അസമത്വമെന്ന് പറഞ്ഞാല്‍ കുറ്റമാകുന്ന കാലം
22 May 2024 | 1 min Read
K P Sethunath
ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് അസമത്വം. അതിസമ്പന്നര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അതിന്റെ ഭാഗമാണ്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ പോലും കുറ്റമാണെന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്. പരമ്പരാഗതമായ അനീതികള്‍ക്ക് പുറമെ കടുത്ത സാമ്പത്തിക അസമത്വവും ഇന്ത്യയില്‍ നടമാടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്ന കാലത്താണ് ബിജെപിയുടെ ഈ സമീപനം.
ടിഎംജെ ഡിസ്‌കോഴ്‌സില്‍ കെ പി സേതുനാഥ്.
#Discourse
Leave a comment