TMJ
searchnav-menu

ഗുണ്ടർട്ട് ബംഗ്ലാവ്' ഭാഷയുടെ മലയാളം മ്യൂസിയം

14 Aug 2023   |   1 min Read
The Malabar Journal

ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ തലശ്ശേരിയിലെ ഭവനമായിരുന്ന ഗുണ്ടര്‍ട്ട് ബംഗ്ലാവ് മലയാള ഭാഷയുടെ ഏറ്റവും സമഗ്രമായ ചരിത്ര മ്യൂസിയമാണ് ഇന്ന്. മലയാളത്തിലെ ആദ്യ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപത്രങ്ങളായ രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചത് ഇവിടെനിന്നുമാണ്. മലയാള ഭാഷയിലെ ഓരോ അക്ഷരത്തിന്റെയും പിറവിയും ഗുണ്ടര്‍ട്ടിന്റെ ജീവിതം പറയുന്ന വീഡിയോയും ഉൾപ്പെടുന്ന ഡിജിറ്റൽ മ്യൂസിയം ലോകനിലവാരത്തിലാക്കിയത് ടൂറിസം വകുപ്പിന്റെ പൈതൃക പദ്ധതിയിലുൾപ്പെടുത്തിയാണ്.

#documentaries
Leave a comment