ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും
05 Sep 2023 | 1 min Read
K P Sethunath
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പഠിക്കുന്നതിനായി പാനല്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദേശീയതലത്തില്‍ ചൂടേറിയ ചര്‍ച്ചയാണ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപുറകെയാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പഠിക്കുവാന്‍ പാനല്‍ രൂപീകരിച്ച തീരുമാനം പുറത്തു വരുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പും നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവും ഒരു രാജ്യം ഒരു തെരഞ്ഞെടിപ്പിനായുള്ള പാനലും ചര്‍ച്ചയാവുന്നത്. TMJ Discourse ൽ കെ പി സേതുനാഥ്.
#Discourse
Leave a comment


.jpg)