പ്രതീക്ഷയുമായി ഷി പെങ്- ബ്ലിങ്കൻ കൂടിക്കാഴ്ച
21 Jun 2023 | 1 min Read
K P Sethunath
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വെറും കയ്യോടെ മടങ്ങിയെന്ന മാനഹാനി ഒഴിവാക്കിയാണ് രണ്ടു ദിവസത്തെ ചൈന സന്ദർശനം അവസാനിപ്പിച്ചത്. സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിന്റെ അവസാന മണിക്കൂറിലാണ് ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പരമാധികാരിയുമായ ഷി പെങ്ങുമായുള്ള കൂടിക്കാഴ്ച്ച സ്ഥിരീകരിക്കപ്പെട്ടത്. ഇരുവരും തമ്മിൽ നടന്ന ചർച്ചകളുടെ വിശദവിവരങ്ങൾ ലഭ്യമല്ലെങ്കിലും പ്രസിഡന്റ് ജോ ബൈഡനും ഷി പെങ്ങും തമ്മിലുള്ള ഉച്ചകോടിക്ക് ബ്ലിങ്കൻ സന്ദർശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Leave a comment