
ഷവോമിയുടെ ഇലക്ട്രിക് എസ് യു വി വ്യാഴാഴ്ച്ചയെത്തും; ടെസ്ലയ്ക്ക് വെല്ലുവിളി
വൈദ്യുത വാഹന പ്രേമികള്‍ കാത്തിരുന്ന വൈയു7 ഇലക്ട്രിക് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ഷവോമി വ്യാഴാഴ്ച്ച പുറത്തിറക്കും. കൂടാതെ, കമ്പനി വികസിപ്പിച്ച് മൊബൈല്‍ ചിപ്പും കമ്പനി അവതരിപ്പിക്കും. ചൈനയില്‍ ഏറെ വില്‍ക്കുന്ന ടൈസ്ലയുടെ മോഡല്‍ വൈയ്ക്ക് വെല്ലുവിളിയാകും വൈയു7 എന്ന് കരുതുന്നു.
കഴിഞ്ഞ മാസം ഷാങ്ഹായ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കരുതിയിരുന്ന എസ് യു വിയാണ് വൈയു7.
ഷ്രിങ് 01 മൈാബൈല്‍ ചിപ്പും പുതിയ ഷവോമി 15എസ് പ്രോ സ്മാര്‍ട്ട്‌ഫോണും വൈയു7ന് ഒപ്പം അവതരിപ്പിക്കുമെന്ന് ഷവോമിയുടെ സ്ഥാപകനായ ലീ ജുന്‍ വെയ്‌ബോ അക്കൗണ്ടില്‍ പറഞ്ഞു.
കമ്പനിയുടെ 15 വര്‍ഷത്തെ ചരിത്രത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട് ഗാഡ്ജറ്റുകളും വിറ്റശേഷം കഴിഞ്ഞ വര്‍ഷം ഇവി വാഹന നിര്‍മ്മാണ രംഗത്തേക്ക് കടന്ന ഷവോമി എസ് യു 7 സെഡാന്‍ അവതരിപ്പിച്ചിരുന്നു. ഇത് ഡിസംബര്‍ മുതല്‍ എല്ലാ മാസവും ടെസ്ലയുടെ മോഡല്‍ 3നേക്കാള്‍ കൂടുതല്‍ വില്‍പന നേടുന്നുണ്ട്.


