TMJ
searchnav-menu

മണിപ്പൂർ വംശീയ ഹിംസയുടെ പുതിയ പരീക്ഷണശാല

25 Jul 2023   |   1 min Read
K P Sethunath

വംശീയ ഹിംസയുടെ പുതിയ പരീക്ഷണശാലയായി മാറിയ മണിപ്പൂരിൽ അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. കുക്കി വനിതകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമം അതിന്റെ തെളിവാണ്. പ്രത്യേക സൈനികാധികാര നിയമത്തിന്റെ മറവിൽ സുരക്ഷാ സേനകൾ നടത്തുന്ന ലൈംഗിക ഹിംസക്കെതിരെ നഗ്നരയായി പ്രതിഷേധിച്ചു ലോകശ്രദ്ധ നേടിയ സ്ത്രീകളുടെ നാട്ടിലാണ് ഈയൊരു ഹീനകൃത്യം നടത്തിയതെന്ന തിരിച്ചറിവ് ബാക്കി വെക്കുന്ന വേദന ചെറുതല്ല. വംശവെറി പൂണ്ട കുറ്റവാളിക്കൂട്ടവും അതിന് കൂട്ടുനിൽക്കുന്ന ഭരണസംവിധാനങ്ങളും ജനാധിപത്യത്തിന് ഭീഷണിയാവുന്നതായി ടിഎംജെ ഡിസ്‌കോഴ്സിൽ കെ പി സേതുനാഥ്.

Leave a comment