TMJ
searchnav-menu

ഇന്ത്യ-ചൈന ഭായി-ഭായി ആവർത്തിക്കുമോ?

07 Nov 2024   |   1 min Read
കെ പി സേതുനാഥ്

ഷ്യയിലെ കസാൻ നഗരത്തിൽ ചേരുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിപെങ്ങുമായി ഉഭയകക്ഷി തലത്തിൽ കൂടിക്കാഴ്ച നടത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യ-ചൈന അതിർത്തിയിൽ 2020-ന് മുൻപ് നിലനിന്ന പട്രോളിങ് സംവിധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ഒത്തുതീർപ്പിലെത്തിയത് അതിന്റെ മുന്നോടിയായി കണക്കാക്കപ്പെടുന്നു. ഒക്ടോബർ 22 മുതൽ 24 വരെ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാനിൽ എത്തിയ മോഡി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.

ടിഎംജെ ഡിസ്കോഴ്സ് വിഷയം ചർച്ച ചെയ്യുന്നു. 

#Discourse
Leave a comment