോകബാങ്കിന്റെ വായ്പാശേഷി 30 ബില്യൺ ഡോളറായി ഉയർത്തുമെന്ന് ലോകബാങ്ക്.
ലോക ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവലപ്പ്മെന്റ് വിഭാഗം ഇക്വിറ്റി ടു ലെന്റിംഗ് അനുതാപം18 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കുമെന്ന് ബാങ്ക് ചെയർമാൻ പറയുന്നു. ജി20യിലെ പ്രധാന സമ്പദ് വ്യവസ്ഥകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള ഷെയർ ഹോൾഡർന്മാരുടെയും ആവശ്യ പ്രകാരമാണിത്.
ബാങ്കിന്റെ വില നിർണ്ണയ നയങ്ങളിലെ ഈ മാറ്റങ്ങളോടൊപ്പം ബാലൻസ്ഷീറ്റ് ക്രമീകരണങ്ങളിലൂടെ വരുന്ന 7 മുതൽ 10 വർഷങ്ങൾക്കിടയിൽ വായ്പാശേഷി 150 ബില്യണായി ഉയർത്താനാണ് ബാങ്കിന്റെ ശ്രമം. യുക്രൈൻ യുദ്ധം, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, സർക്കാരിന്റെ ഉയർന്ന കടബാധ്യത എന്നീ ആഗോള വെല്ലുവിളികളെ നേരിടുന്ന സമയത്താണ് ഈ മാറ്റങ്ങൾ. 1.2 ബില്യൺ ആളുകൾക്ക് ഏകദേശം 800 ദശലക്ഷം തൊഴിലവസരങ്ങൾ മാത്രമേയുള്ളൂവെന്നതാണ് മറ്റൊരു പ്രതിസന്ധി.
ഭാവിയിൽ കാലാവസ്ഥ വ്യതിയാനം, പകർച്ചവ്യാധി എന്നിവ മൂലമുണ്ടാവുന്ന പ്രതിസന്ധികൾ നേരിടാൻ വികസ്വര രാജ്യങ്ങൾക്കും വിപണികൾക്കും പ്രതിവർഷം 3 ട്രില്യൺ ഡോളർ ധനസഹായം വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ പറയുന്നു. ഐബിആർഡിയുടെ ഇക്വിറ്റി ടു ലെന്റിംഗ് അനുതാപം 2023ലാണ് അവസാനമായി കുറച്ചത്. 19 ശതമാനത്തിൽ നിന്ന് 18 ശതമാനമായിട്ടായിരുന്നു കുറച്ചത്. ബാങ്കിന്റെ ബാലൻസ്ഷീറ്റ് ഒപ്റ്റിമൈസ് ചെയ്യാനുള്ള വഴിയായി ഹൈബ്രിഡ് ക്യാപിറ്റൽ പോലുള്ള പുതിയ രീതികൾ പരീക്ഷിച്ച് നോക്കാനുള്ള ശ്രമങ്ങളും ബാങ്ക് നടത്തുന്നുണ്ട്.
ഫീസ് ഘടനയിലും ബാങ്ക് മാറ്റം വരുത്തുന്നുണ്ട്. ഇത് രാജ്യങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുകയും ഏറ്റവും കുറഞ്ഞ നിരക്കിൽ തിരിച്ചടവ് സുഗമമാക്കുകയും ചെയ്യുന്നു. ലോകബാങ്കിന്റെ ഷെയർ ഹോൾഡർമാരും ഡോണർന്മാരും 24 ബില്യൺ ഡോളറിൽ നിന്ന് സംഭാവന 30 ബില്യൺ ഡോളറായി ഉയർത്തണമെന്ന് ബാങ്ക് ആവശ്യപ്പെടുന്നു. ഡെൻമാർക്ക് ഇതിനകം തന്നെ സംഭാവന 40 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്, ബ്രിട്ടനും സ്പെയിനും ഉൾപ്പെടെയുള്ള രാജ്യങ്ങളും സംഭാവന നൽകുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്.


