TMJ
searchnav-menu
post-thumbnail

Food

പോംപൈയിൻ പിസ്സകളിൽ നിന്ന് ഇന്നത്തെ പിസ്സയിലെക്കൊരു യാത്ര

10 Jul 2023   |   3 min Read
അശ്വതി ഇ ആർ

പുരാതന റോമൻ നഗരമായ പോംപൈയിൽ പുരാവസ്തു ഗവേഷകർ ഒരു വീടിന്റെ ചുമരിൽ ഏകദേശം 2000 വർഷം പഴക്കമുള്ള പിസ്സ പെയിന്റിംഗ് കണ്ടെത്തിയത് ലോകത്താകെ കൗതുകമേറിയ വാർത്തയായിരിക്കുകയാണ്. പിസ്സയുടെ ചരിത്രം തേടി പോവുകയാണെങ്കിൽ അത് എത്തിനിൽക്കുക 18, 19 നൂറ്റാണ്ടുകളിലാണ്. വളരെയധികം വർഷങ്ങൾക്ക് മുൻപേ പിസ്സ ഉണ്ടായിരുന്നോ? അത് ചിന്തിക്കേണ്ട കാര്യം തന്നെയാണല്ലേ? പിസ്സ ആദ്യമായി കണ്ടുപിടിച്ചത് ഇറ്റലിയിലെ നേപ്പിൾസിലാണ്. തീരത്തിനടുത്തുള്ള തിരക്കേറിയ ഒരു കടൽത്തീര നഗരമായിരുന്നു നേപ്പിൾസ്. അവിടുത്തെ ജനങ്ങൾക്ക് വിലക്കുറവിൽ എന്നാൽ രുചിയുള്ള ഭക്ഷണം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിവന്നു. അങ്ങനെ അവിടുത്തെ ജനങ്ങൾ സുലഭമായ സാധനങ്ങൾ ഉപയോഗിച്ച് പാകം ചെയ്ത് കണ്ടുപിടിച്ചതാണ് പിസ്സ. പിന്നീട് രുചിയേറിയ ഈ വിഭവം അമ്മേരിക്കയിലെത്തുകയും, ആഗോള തലത്തിൽ തന്നെ അംഗീകരിക്കപ്പെടുകയും ചെയ്തു. പിസ്സ ജനപ്രീതി നേടിയത് വളരെ വേഗത്തിലായിരുന്നു.

നേപ്പിൾസിന് സമീപമുള്ള പോംപൈയുടെ പുരാവസ്തു പാർക്കിലെ റീജിയോ IX പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് 2000 വർഷം പഴക്കമുള്ള ചുമർ ചിത്രം അഥവാ ഫ്രെസ്‌കോ കണ്ടെത്തിയത്. മാതളനാരങ്ങയെന്നും, ഈന്തപ്പഴമെന്നുമെല്ലാം തോന്നിക്കുന്ന പഴങ്ങൾ ഒരു വെള്ളി പാത്രത്തിൽ വ്യത്താകൃതിയിൽ, ഇന്ന് കാണുന്ന പിസ്സയുടെ രൂപത്തിൽ വച്ചിരിക്കുന്നതാണ് പെയിന്റിങ്. 2000 വർഷം മുൻപ് തന്നെ പിസ്സ എന്ന വിഭവം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ പെയിന്റിംഗ്. പുരാതന പോംപൈയിലേയും, ഹെർക്കുലേനിയത്തിലേയും വീടുകളിൽ ഇത്തരം ചിത്രങ്ങൾ വ്യാപകമായി കാണപ്പെട്ടു. AD - 79 ൽ വെസൂവിയസ് പർവ്വതത്തിന്റെ പൊട്ടിത്തെറിയിൽ ഈ രണ്ട് നഗരങ്ങളും നശിച്ചു. എന്നാൽ പോംപൈയുടെ ഭൂരിഭാഗവും കേടുപാടുകൾ കൂടാതെ അവശേഷിക്കുന്നുണ്ട്. പോംപൈ ഇന്ന് പുരാവസ്തു ഗവേഷകരേയും വിനോദ സഞ്ചാരികളേയും ആകർഷിക്കുന്ന ഇടമായി മാറിയിട്ടുണ്ട്. ഇറ്റാലിയൻ സാംസ്‌കാരിക മന്ത്രി ജെന്നാരോ പറയുന്നത് പോംപൈ എപ്പോഴും പുതിയ നിധികൾ വെളിപ്പെടുത്തുന്ന ഒരു നിധി പെട്ടിയാണ് എന്നാണ്. പോംപൈയിൽ കണ്ടെത്തിയത് ഒരു പിസ്സയല്ലെന്നും, അത് ഭക്ഷണവും വീഞ്ഞും പൊതിഞ്ഞ ഒരു പ്ലേറ്റാണെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇതിൽ ചീസ്, സുഗന്ധവ്യഞ്ജനങ്ങൾ, വീഞ്ഞ്, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് കാണപ്പെടുന്നത്. പരമ്പരാഗത പിസ്സയിൽ തക്കാളിയും, മൊസറെല്ലയും ഉണ്ടെന്നും, ചിത്രത്തിൽ ഇതൊന്നുമില്ലായെന്നും അവർ അവകാശപ്പെടുന്നു. 



Representational Image: Pexels

പിസയെ പിസ്സ എന്നു വിളിക്കാൻ കാരണം

997 CE യിൽ ഒരു ലാറ്റിൻ വാചകത്തിൽ നിന്നാണ് പിസ്സ എന്ന വാക്ക് ആദ്യമായി കണ്ടെത്തുന്നത്. 'പൈ' എന്നർത്ഥം വരുന്ന 'പിറ്റ' എന്ന ഗ്രീക്ക് പദത്തിൽ നിന്നോ 'കടി' എന്നർത്ഥം വരുന്ന 'ബിസോ' എന്ന ലാംഗോബാർഡിക് പദത്തിൽ നിന്നോ ആണ് പിസ്സ എന്ന വാക്ക് വന്നതെന്ന് പറയുന്നു. എന്നാൽ ഒരു ചെറിയ കേക്ക് അലെങ്കിൽ വഫർ എന്നാണ് പിസ്സയ്ക്ക് ആദ്യകാല ഇംഗ്ലീഷ് നിഘണ്ടുകാരനായ ജോൺ ഫ്‌ലോറിയോ ഇംഗ്ലീഷ് നിഘണ്ടുവിൽ അർത്ഥം കൊടുത്തിരിക്കുന്നത്.

മാർഗരിറ്റ പിസ്സ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പിസ്സകളിലൊന്നാണ് മാർഗരിറ്റ പിസ്സ. റാഫേൽ എസ്പോസിറ്റോ എന്ന പാചകക്കാരനാണ് ഇത് കണ്ടുപിടിച്ചത് എന്ന് പറയപ്പെടുന്നു. 1889-ൽ ഉംബർട്ടോ രാജാവും മാർഗരീറ്റ രാജ്ഞിയും നേപ്പിൾസ് സന്ദർശിച്ചപ്പോൾ അവിടത്തെ പാചകക്കാരനായ എസ്പോസിറ്റോ രാജാക്കന്മാർക്കായി ലോകത്തിലെ ആദ്യത്തെ പിസ്സ ഉണ്ടാക്കി. ഇറ്റാലിയൻ പതാകയുടെ നിറങ്ങളോടു കൂടിയ പിസ്സ മാർഗരീറ്റ രാജ്ഞിക്ക് ഇഷ്ടപ്പെട്ടു. അന്ന് മുതൽ എസ്‌പോസിറ്റോ ഉണ്ടാക്കിയ പിസ്സ മാർഗരിറ്റ പിസ്സ എന്നറിയപ്പെടുന്നു.

നെപ്പോളിയൻ സ്റ്റെൽ പിസ്സ, ചിക്കാഗോ ഡീപ് ഡിഷ് പിസ്സ, ന്യൂയോർക്ക് സ്റ്റെൽ പിസ്സ, സിസിലിയൻ പിസ്സ, ഗ്രീക്ക് പിസ്സ, ഗെനർമെറ്റ് പിസ്സ, ഡിട്രോയിറ്റ് പിസ്സ, സെന്റ് ലൂയിസ് പിസ്സ, മാർഗരിറ്റ പിസ്സ, ബുൾഗോഗി പിസ്സ, പെപ്പറോണി പിസ്സ, ഹവായിയൻ പിസ്സ, BBQ പിസ്സ, ഇറാനിയൻ പിസ്സ, ഡാനിഷ് പിസ്സ, ബഫല്ലോ ചിക്കൻ പിസ്സ, ഓസ്ട്രേലിയൻ പിസ്സ, എന്നിവ ലോകമെമ്പാടുമുള്ള പിസ്സകളിൽ ചിലതാണ്. ഇന്ന് പിസ്സ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഭാവത്തിലും പുതിയ രുചിയിലും വിപണിയിൽ ഇനിയും വ്യത്യസ്ത പിസ്സകൾ പ്രതീക്ഷിക്കാം.

ഇന്ത്യയിലെ മികച്ച പിസ്സ ബ്രാൻഡുകൾ 

ഡോമിനോസ്: ഇന്ത്യൻ പിസ്സാരംഗത്ത് മുദ്ര പതിപ്പിച്ചവരും, വിപുലമായ മെനു കൊണ്ട് രാജ്യത്തുടനീളം പിസ്സ പ്രോമികളിൽ ഇടം പിടിച്ചവരുമാണ് ഡോമിനോസ്. നിലവാരമുള്ള പിസ്സകൾ, മികച്ച സേവനം എന്നിവ കൊണ്ട് ഈ ശ്യംഖല മുൻനിരയിലേക്ക് എത്തി. മാർഗരിറ്റ, പെപ്പറോണി പാഷൻ എന്നി പിസ്സകളാണ് ഇവരുടെ സ്പെഷ്യൽ. ഡോമിനോസ് പിസ്സയുടെ USPകളിൽ ഒന്നാണ് അവരുടെ 30 മിനിറ്റിനുള്ളിൽ ഗ്യാരണ്ടി ഡെലിവറി അലെങ്കിൽ സൗജന്യ ഓഫർ. അതു കൊണ്ട് തന്നെ ഈ ബ്രാൻഡിന് ജനപ്രീതി കൂടി.


Representational Image: Pexels

പിസ്സ ഹട്ട്: ഇന്ത്യൻ പിസ്സയിൽ നിർണായക സ്വാധീനം ചെലുത്തിയ മറ്റൊരു ആഗോള ഭീമനാണ് പിസ്സ ഹട്ട്. കുടുംബങ്ങൾക്കും, സുഹൃത്തുകൾക്കും ഒത്തുച്ചേരാനും, രുചികരമുള്ള ഭക്ഷണം ആസ്വധിക്കാനുമുള്ള പ്രിയപ്പെട്ടസ്ഥലമാണ് ഇത്. ഗുണനിലവാരമുള്ളതും, വൈവിധ്യമാർന്ന മെനുവും പിസ്സ ഹട്ടിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പിസ്സ ബ്രാൻഡുകളിലൊന്നാക്കി. പിസ്സയും പാസ്തയും കൂടാതെ സൈഡ് ഡിഷുകളും ഡെസർട്ടുകളും ഉൾപ്പെടുന്ന ഒരു ഇറ്റാലിയൻ-അമേരിക്കാൻ ക്യുസിൻ മെനുവിന് പേരുകേട്ട കമ്പനി കൂടിയാണിവ.

ചിക്കാഗോ പിസ്സ: അന്താരാഷ്ട്ര പിസ്സ ശൃംഖലകൾ ആധിപത്യം നേടുമ്പോൾ സ്വന്തം സ്ഥാനം നേടിയെടുത്തവരാണ് ഇവർ. വ്യത്യസ്തമായ ഓഫറിലുടെ വേറിട്ടുനിൽക്കുന്നവരും, ക്ലാസിക് ചിക്കാഗോ, ഡീപ് ഡിഷ് മുതൽ ബാർബിക്യൂ ചിക്കൻ ആൻഡ് കോൺ എന്നി വൈവിധ്യമാർന്ന രുചികൾ ചിക്കാഗോ പിസ്സ ആളുക്കൾക്ക് നൽക്കുന്നു. പുതിയ രീതിയിലുള്ള പിസ്സകൾ, വ്യത്യസ്ത രീതിയിൽ ആളുക്കൾക്കു നൽക്കുന്നതിൽ ഇവർ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.


#food
Leave a comment