TMJ
searchnav-menu
post-thumbnail

TMJ Daily

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

31 Mar 2023   |   1 min Read
TMJ News Desk

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട്. ‘നാര്‍മടിപ്പുടവ’ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 

‘ജീവിതം എന്ന നദി’ ആണ് സാറാ തോമസിന്റെ ആദ്യ നോവല്‍. ‘മുറിപ്പാടുകള്‍ എന്ന നോവല്‍’ പിഎ ബക്കര്‍ ‘മണിമുഴക്കം’ എന്ന സിനിമയാക്കി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്. ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയമായ കൃതികള്‍. 


#Daily
Leave a comment