തെയ്യത്തിലെ വ്യാജന്മാർ
16 Mar 2023 | 1 min Read
വടക്കേ മലബാറിലെ തനത് അനുഷ്ഠാനങ്ങളായ ഭൂതക്കോലത്തേയും തെയ്യത്തേയും കുറിച്ച് തെക്കൻ കേരളത്തിലെ ജനങ്ങൾക്കുള്ള അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമാണ് ആറ്റുകാലിലെ കാന്താര തെയ്യം. തെയ്യത്തിന്റെ അനുഷ്ഠാന ബാഹ്യമായ മറ്റ് അവതരണങ്ങളോട് ചേർത്ത് വായിക്കാനാവുന്നതല്ല ഈ പുത്തൻ പ്രവണത. കലാസമിതികൾ എന്ന പേരിലുള്ള ചില സംഘങ്ങൾ നടത്തുന്ന ഇത്തരം ചൂഷണങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. മുഖ്യധാരാ മാധ്യമങ്ങളടക്കമുള്ളവരുടെ സമീപനവും ഇവിടെ വിമർശിക്കപ്പെടേണ്ടതുണ്ട്.
#Folk Talk
Leave a comment