
ചിത്രശലഭങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്ന ആവാസവ്യവസ്ഥയുടെ തകര്‍ച്ച
ബ്രിട്ടനിലെ ചിത്രശലഭങ്ങളുടെ എണ്ണം കുറയുന്നത് യുകെയുടെ ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷിയെക്കുറിച്ചുള്ള ''പ്രകൃതിയില്‍ നിന്നുള്ള മുന്നറിയിപ്പ്'' ആണെന്ന് നാച്വുറല്‍ ഇംഗ്ലണ്ട് അധ്യക്ഷനായ ടോണി ജൂനിപ്പര്‍, ഭൂമിയുടെ താപനില ഉയര്‍ന്ന് തന്നെ തുടരുന്നത് ദേശീയ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വേനല്‍ക്കാലത്ത് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് സംഭവിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആവാസവ്യവസ്ഥയുടെ തകര്‍ച്ച, കീടനാശിനികളുടെ ദുരുപയോഗം എന്നിവയുടെ അനന്തരഫലമായിരിക്കാം ഇത്. ചുട്ടുപൊള്ളുന്ന ചൂടും ഈര്‍പ്പമുള്ള കാലാവസ്ഥയും ആഗോള താപനത്തിലേക്കാണ് നയിക്കുന്നത്. നിലവിലെ സ്ഥിതി കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള പ്രാണികളുടെ കഴിവ് കുറയ്ക്കുന്നു.
ചിത്രശലഭ ഡാറ്റാ ശേഖരണത്തിനായി നിരീക്ഷിച്ച ചിത്രശലഭങ്ങളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞ് 9,35,000 ആയി. യുകെയുടെ 14 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് കണക്കാണിത്. സാധാരണ കാണാറുള്ള നീല ചിത്രശലഭങ്ങള്‍, ദി സ്‌മോള്‍ ടോര്‍ട്ടോയിസ് ഷെല്‍, സ്‌കോച്ച് ആര്‍ഗസ് എന്നിവയുള്‍പ്പെടെയുള്ള ഇനങ്ങൾ ഡാറ്റ പ്രകാരം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താഴ്ന്ന കണക്കുകളാണ് രേഖപ്പെടുത്തിയതെന്നും പൂമ്പാറ്റ സംരക്ഷണം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആവാസവ്യവസ്ഥയുടെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് യുകെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ജൂനിപ്പര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ദേശീയ പാര്‍ക്കുകളും പുതിയ കെട്ടിട നിര്‍മ്മാണ പ്ലാനുകളും ചൂണ്ടിക്കാട്ടുന്നു.
അടുത്ത മാസം കൊളംബിയയില്‍ നടക്കുന്ന ജൈവവൈവിധ്യ Cop16 ന് (കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി (CBD) യുമായി ബന്ധപ്പെട്ടവരുടെ യോഗം) മുന്നോടിയായി, ലേബര്‍ സര്‍ക്കാര്‍ പരിസ്ഥിതി വിഷയം അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.
ഈ ദശകത്തില്‍ യുകെയുടെ 30 ശതമാനം പ്രകൃതിയെ സംരക്ഷിക്കുകയാണ് യുഎന്‍ ജൈവവൈവിധ്യ കരാറിലെ പ്രധാന ലക്ഷ്യം. പുതിയ ദേശീയ പാര്‍ക്കുകള്‍ ആവശ്യമില്ലെന്നും എന്നാല്‍ രാജ്യത്തിന് വ്യത്യസ്ത സംരക്ഷിത ആവാസ വ്യവസ്ഥകളുടെ ഒരു 'മൊസൈക്ക്' ആവശ്യമാണെന്നും ജൂനിപ്പര്‍ പറയുന്നു. ലേബര്‍ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍, ഭവനനിര്‍മ്മാണ പദ്ധതികള്‍ ഇംഗ്ലണ്ടിലെ വന്യജീവി ആവാസ വ്യവസ്ഥകളില്‍ നിക്ഷേപം നടത്താനുള്ള വലിയ അവസരമാണെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് നഗരങ്ങള്‍ക്ക് ചുറ്റും വൈല്‍ഡ് ബെല്‍റ്റുകള്‍ സൃഷ്ടിക്കുന്നത്.
ഇംഗ്ലണ്ടിലെ ദേശീയ ഉദ്യാനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡുകള്‍ പുരുഷന്മാരുടെ ആധിപത്യമാണെന്നും വൈവിധ്യത്തില്‍ കാര്യമായ കുറവുണ്ടെന്നും വ്യക്തമാക്കിയ ശേഷം ഇംഗ്ലണ്ടിലെ ദേശീയ പാര്‍ക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിന് ഒരു പുനരവലോകനം ആവശ്യമാണെന്നും പരിസ്ഥിതി പ്രചാരകര്‍ ആവശ്യപ്പെട്ടു. നവീകരിച്ച ദേശീയ ഉദ്യാനങ്ങള്‍ ജൈവവൈവിധ്യ നഷ്ടം മാറ്റാന്‍ സഹായിക്കുമെന്ന് ജൂനിപ്പര്‍ പറയുന്നു.
'ആളുകള്‍ക്ക് പ്രകൃതിയുമായി വ്യക്തിപരമായ ജൈവബന്ധം ഉണ്ടായിരിക്കുന്നതിനായി പ്രകൃതിയുടെ ഭാവി നിയോഗം വികസിപ്പിക്കുക' എന്നതാണ്. നമ്മളില്‍ ഭൂരിഭാഗവും പ്രകൃതിദത്ത പ്രദേശങ്ങളില്ലാത്ത നഗര കേന്ദ്രങ്ങളിലാണ് താമസിക്കുന്നതെങ്കില്‍, ആ പൊതു നിയോഗം കാലക്രമേണ ഇല്ലാതാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.