TMJ
searchnav-menu

ട്രംപും ഔദ്യോഗിക രഹസ്യങ്ങളും

17 Jun 2023   |   1 min Read
K P Sethunath

ണുവായുധങ്ങളടക്കമുള്ള അമേരിക്കയുടെ പരമോന്നത രഹസ്യരേഖകൾ തന്റെ സ്വകാര്യ വസതിയിൽ ശേഖരിച്ചതിന്റെ പേരിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിചാരണ നേരിടുകയാണ്. കേസിന്റെ വിചാരണ ഏതു നിലയിൽ മുന്നോട്ടു പോവുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും അമേരിക്കയിലെ പതിവ് രീതി പ്രകാരം മിക്കവാറും വലിയ ശിക്ഷയൊന്നും ലഭിക്കാതെ ട്രംപ് രക്ഷപ്പെടാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇരട്ടനീതി എന്ന് വിളിക്കപ്പെടാവുന്ന അമേരിക്കൻ സംവിധാനമാണ് അതിന് കാരണമെന്ന് മുൻ സിഐഎ അനലിസ്റ്റും ഇപ്പോൾ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസറുമായ മെൽവിൻ ഗുഡ്മാൻ അഭിപ്രായപ്പെടുന്നു.

Leave a comment