TMJ
searchnav-menu
post-thumbnail

Representational Image: Pexels

Food

ഡാൻ സലാഡിനോയുടെ രുചി തേടിയുള്ള യാത്ര

19 May 2023   |   2 min Read
മിസ്‌രിയ ചന്ദ്രോത്ത്

ഴിഞ്ഞ 15 വർഷമായി, ഡാൻ സലാഡിനോ ഈ ലോകം മുഴുവൻ സഞ്ചരിക്കുകയാണ്. ലോകത്തിലെ ചില അപൂർവ ഭക്ഷണങ്ങളുടെ പിന്നിലെ കഥകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡാൻ സലാഡിനോയുടെ യാത്ര. ജേണലിസ്റ്റും ബിബിസി റേഡിയോ 4 ന്റെ ദ ഫുഡ് പ്രോഗ്രാമിലെ അവതാരകനുമായ സലാഡിനോ വളരെ അപൂർവ്വ ഇനം ഓറഞ്ചായ, സിസിലിയൻ ഓറഞ്ചിന് പിന്നിലെ കഥകൾ കണ്ടുപിടിക്കാനായി പൂർവ്വികരുള്ള ഇറ്റലിയിലെ സിസിലിയിലേക്ക് ഒരു അന്വേഷണ യാത്ര നടത്തി. സിസിലിയൻ ഓറഞ്ചിന്റെ പ്രത്യേകത അവയ്ക്ക് വിത്തില്ല എന്നതാണ്. 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ സിസിലിയൻ ഓറഞ്ചുകൾ സമൃദ്ധമായി കാണപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എണ്ണത്തിൽ വളരെയധികം കുറവുസംഭവിച്ചു.

ആ യാത്രയിലാണ് അദ്ദേഹം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളെ പറ്റി പറയുന്ന സ്ലോ ഫുഡ് ഫൗണ്ടേഷന്റെ ആർക്ക് ഓഫ് ടേസ്റ്റിനെ കുറിച്ച് മനസിലാക്കുന്നത്. അവരുടെ കാറ്റലോഗും അതിൽ പറഞ്ഞിരിക്കുന്ന ഭക്ഷണ ഇനങ്ങളും ഡാൻ സലാഡിനോയെ കാര്യമായി സ്വാധീനിച്ചു. പ്രാദേശിക ഭക്ഷണവും പരമ്പരാഗത പാചകവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഓർഗനൈസേഷനാണ് സ്ലോ ഫുഡ്. 1986 ൽ ഇറ്റലിയിൽ കാർലോ പെട്രിനി സ്ഥാപിച്ച സ്ലോ ഫുഡ് ഓർഗനൈസേഷൻ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്. ഇത് ഫാസ്റ്റ് ഫുഡിന് ബദലായി പരമ്പരാഗതവും പ്രാദേശികവുമായ പാചകരീതികൾ സംരക്ഷിക്കാൻ പരിശ്രമിക്കുകയും കൃഷി പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷ്യവസ്തുക്കൾ അമിതമായി ഉത്പാദിപ്പിക്കുന്നതിനും പാഴാക്കുന്നതിനും എതിരെ സ്ലോ മുവ്‌മെന്റ് എതിർനിലപാട് സ്വീകരിച്ചിട്ടുണ്ട്. ഡാൻ സലാഡിനോ ഭക്ഷണത്തിന്റെ ചരിത്രത്തിലേക്കും വ്യത്യസ്തമായ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് ഈ കാറ്റലോഗ് കാരണമായി. പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷണങ്ങളെ പറ്റിയുള്ള വിവരണം മാത്രമായിരുന്നില്ല ഡാൻ സലാഡിനോക്ക് ആ കാറ്റലോഗ്. സലാഡിനോ തന്റെ Eating to Extinction: The World's Rarest Food and Why We Need to save Them എന്ന 2021 ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ ഈ കാറ്റലോഗ് പ്രകാരമുള്ള ചില അപൂർവ ഭക്ഷണങ്ങളും ഉൾപ്പെടുത്തി. അമേരിക്കയിലെ പ്ലെയിൻസ് ബൈസ മുതൽ ബെൽജിയത്തിലെ ലാംബിക്ക് ബിയർ വരെയുള്ള ഭക്ഷണ ഇനങ്ങൾ അദ്ദേഹം അതിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന ഭക്ഷണ പാരമ്പര്യം നഷ്ടപ്പെടുന്നു എന്ന കാര്യം മാത്രമല്ല സലാഡിനോ ചൂണ്ടിക്കാണിക്കുന്നത്, രേഖപ്പെടുത്തിയ ഇനങ്ങൾ എത്രമാത്രം ആരോഗ്യകരവും ആവശ്യകരവുമാണെന്ന്  വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഭക്ഷണങ്ങൾക്കു പിന്നിലെ കഥയും അവ എങ്ങനെ ഉണ്ടായി എന്നും കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.  


ഡാൻ സലാഡിനോ

ഡാൻ സലാഡിനോ എഴുതിയ ജോർജിയൻ വൈൻ

പല ജോർജിയക്കാർക്കും വൈൻ നിർമ്മാണം ഒരു ആത്മീയ പ്രക്രിയയാണ്, മദ്യപാനം 'ദൈവവുമായുള്ള ആശയവിനിമയത്തിനുള്ള ഒരു മാർഗമാണ്' എന്ന് സലാഡിനോ എഴുതുന്നു. രാജ്യത്തെ മുന്തിരിയുടെ വൈവിധ്യം വരെ ലോകത്തിലെ മറ്റു ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. qvevri എന്ന പാത്രത്തിലാണ് വൈൻ സൂക്ഷിക്കുന്നത്. ഈ പുരാതന 'ടെറാക്കോ' പാത്രങ്ങൾക്ക് അവയുടെ വലുപ്പമനുസരിച്ച് 13 മുതൽ 1,000 ഗാലൻ വരെ വീഞ്ഞ് സൂക്ഷിക്കാൻ കഴിയും, കൂടാതെ വീഞ്ഞ് പഴകാനും ഇതുപയോഗിക്കുന്നു. പ്രാദേശിക വൈൻ നിർമ്മാതാക്കൾ, മുട്ടയുടെ ആകൃതിയിലുള്ള ഈ പാത്രങ്ങളിലും ആയിരം വർഷങ്ങൾക്ക് മുമ്പുള്ള ഡേറ്റിംഗ് ബാരലുകളിലും  മുന്തിരി നിറയ്ക്കുന്നു, തുടർന്ന് അവയെ നിലത്ത് കുഴിച്ചിടുന്നു, സ്ഥിരമായ താപനില വർഷം മുഴുവനും വീഞ്ഞ് സാവധാനത്തിൽ പുളിപ്പിക്കാൻ സഹായിക്കുന്നു. qvevri യുടെ ഓവൽ ആകൃതി കൂടാതെ പാത്രത്തിന്റെ അടിയിൽ ഒരു കൂർത്ത കോൺ ഉണ്ട്, അത് അവശേഷിക്കുന്ന പ്യൂമിസ് ശേഖരിക്കുന്നു. ജോർജിയക്കാർ വൈൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഈ രീതി വളരെ പുരാതന കാലത്ത് തന്നെ നിലനിൽക്കുന്നതാണ്. ജോർജിയയിലെ വൈനുകളും വൈൻ നിർമ്മാണ പ്രക്രിയകളും കുറഞ്ഞു വന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നും എന്നിരുന്നാലും നന്ദിയോടെ, പാരമ്പര്യങ്ങൾ പിന്തുടരുന്ന ആളുകളും അവിടെയുണ്ടെന്നും അദ്ദേഹം പറയുന്നു. 

അതുപോലെ തന്നെ ഷിയോ-കാറ്റ്‌സുവോ എന്ന ട്യൂണ മത്സ്യത്തെ പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. സലാഡിനോയുടെ അഭിപ്രായത്തിൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിൽ വച്ച് ഏറ്റവും മനോഹരമായ ഭക്ഷണമാണ് ഷിയോ-കാറ്റ്‌സുവോ. ഉപ്പിട്ടുണക്കിയാണ് ഉപയോഗിക്കുന്നത്. ജപ്പാനിലെ ഇസു പെനിൻസുലയിലെ മത്സ്യബന്ധന പട്ടണമായ നിഷിസുവിലും പരിസരത്തും മാത്രമാണ് ഷിയോ-കാറ്റ്‌സുവോ കാണപ്പെടുന്നത്. ജപ്പാനിലെ ഭക്ഷണ രീതി ഏറ്റവും മികച്ചതാണെന്ന് പൊതുവേ പറയാറുണ്ട്. ജനങ്ങളുടെ ഉയർന്ന ആയുർദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും അത്തരത്തിൽ ഒരഭിപ്രായം ഉയർന്നു വരാൻ കാരണം. ഇത്തരത്തിൽ നിരവധി വ്യത്യസ്ത ഇനം ഭക്ഷണത്തെപ്പറ്റി അദ്ദേഹം തന്റെ പുസ്തകത്തിൽ വിവരിക്കുന്നു.


#food
Leave a comment