TMJ
searchnav-menu

തീരങ്ങളില്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്നവര്‍

16 Mar 2023   |   1 min Read

സംസ്ഥാനത്ത് കടലേറ്റം ഏറ്റവും കൂടുതല്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന തീരമേഖലയാണ് തിരുവനന്തപുരത്തെ വലിയതുറ. അനേകം വീടുകള്‍ ഓരോ വര്‍ഷകാലത്തും ഇവിടെ കടലെടുത്തുകൊണ്ടിരിക്കുന്നു. വലിയതുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതജീവിതം. തലസ്ഥാനത്തെ സിമന്‍റ് ഗോഡൌണുകളിലും, സ്കൂളുകളിലും, മറ്റ് കെട്ടിടങ്ങളിലുമായാണ് ഈ മനുഷ്യര്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കൂട്ടത്തോടെ കഴിയുന്നത്. താല്‍ക്കാലികമായി സംഘടിപ്പിക്കപ്പെട്ട പുനരധിവാസപദ്ധതികള്‍ എല്ലാം തന്നെ സാമാന്യ മനുഷ്യാവകാശങ്ങളെ പോലും ലംഘിക്കുന്നത്. വിശപ്പിനും പകര്‍ച്ചവ്യാധികള്‍ക്കും ഇടയില്‍ മത്സ്യതൊഴിലാളികള്‍ മറുവഴികളില്ലാതെ കേരള തീരങ്ങളിലെ പാരിസ്ഥിതിക അഭയാര്‍ത്ഥികളാക്കി മാറ്റപ്പെടുകയാണ്.

Leave a comment