ബ്രഹ്മപുരത്തെ പ്രശ്നം നാനോ വിഷകണങ്ങൾ
ബ്രഹ്‌മപുരത്ത് മാലിന്യമല കത്തിയ സംഭവത്തില്‍ പരിഹാരനടപടികള്‍ക്കായി ശ്രമിക്കുകയാണ് കൊച്ചി കോര്‍പ്പറേഷനും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും. രാഷ്ട്രീയചര്‍ച്ചകള്‍ക്കും കുറ്റം പറച്ചിലുകള്‍ക്കുമപ്പുറം അത്യധികം ഗൗരവത്തോടെ കണ്ട് ദീര്‍ഘദൃഷ്ടിയോടെ തുടര്‍ നടപടികള്‍ എടുക്കേണ്ട സംഭവമാണ് ഇതെന്ന് പറയുകയാണ്, സൂക്ഷ്മ നാനോ കണങ്ങളുടെ മേഖലയില്‍ ഗവേഷണം നടത്തുന്ന ഡോ. സജി ജോര്‍ജ്ജ്. ദീര്‍ഘകാലത്തേക്ക് , വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷകണങ്ങളാണ് ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടാവുക. ഇപ്പോള്‍ മാത്രമല്ല, ഭാവിവര്‍ഷങ്ങളിലും ഈ മേഖലയില്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും അത്യധികമായ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡോ. സജി ജോര്‍ജ്ജ് . കാനഡയിലെ മക് ഗില്‍ സര്‍വ്വകലാശാലയില്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കെമിസ്ട്രി -യില്‍ അസോസിയേറ്റ് പ്രൊഫസറാണ്. കാനഡ റിസര്‍ച്ച് ചെയറും ആണ് അദ്ദേഹം. നേരത്തെ , സിംഗപ്പൂരില്‍ നാനോടെക്‌നോളജി മേഖലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായവ ആയിരുന്നു.