PHOTO: WIKI COMMONS
ഇന്റര്‍ മിലാന്റെ വല കാക്കാന്‍ യാന്‍ സോമര്‍..
ഇറ്റലിയിലെ കരുത്തരായ ഇന്റര്‍ മിലാന്‍ പുതിയ ഗോള്‍ കീപ്പറെ സൈന്‍ ചെയ്യാനൊരുങ്ങുന്നു. ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡ് താരാമായ യാന്‍ സോമറെയാണ് ഇന്റര്‍ മിലാന്‍ സൈന്‍ ചെയ്യുന്നത്. 6 മില്ല്യണ്‍ യൂറോയാണ് താരത്തിനായി ഇന്റര്‍മിലാന്‍ ചിലവഴിക്കുന്നത്. ഇന്‍ര്‍ മിലാന്റെ ഗോള്‍ കീപ്പറായിരുന്ന ആന്ദ്രേ ഒനാനയെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈന്‍ ചെയ്തത്. ഒനാനയുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ സോമര്‍ എത്തുന്നത്. കഴിഞ്ഞ യൂറോ കപ്പിലുള്‍പ്പെടെ സ്വിറ്റ്സര്‍ലന്‍ഡിനായി മികച്ച പ്രകടനമായിരുന്നു സോമര്‍ പുറത്തെടുത്തത്.
ന്യൂയറിന് പകരക്കാരനായി ബയേണില്‍
സൂറിച്ചിലെ എഫ്.സി ഹേര്‍ലി ബര്‍ഗില്‍ നിന്നും തന്റെ യൂത്ത് കരിയര്‍ ആരംഭിച്ച സോമര്‍ കഴിഞ്ഞ സീസണിലാണ് ബൊറൂസിയ മോന്‍ചെങ്ലാഡ്ബാച്ചില്‍ നിന്നും ബയേണിലെത്തിയത്. ബയേണിന്റെ ക്യാപ്റ്റനും അവരുടെ പ്രധാന താരവുമായ മാനുവല്‍ ന്യൂയര്‍ പരിക്കിന്റെ പിടിയിലായതോട് കൂടിയാണ് സോമറിനെ ബയേണ്‍ ടീമിലെത്തിച്ചത്. ബുണ്ടെസ് ലീഗയില്‍ ബയേണിനെതിരെ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ച വച്ചതോടെയായിരന്നു സോമറിനെ ബയേണ്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ യുവേഫ യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി സോമര്‍ മികച്ച പ്രകടനം കാഴ്ച വച്ചതോടെ സോമറിനെ പല വമ്പന്‍ ക്ലബ്ബുകളും നോട്ടമിട്ടിരുന്നു. യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിക്കുമ്പോള്‍ യാന്‍ സോമറിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അന്ന് ഫ്രാന്‍സിന്റെ സൂപ്പര്‍ താരമായിരുന്ന കിലിയന്‍ എംബാപ്പെയുടെ കിക്ക് തടുത്തിട്ട് സ്വിസ് പടയെ ക്വാര്‍ട്ടറില്‍ എത്തിച്ചത് സോമറായിരന്നു.
മിലാനിലേക്കെത്തുമ്പോള്‍
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിയ ഇന്റര്‍ മിലാനിലേക്കാണ് സോമര്‍ ഇപ്പോള്‍ എത്തുന്നത്. തന്റെ കരിയറില്‍ താന്‍ കളിച്ച ടീമുകളെ എടുത്ത് നോക്കിയാല്‍ ബയേണ്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ടീമായിരിക്കും ഇന്റര്‍ മിലാന്‍. ഈ സീസണിലെ പ്രകടനം എടുത്ത് നോക്കിയാല്‍ ബയേണിനേക്കാള്‍ മികച്ച് തന്നെയാണ് ഇന്‍ര്‍ മിലാന്‍ നില്‍ക്കുന്നത്. ആന്ദ്രേ ഒനാനയ്ക്ക് പുറമേ ഇന്റര്‍ മിലാന്റെ ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ഹാന്‍ഡകോവിച്ചും ഈ വര്‍ഷം ടീം വിട്ടത് കൊണ്ട് സോമര്‍ തന്നെയായിരിക്കും ഈ സീസണില്‍ ടീമിന്റെ നമ്പര്‍ വണ്‍ ചോയ്സ്.