TMJ
searchnav-menu

ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ സമരം തുടരും

05 Jun 2023   |   1 min Read
റിജു കാഞ്ഞൂക്കാരൻ

ലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തൽസ്ഥാനം രാജി വച്ചുവെങ്കിലും അദ്ദേഹത്തിന് എതിരായ പോരാട്ടം തുടരുമെന്ന് അൽമായ മുന്നേറ്റമെന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വക്താവായ റിജു കാഞ്ഞൂക്കാരൻ വെളിപ്പെടുത്തി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റാരോപണം നേരിടുന്ന ബിഷപ്പിന് ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനാണ് അൽമായ മുന്നേറ്റത്തിന്റെ പരിശ്രമം തുടരും. സീറോ മലബാർ സഭയിലെ ഏറ്റവും വലിയ അതിരൂപതയായ എറണാകുളം - അങ്കമാലി അതിരൂപത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽമായ മുന്നേറ്റത്തിന്റെ സ്ഥാപകരിൽ ഒരാളായ റിജു കാഞ്ഞൂക്കാരൻ കർദിനാൾ ജോർജ് ആലഞ്ചേരി നേരിടുന്ന അഴിമതി ആരോപണങ്ങളെയും, കുർബാന വിവാദത്തെയും പറ്റി സംസാരിക്കുന്നു. 

#dialougues
Leave a comment