തുർക്കി: എർദോഗൻ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വരും
17 May 2023 | 1 min Read
K P Sethunath
രാഷ്ട്രീയ ഇസ്ലാമും നവ-ലിബറല്‍ സാമ്പത്തിക നയങ്ങളും കൂടിച്ചേരുന്ന സവിശേഷ സഖ്യമാണ് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി തുര്‍ക്കിയുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്ന ശക്തി. നിയുക്ത പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ നയിക്കുന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയാണ് (AKP) ആണ് രാഷ്ട്രീയ ഇസ്ലാമും നവലിബറല്‍ സാമ്പത്തിക നയങ്ങളും തമ്മില്‍ വിളക്കിച്ചേര്‍ത്ത തുര്‍ക്കി മാതൃകയുടെ ഉപജ്ഞാതാവ്. എന്നാല്‍, മെയ് 14 ന് നടന്ന തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുന്നതില്‍ നേരിയ തോതില്‍ പരാജയപ്പെട്ട എര്‍ദോഗന്‍ അടുത്ത അഞ്ചുവര്‍ഷം കൂടി അധികാരത്തില്‍ തുടരുമോ എന്നറിയുന്നതിന് മെയ് 28 ന് നടക്കുന്ന രണ്ടാംവട്ട വോട്ടെടുപ്പ് കൂടി കാത്തിരിക്കേണ്ടി വരും.
#Discourse
#turkey
Leave a comment