TMJ
searchnav-menu
post-thumbnail

TMJ Daily

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

19 Nov 2025   |   1 min Read
TMJ News Desk

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്.കർണാടക സിഐഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണം പൂർത്തിയാക്കി 2200 പേജുള്ള കുറ്റപത്രമാണ് കർണാടക സിഐഡി തയ്യാറാക്കിയത്.

കഴിഞ്ഞ ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർസിബിയുടെ കന്നി കിരീട നേട്ടം ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നത്. വിജയാഘോഷത്തിനിടയിലുണ്ടായ ദുരന്തത്തിൽ 11 പേരാണ് മരിച്ചത്. ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല എന്നതാണ് പ്രധാന കണ്ടെത്തൽ. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.



 

#Daily
Leave a comment