TMJ
searchnav-menu
post-thumbnail

വൈ എസ് ശര്‍മിള | PHOTO: PTI

TMJ Daily

വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍; വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു

04 Jan 2024   |   1 min Read
TMJ News Desk

വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 

കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലര്‍ പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ യഥാര്‍ത്ഥ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ടെന്നും ശര്‍മിള എക്‌സില്‍ കുറിച്ചു. 

ആന്ധ്രയില്‍ കോണ്‍ഗ്രസ് തിരിച്ചു വരുമോ ?

തെലങ്കാനയില്‍ ബിആര്‍എസിനെ തോല്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ഭരണം നേടിയതിനെ തുടര്‍ന്നുണ്ടായ ഈ നീക്കം വളരെ നിര്‍ണായകമാണെന്നാണ് വിലയിരുത്തലുകള്‍. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. അതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ശര്‍മിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് ശര്‍മിളയുടെ വരവിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.


#Daily
Leave a comment