TMJ
searchnav-menu
post-thumbnail

TMJ Daily

ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ ലിസ്റ്റില്‍ 87 ഗുണഭോക്താക്കള്‍

14 Mar 2025   |   1 min Read
TMJ News Desk

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

രണ്ടാംഘട്ട കരട് 2-എ ലിസ്റ്റിലുള്‍പ്പെട്ട 81 ഗുണഭോക്താക്കളും കരട് പട്ടിക പ്രകാരം ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ഗുണഭോക്തൃ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡ പ്രകാരം കണ്ടെത്തിയ ആറ് പേരെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമ പട്ടികയിലാണ് 87 പേര്‍ ഗുണഭോക്താക്കളായി ഉള്ളത്.

ദുരന്ത പ്രദേശത്ത് വിദഗ്ധ സമിതി രേഖപ്പെടുത്തിയ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ സ്ഥല പരിശോധന നടത്തിയാണ് 81 പേരുള്‍പ്പെട്ട കരട് 2-എ ലിസ്റ്റ് തയ്യാറാക്കിയത്. കളക്ടറേറ്റ്, മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്തിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും പൊതുജനങ്ങള്‍ക്ക് അന്തിമ പട്ടിക പരിശോധിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അന്തിമ പട്ടികയില്‍ ആക്ഷേപം, പരാതി ഉള്ളവര്‍ക്ക് ദുരന്ത നിവാരണ (എ) വകുപ്പില്‍ നല്‍കാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.




#Daily
Leave a comment
TMJ LEAD
RELATED
ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ ലിസ്റ്റില്‍ 87 ഗുണഭോക്താക്കള്‍
TMJ News Desk
March 14 | 2025
ബിജെപിയുടെ ഭരണം ഔറംഗസീബിന്റേതിനേക്കാള്‍ മോശം: സഞ്ജയ് റൗത്ത്
TMJ News Desk
March 14 | 2025
മണ്ഡല പുനര്‍നിര്‍ണയം: സ്റ്റാലിന്റെ സമ്മേളനത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം
TMJ News Desk
March 14 | 2025
യുഎസിന്റെ സമാധാന നിര്‍ദ്ദേശം റഷ്യ തത്വത്തില്‍ അംഗീകരിച്ചു
TMJ News Desk
March 14 | 2025