TMJ
searchnav-menu

കെജ്‌രിവാളിന്റെയും, എഎപിയുടെയും ഭാവി തുലാസിൽ

10 Feb 2025   |   1 min Read
കെ പി സേതുനാഥ്

ൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വൻവിജയം ആം ആദ്മി പാർട്ടിയുടെ മാത്രമല്ല അതിന്റെ സ്ഥാപക നേതാവായ അരവിന്ദ് കെജ്‌രിവാളിന്റെ ഭാവി രാഷ്ട്രീയം എന്താവുമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടും. പാർട്ടിയുടെ സമുന്നത നേതാക്കളായ കെജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവരുടെ പരാജയം എഎപിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ മറി കടക്കാനാവില്ല. ലോകസഭ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടി പടിപടിയായി മറി കടക്കുന്നതിൽ ബിജെപി വിജയിക്കുന്നുവെന്നാണ് ഡൽഹി ഫലം നൽകുന്ന സൂചന.

TMJ ഡിസ്കോഴ്സിൽ കെ പി സേതുനാഥും ഹരിനാരായണൻ കെയും ചർച്ച ചെയ്യുന്നു. 

#Discourse
Leave a comment