
വൻകിട സൂപ്പർമാർക്കറ്റുകൾ ലാഭം കൊയ്യുമ്പോൾ ചെമ്മീൻ കർഷകർ ദുരിതത്തിൽ
ഇന്ത്യയിൽ നിന്നുള്ള മത്സ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും കേരളവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൊല്ലത്തെ നീണ്ടകരയായിരുന്നു നമ്മുടെ കയറ്റുമതിയുടെ പ്രഭവ കേന്ദ്രം.1950കളിൽ തുടങ്ങിയ ഇൻഡോ-നോർവീജിയൻ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ചെമ്മീൻ കയറ്റുമതി ഇപ്പോൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും പ്രധാന മത്സ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 60,523 കോടി രൂപയാണ് മത്സ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നും ഇന്ത്യ നേടിയ വരുമാനം. ഡോളർ വില കണക്കാക്കുകയാണെങ്കിൽ 7.3 ബില്യൺ ഡോളർ വരും. കയറ്റുമതി വരുമാനത്തിന്റെ 66 ശതമാനവും ചെമ്മീനിൽ നിന്നാണ്. അതും അക്വാകൾച്ചർ അഥവാ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന ചെമ്മീൻ. എന്നാൽ ഈ ചെമ്മീൻ പാടങ്ങളിൽ പണിയെടുക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും സ്ഥിതി എന്താണ്?
'ഹ്യൂമൻ റൈറ്റ്സ് ഫോർ ഡിന്നർ' എന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് ചെമ്മീൻ കർഷകരുടെയും തൊഴിലാളികളുടെയും ദുരിതാവസ്ഥയുടെ നേർചിത്രമാണ്. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ ചെമ്മീൻ കർഷകരുടെയും തൊഴിലാളികളുടെയും അവസ്ഥ പഠന വിധേയമാക്കി തയ്യാറാക്കിയ റിപ്പോർട്ട് ഈ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നു. കർഷകരുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് അമേരിക്കയിലും, ബ്രിട്ടനിലും, യൂറോപ്പിലുമുള്ള വൻകിട സൂപ്പർമാർക്കറ്റ് ശൃംഖലകളാണെന്ന് പഠനം വെളിപ്പെടുത്തുന്നു.
ലോകത്താകമാനം അക്വാകൾച്ചറിലൂടെ ഉത്പാദിപ്പിക്കുന്ന ചെമ്മീന്റെ മൂല്യം 70 ബില്യൺ ഡോളറാണ്. ആഗോളതലത്തിൽ 6.4 മില്യൺ ടൺ ചെമ്മീൻ അക്വാകൾച്ചറിലൂടെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചെമ്മീൻ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന യുകെ, യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ചെമ്മീനിൽ 40-50 ശതമാനത്തോളം ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവടങ്ങളിൽ ഉത്പാദിപ്പിക്കുന്നതാണ്. ഇന്ത്യയിലെ കയറ്റുമതി നിരക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കയറ്റുമതി മൂല്യം 2022ൽ 5.5 ബില്യൺ ഡോളർ ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും 4.9 ബില്യൺ ഡോളറായാണ് കുറഞ്ഞത്. ഇന്തോനേഷ്യയിലെ കയറ്റുമതി നിരക്ക് 2022ൽ 4 ശതമാനവും 2023ൽ 10 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ കയറ്റുമതി മൂല്യം 2.16 ബില്യൺ ഡോളറായി തന്നെ തുടരുകയാണ്. ഇന്തോനേഷ്യയിലെ ചെമ്മീൻ കയറ്റുമതി നിരക്ക് 25 ശതമാനമായാണ് 2023ൽ കുറഞ്ഞത്. മൂല്യം 4 മില്യണിൽ നിന്ന് 2.8 മില്യണായാണ് 2023ൽ കുറഞ്ഞത്. REPRESENTATIVE IMAGE | WIKI COMMONS
ഇന്തോനേഷ്യൻ ചെമ്മീൻ കർഷകനായ യൂലിയസ് കാഹ്യോനുഗ്രോ ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് ഡസനിലധികം ചെമ്മീൻ കുളങ്ങൾ നടത്തുകയും, ഏഴ് പേർക്ക് ജോലി നൽകുകയും ചെയ്തിരുന്നു. പിന്നീട് ചെമ്മീൻ വില്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം പകുതിയായി കുറഞ്ഞതിനാൽ നാല് തൊഴിലാളികളിലേക്കും ഏകദേശം മൂന്നിലൊന്ന് കുളങ്ങളിലേക്കും യൂലിയസിന്റെ ചെമ്മീൻ കൃഷി ചുരുങ്ങി.
ഇത് കാഹ്യോനുഗ്രോവിന്റെ മാത്രം കാര്യമല്ല പാശ്ചാത്യ സൂപ്പർമാർക്കറ്റുകൾ അപ്രതീക്ഷിത ലാഭം ഉണ്ടാക്കുന്നതിനാൽ, മൊത്തവ്യാപാര വില എന്നെന്നേക്കുമായി കുറയ്ക്കാനുള്ള അവരുടെ പ്രവർത്തനങ്ങൾ, വിതരണ ശൃംഖലയുടെ ഏറ്റവും താഴെയുള്ള ആളുകൾക്ക് വരെ ദുരിതം സൃഷ്ടിക്കുന്നു. സമുദ്രവിഭവങ്ങൾ ഉൽപ്പാദിപ്പിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന കഹ്യോനുഗ്രോഹോയെപ്പോലുള്ള ആളുകളെക്കുറിച്ച്, എൻജിഒകൾ ഒരു കൂട്ടായ അന്വേഷണം നടത്തി.
തൊഴിലാളികളെ എണ്ണം വെട്ടിക്കുറച്ചു കൊണ്ട് വിലനിർണ്ണയ ആവശ്യങ്ങൾ നിറവേറ്റാൻ ഉത്പാദകർ പാടുപെടുന്നതിനാൽ, കോവിഡ്19ന് മുമ്പുള്ളതിൽ നിന്ന് വരുമാനത്തിൽ 20 മുതൽ 60 ശതമാനം വരെ ഇടിവ് കണ്ടെത്തിയെന്നാണ് ലോകവിപണിയിൽ പകുതിയോളം ചെമ്മീൻ ലഭ്യമാക്കുന്ന ഏറ്റവും മികച്ച നാല് വിപണികളായ വിയറ്റ്‌നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ വ്യവസായത്തിൻ്റെ വിശകലനം പറയുന്നത്.
പലയിടത്തും ജോലിസമയം ദൈർഘ്യമേറിയതാണ്, തൊഴിലാളികൾ കൂലിയില്ലാതെയും കുറഞ്ഞ കൂലിയിൽ ജോലി ചെയ്യുന്നതായും, നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ നേരിടുന്ന വേതന അരക്ഷിതാവസ്ഥയുള്ളതായും, കൂടാതെ പല തൊഴിലാളികളും കുറഞ്ഞ വേതനം പോലും നൽകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലും ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളിലും, അപകടകരമായ തൊഴിൽ സാഹചര്യങ്ങളുള്ളതായും റിപ്പോർട്ട് കണ്ടെത്തിയിരുന്നു, കൂടാതെ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ബാലവേല നിലനിൽക്കുന്നതായും റിപ്പോർട്ട് പറയുന്നു.
“സൂപ്പർമാർക്കറ്റുകളിലെ സംഭരണ രീതികൾ മാറി, തൊഴിൽ സാഹചര്യങ്ങളെ നേരിട്ടും വേഗത്തിലും അത് ബാധിച്ചു,” റീജിയണൽ റിപ്പോർട്ടിന്റെ എഴുത്തുകാരിയും വിയറ്റ്നാമിലെ വ്യവസായത്തെക്കുറിച്ചുള്ള ഗവേഷണത്തിന് നേതൃത്വം നൽകുകയും ചെയ്ത സസ്റ്റൈനബിലിറ്റി ഇൻകുബേറ്ററിലെ കത്രീന നകാമുറ പറഞ്ഞു.REPRESENTATIVE IMAGE | WIKI COMMONS
റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ താൻ ആശ്ചര്യപ്പെട്ടുവെന്നും വില സമ്മർദത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യവസായികളുമായി ഇതിനകം ബന്ധപ്പെട്ടിരുന്നുവെന്ന് ഇന്തോനേഷ്യയിലെ മാരിടൈം അഫയേഴ്‌സ് ആൻഡ് ഫിഷറീസ് മന്ത്രാലയത്തിൻ്റെ അക്വാകൾച്ചർ ഡയറക്ടർ ജനറൽ ടുബാഗസ് ഹേരു രഹായു പറഞ്ഞു.
“അത്തരത്തിലുള്ള സമ്മർദ്ദമുണ്ടെങ്കിൽ, തീർച്ചയായും അതിനൊരു പ്രതികരണമുണ്ടാകും - ഇന്തോനേഷ്യയിൽ മാത്രമല്ല, വിയറ്റ്നാമിലും ഇന്ത്യയിലും,” അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നതായി തൊഴിലാളികൾ റിപ്പോർട്ട് ചെയ്യ്ത സൂപ്പർമാർക്കറ്റുകളുടെ പട്ടികയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടാർഗെറ്റ്, വാൾമാർട്ട്, കോസ്റ്റ്കോ, ബ്രിട്ടനിലെ സെയിൻസ്ബറി ആൻഡ് ടെസ്കോ, യൂറോപ്പിലെ ആൽഡി ആൻഡ് കോ-ഓപ് എന്നിവ ഉൾപ്പെടുന്നു.
തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾക്ക് "സീറോ ടോളറൻസ്" നയമുണ്ടെന്നും അതിൻ്റെ നിർമ്മാതാക്കൾക്ക് "ന്യായമായതും വിപണി അടിസ്ഥാനമാക്കിയുള്ളതുമായ വിലകൾ" ലഭിക്കുമെന്നും സ്വിറ്റ്സർലൻഡിൻ്റെ കോ-ഓപ്പറേറ്റർ പറഞ്ഞു.
ജർമ്മനിയെ ആൽഡിയിൽ ഇതുവരെ വിലനിർണ്ണയത്തിൻ്റെ പ്രശ്നം അഭിസംബോധന ചെയ്തിട്ടില്ല, എന്നാൽ വളർത്തുന്ന ചെമ്മീൻ ഉൽപന്നങ്ങൾ ഉത്തരവാദിത്തത്തോടെയുള്ള ഉറവിടത്തിൽ നിന്നാണെന്ന് ഉറപ്പാക്കാൻ സ്വതന്ത്ര സർട്ടിഫിക്കേഷൻ സ്കീമുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇവയെക്കുറിച്ചുള്ള ആരോപണങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും പറയുന്നു.
“മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അൽഡി പറഞ്ഞു.
ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഇൻഡസ്‌ട്രി ഗ്രൂപ്പിൽ നിന്നുള്ള അഭിപ്രായത്തെ സെയിൻസ്‌ബറി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്, "ന്യായമായ, സുസ്ഥിരമായ വിലയ്ക്ക്" ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വിതരണ ശൃംഖലയിലെ ജനങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ക്ഷേമം അവരുടെ വാങ്ങൽ രീതികൾക്ക് അടിസ്ഥാനമാണെന്നുമാണ് റിപ്പോർട്ട് പറയുന്നത്.
ചെമ്മീൻ വൃത്തിയാക്കുന്നവർക്ക് സാധാരണയായി ആഴ്ചയിൽ ആറോ ഏഴോ ദിവസം ജോലി ചെയ്യേണ്ടി വരുന്നു, പലപ്പോഴും ഉൽപ്പന്നം ഫ്രഷ് ആയി നിലനിർത്താൻ ശീതികരിച്ച മുറികളിൽ അവർക്ക് ദീർഘനേരം ചിലവിടേണ്ടി വരുന്നു.
ചെമ്മീൻ സംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 80 ശതമാനം പേരും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് വൈകുന്നേരം 6 മണിക്ക് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളാണ്. ഗർഭിണികൾക്കും പുതിയ അമ്മമാർക്കും മാത്രം ജോലി ഒരു മണിക്കൂർ മുമ്പ് നിർത്താം.
“ശീതീകരിച്ചതും അണുവിമുക്തമാക്കിയതുമായ മുറിയിൽ നിൽക്കുകയും ഒരു തെറ്റ് വരുത്താതിരിക്കാൻ ശ്രദ്ധിക്കുകയും കത്തി ഉപയോഗിച്ച് വളരെ വേഗത്തിൽ പീലിംഗ് പ്രവർത്തനങ്ങൾ ചെയ്യുന്നതാണ് പീലർമാരുടെ ഒരു പ്രവൃത്തി ദിവസം,” ഗവേഷകർ പറഞ്ഞു.
റിപ്പോർട്ടിൽ പറയുന്നതെല്ലാം വസ്തുതവിരുദ്ധമാണെന്ന് വിയറ്റ്നാം സീഫുഡ് എക്സ്പോർട്ടേഴ്സ് ആന്റ് പ്രൊഡ്യൂസേഴ്സ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.REPRESENTATIVE IMAGE | FACEBOOK
കോവിഡ്19 പാൻഡെമിക് സമയത്ത് ഭക്ഷ്യ വിതരണ ശൃംഖല തടസ്സപ്പെട്ടതിന് ശേഷം, ചില പലചരക്ക് വ്യാപാരികൾ ഈ സാഹചര്യം “അവരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും വില വർദ്ധിപ്പിക്കാനുള്ള അവസരമായും ഉപയോഗിച്ചു,” യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
ചെമ്മീന്റെ മൊത്തവ്യാപാരത്തിൽ കുറഞ്ഞു വിലയ്ക്കുണ്ടായ ഡിമാൻഡും വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും അമിത വിതരണവുമായി കൂടിച്ചേർന്ന് കർഷകരെ അവരുടെ പ്രവർത്തനങ്ങൾ തുടരുന്നതിന് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിർബന്ധിതരാക്കി, ഇൻകുബേറ്റർ കണ്ടത്തിയതായി പറയുന്നു.
ഇടനിലക്കാർ നിശ്ചയിക്കുന്ന വിലയിൽ തൻ്റെ ചെമ്മീൻ വിൽപ്പന കുടുങ്ങിക്കിടക്കുകയാണെന്ന് കഹ്യോനുഗ്രോഹോ പറഞ്ഞു, കർഷകരിൽ നിന്ന് വാങ്ങിയതിന് ശേഷം അത് സംസ്കരണത്തിനായി ഫാക്ടറികൾക്ക് വിൽക്കുന്നത് ഈ ഇടനിലക്കാരാണ്. കൂടുതൽ സമ്പാദിക്കുന്നതിന് ഫാക്ടറികളിലേക്കോ മാർക്കറ്റുകളിലേക്കോ നേരിട്ട് വിൽക്കാൻ ആവശ്യമായ സ്റ്റാർട്ടപ്പ് ചെലവുകൾ വഹിക്കാനുള്ള സാമ്പത്തികശേഷി തനിക്ക് ഇല്ലെന്ന് അയാൾ വ്യക്തമാക്കുന്നുണ്ട്.
“അവസരങ്ങളുണ്ട് എന്നാൽ “അത്തരത്തിലുള്ള സംരഭങ്ങളിലേക്ക് മാറണമെങ്കിൽ ധാരാളം മൂലധനം ആവശ്യമാണ്.” ചെമ്മീൻ വാങ്ങി പാശ്ചാത്യ സൂപ്പർമാർക്കറ്റുകളിൽ എത്തിക്കുന്ന ഇടനിലക്കാർ ചെമ്മീനിൻ്റെ യഥാർത്ഥ സ്രോതസ്സുകൾ മറച്ചു വയ്ക്കുന്നു, അതിനാൽ പല ചില്ലറ വ്യാപാരികളും ചെമ്മീൻ സംഭരണത്തിൽ അവർക്കാവശ്യമായ ധാർമ്മിക പ്രതിബദ്ധതകൾ പാലിക്കാൻ തയ്യാറാവുന്നില്ല.
ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഇക്വഡോർ, തായ്‌ലൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 2 ദശലക്ഷം ചെമ്മീൻ ഫാമുകളിൽ ഏകദേശം 2,000 എണ്ണം മാത്രമേ അക്വാകൾച്ചർ സ്റ്റുവാർഡ്‌ഷിപ്പ് കൗൺസിലോ മികച്ച അക്വാകൾച്ചർ പ്രാക്ടീസ് ഇക്കോലാബ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളൂ. സർട്ടിഫൈഡ് ചെമ്മീൻ ഫാമുകൾ പൊതുവെ ചെറുതാണ് അതുകൊണ്ട് തന്നെ അവയ്ക്ക് വിപണി ആവശ്യപെടുന്ന അളവിൽ ചെമ്മീൻ നൽകാൻ കഴിയുന്നില്ല.REPRESENTATIVE IMAGE | FACEBOOK
സൂപ്പർമാർക്കറ്റുകൾ മികച്ച മൊത്തവില നൽകുന്നുണ്ടെന്നും, അത് കൃത്യമായി വിതരണ ശൃംഖലയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.തൊഴിൽ ലംഘനങ്ങൾക്ക് വിതരണക്കാരെ ശിക്ഷിക്കുന്ന താരിഫ് ചേർക്കുന്നതിനുപകരം, പാശ്ചാത്യ റീട്ടെയിലർമാരിൽ നിന്ന് ന്യായമായ വില ഉറപ്പാക്കാൻ യുഎസ് നയരൂപകർത്താക്കൾക്ക് ആൻ്റിട്രസ്റ്റും മറ്റ് നിയമങ്ങളും ഉപയോഗിക്കാൻ കഴിയും.
ജൂലായിൽ, യൂറോപ്യൻ യൂണിയൻ കമ്പനികൾ "യൂറോപ്പിനകത്തും പുറത്തും അവരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടായേക്കാവുന്ന മനുഷ്യാവകാശ ലംഘനങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും തിരിച്ചറിയാനും പരിഹരിക്കാനും ആവശ്യമായ ഒരു പുതിയ നിർദ്ദേശം സ്വീകരിച്ചു.
ബ്രിട്ടനിലെ ഗ്രോസറീസ് കോഡ് അഡ്‌ജുഡിക്കേറ്റർ ഓഫീസ് സൂപ്പർമാർക്കറ്റുകളുടെ പെരുമാറ്റത്തെക്കുറിച്ച് വിതരണക്കാരുടെ വീക്ഷണമെന്താണെന്ന് അറിയാൻ ഒരു പഠനം നടത്തി. വിതരണക്കാരുമായി യുദ്ധം ചെയ്യാനാണ് അവരുടെ തീരുമാനമെന്ന് ഈ പഠനം പറയുന്നത്. ഉയർന്ന മൊത്തവില എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഉപഭോക്താക്കൾകളിൽ നിന്നും ഉയർന്ന വില ഈടാക്കണമെന്നല്ലന്ന് ഗവേഷകർ പറയുന്നു.
ഇന്ത്യൻ ചെമ്മീൻ വ്യവസായ തൊഴിലാളികൾ അപകടകരമായ അവസ്ഥകൾ അഭിമുഖീകരിക്കുന്നുണ്ടെന്നും,പലപ്പോഴും രാസവസ്തുക്കളും വിഷ ആൽഗകളും കലർന്ന സാഹചര്യങ്ങളുമായി അവർക്ക് ഇടപെടേണ്ടി വരാറുണ്ടെന്നും. പുതുതായി കുഴിച്ച ഹാച്ചറികളിൽ നിന്നും കുളങ്ങളിൽ നിന്നുമുള്ള ഉപ്പുവെള്ളം ചുറ്റുമുള്ള വെള്ളത്തെയും മണ്ണിനെയും മലിനമാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
മിനിമം വേതനത്തിന് താഴെയുള്ള ശമ്പളം, ഓവർടൈം, ജോലിച്ചെലവുകളിൽ നിന്നുള്ള വേതന കിഴിവ്, കടബാധ്യത എന്നിവ ഉൾപ്പെടെ, ശമ്പളമില്ലാത്ത തൊഴിലാളികളും നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് പറഞ്ഞു നിർത്തുന്നു.