TMJ
searchnav-menu

'കർത്താ ഗേറ്റിലെ' നിശബ്ദത

17 Aug 2023   |   1 min Read
K P Sethunath

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽസ് (CMRL) എന്ന സ്ഥാപനത്തിന് വിവാദങ്ങൾ പുതിയതല്ല. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ശശിധരൻ കർത്ത മാനേജിങ് ഡയറക്ടറായ ഈ കമ്പനിയിൽ നിന്നും സ്ഥിരമായി പണം സ്വീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് ആണ് പുതിയ വിവാദം. ബിസിനസ് ആവശ്യങ്ങൾക്കുള്ള ചെലവുകളുടെ മറവിലായിരുന്നു ഈ പണമിടപാടുകൾ. ആദായ നികുതി വകുപ്പിന്റെ ഒരു ഉത്തരവിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക്‌ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനും പണം നൽകിയത് അനധികൃത ഇടപാടിന്റെ ഭാഗമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

#Discourse
Leave a comment