
യുഎസില്‍ നിന്നും നാട്ടിലേക്ക് പണം അയക്കാന്‍ ഇനി നികുതി കൊടുക്കണം
യുഎസില്‍ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ട്രംപ് സര്‍ക്കാര്‍ ആലോചിക്കുന്നു. ഗ്രീന്‍കാര്‍ഡുകളും എച്ച്1ബി വിസകളും ഉള്ള ലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കും.
യുഎസില്‍ ജോലി ചെയ്യുന്ന വിദേശിയായ വ്യക്തി സ്വന്തം നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ചെലവേറും. ഇത് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യുഎസ് ഡോളറിന്റെ വരവ് കുറയും.
വെരിഫൈഡ് യുഎസ് സെന്‍ഡര്‍ അല്ലാത്ത വ്യക്തി അയക്കുന്ന പണത്തിനാണ് നികുതി നല്‍കേണ്ടി വരുന്നത്. യുഎസ് പൗരന്‍മാരാണ് വെരിഫൈഡ് യുഎസ് സെന്‍ഡര്‍ എന്ന് പറയുന്നത്.
നികുതി ഇല്ലാതെ പണം അയക്കാവുന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍, ചെറിയ തുകയ്ക്കും നികുതി നല്‍കേണ്ടി വരും.
2023-24 വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ച പണത്തിന്റെ 27.7 ശതമാനം തുകയും യുഎസിലെ ഇന്ത്യാക്കാര്‍ അയച്ചതാണ്. യുഎസില്‍ 54 ലക്ഷത്തില്‍ അധികം ഇന്ത്യാക്കാര്‍ ഉണ്ട്.


