മല്ലികാർജുൻ ഖാർഗെ | Photo: PTI
വൈക്കം സത്യാഗ്രഹ ശതാബ്ദി; ഖാർഗെ ഇന്ന് കേരളത്തിൽ
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി അഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് നടത്തുന്നുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഖാർഗെ ഇന്ന് വൈക്കത്ത് വച്ച് നടത്തും. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം ആദ്യമായാണ് ഖാർഗെ കേരളത്തിലെത്തുന്നത്.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് സാംസാകാരിക വകുപ്പ് നടത്തുന്ന സമ്മേളനം നാളെ 3.30 ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും.
കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ് വൈക്കം സത്യാഗ്രഹം. വൈക്കം ക്ഷേത്രത്തിലേക്കുള്ള നാല് പൊതുവഴികളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ച സവർണരുടെ തീരുമാനത്തിനെതിരെയാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 1924 മാർച്ച് 30 ന് ആരംഭിച്ച പോരാട്ടം 604 ദിവസം നീണ്ടുനിന്നു.