TMJ
searchnav-menu

ഡോളറിന് ബദലായി ബ്രിക്സ് കറൻസിയെന്ന സ്വപ്നം

24 Aug 2023   |   1 min Read
K P Sethunath

ലോകത്തിലെ റിസർവ് കറൻസിയായ അമേരിക്കൻ ഡോളറിന് ബദലായി ബ്രിക്സ് രാജ്യങ്ങളുടെ പൊതു കറൻസിയെന്ന സ്വപ്നം ആഗോളതലത്തിൽ ഒരു ചർച്ച വിഷയമാണ്. ദക്ഷിണാഫ്രിക്കയിൽ ഇന്നലെ മുതൽ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയിലും ഈ സ്വപ്നം പ്രധാന വിഷയമാവുമെന്നു കരുതപ്പെടുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായന്മയാണ് ബ്രിക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒഴികെയുള്ള ബ്രിക്സ് രാഷ്ട്രത്തലവന്മാരാണ് മൂന്നു ദിവസത്തെ ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിൽ ഒത്തുചേരുന്നത്. 


#Discourse
Leave a comment