
ഗര്‍ഭകാലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പല നിലയില്‍ ബാധിക്കും
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എണ്ണമറ്റ രീതിയില്‍ മാറ്റിത്തീര്‍ക്കുന്നതാണ് ഗര്‍ഭകാലമെന്ന് ഗവേഷണ പഠനം. ഗര്‍ഭകാല സമയത്ത് സ്ത്രീയുടെ മസ്തിഷ്കത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കാന്‍ പഠനം നടത്തിയ കാലിഫോര്‍ണിയയിലെ ശാസ്ത്ര സംഘം മാതൃത്വത്തിലേക്കുള്ള മാറ്റം തലച്ചോറിന്റെ എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കുന്നതായി കണ്ടെത്തി. ന്യൂറോ സയന്റിസ്റ്റായ ലിസ് ക്രാസ്റ്റിലിന താന്‍ ഗര്‍ഭിണിയായിരുന്ന കാലത്തെ അടിസ്ഥാനമാക്കി പഠനം നടത്തുകയും അതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശദമായ പഠനത്തിനായി പങ്കുവെക്കുകയും ചെയ്തു.
പഠനം ഒരു വ്യക്തിയെ മാത്രമാണ് പരിഗണിച്ചതെങ്കിലും, വിശദമായ രാജ്യാന്തര ഗവേഷണ പദ്ധതിക്ക് ഇത് വഴി തുറക്കും. പ്രസവാനന്തര വിഷാദം (പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്) പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ ഈ പഠനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ നീണ്ട യാത്രയായിരുന്നു ഇതെന്നും ഗര്‍ഭകാലത്തും പ്രസവാനന്തരവും ഇതിനായി 26 സ്കാനിംഗുകള്‍ നടത്തിയെന്നും ഇതിലൂടെ ശ്രദ്ധേയമായ പല കാര്യങ്ങളും കണ്ടെത്താന്‍ സാധിച്ചെന്നും നേച്ചര്‍ സയന്റിസ്റ്റില്‍ തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സഹരചയിതാവ് കൂടിയായ ലിസ് ക്രാസ്റ്റലീന പറയുന്നു.ലിസ് ക്രാസ്റ്റലീന | PHOTO : WIKI COMMONS
ചിന്തകള്‍ കൂടുതലായി നടക്കുന്ന തലച്ചോറിന്റെ 80 ശതമാനം ഭാഗങ്ങളിലും ഗ്രേമാറ്റര്‍ റ്റിഷ്യുവിന്റെ അളവില്‍ കുറവ് വരുന്നതായി പഠനം പറയുന്നു. ചലനം, ഓര്‍മ്മ, വികാരം, തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങളെ, നിയന്ത്രിക്കുന്ന തലച്ചോറിലെയും സുഷുമ്നാ നാഡിയെയും ബന്ധിപ്പിക്കുന്ന ടിഷ്യു ആണ് ഗ്രേമാറ്റര്‍. ഗ്രേമാറ്ററിന്റെ അളവില്‍ കുറവ് വരുന്നത് നല്ലതല്ലെന്ന് തോന്നുമെങ്കിലും, അത് അങ്ങനെയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു; ജീവിതത്തിലെ പുതിയ ഘട്ടത്തിനായി തയ്യാറെടുക്കാന്‍ 'ന്യൂറല്‍ സര്‍ക്യൂട്ടുകള്‍' എന്ന് വിളിക്കപ്പെടുന്ന പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നാഡീകോശങ്ങളുടെ ശൃംഖലകളുടെ സൂക്ഷ്മമായ ട്യൂണിങ്ങിനെ അത് പ്രതിഫലിപ്പിക്കുന്നു. 2019-ല്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന സമയത്താണ് ക്രാസ്റ്റിലിനെ പഠനത്തിനായി സംഘം സമീപിക്കുന്നത്, വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ ഗര്‍ഭിണിയാകുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.
'മുന്‍പഠനങ്ങള്‍ ഗര്‍ഭധാരണത്തിനു മുമ്പും ശേഷവും തലച്ചോറിന്റെ ചിത്രങ്ങള്‍ എടുത്തിരുന്നു, എന്നാല്‍ ഈ രൂപാന്തരീകരണത്തിനിടയില് ഞങ്ങള്‍ ഒരിക്കലും തലച്ചോറിനെ കണ്ടിട്ടില്ല,' ക്രാസ്ററിലിനൊപ്പമുള്ള സഹ എഴുത്തുകാരിയായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എമിലി ജേക്കബ്സ് പറഞ്ഞു.
HOW THE BRAIN CHANGE DURING PREGNANCY | PHOTO : WIKI COMMONS
ഈസ്ട്രജന് പോലുള്ള ഹോര്‍മോണുകളുടെ അളവ് കൂടുകയും ഒഴുക്ക് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ തലച്ചോറിലുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ ഗര്‍ഭകാലത്തും പ്രസവാനന്തരവും ബ്രെയിന്‍ സ്കാനിംഗുകളും എംആര്‍ഐകളും തുടര്‍ന്നു. മുന്‍കാല പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത് തലച്ചോറിലെ പല ആന്തരിക ഭാഗങ്ങളിലും ഏറ്റവും പുറം പാളിയായ സെറിബ്രല്‍ കോര്‍ട്ടക്സിലും ശ്രദ്ധ കേന്ദ്രീകരിച്ചതായി മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്‍സ് ആന്‍ഡ് സൈക്കോളജി പ്രൊഫസര്‍ ജോസഫ് ലോണ്സ്റ്റീന് പറഞ്ഞു.
ഗര്‍ഭകാലത്തും പ്രസവശേഷവും ഒരു സ്ത്രീയില്‍ സാധ്യമായ മസ്തിഷ്ക മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയായി ഇതിനെ കാണുന്നതെന്നും ജോസഫ് ലോണ്സ്റ്റീന് പറയുന്നു. വ്യക്തികളുടെ സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഈ പഠനത്തിന് സാധിക്കുന്നില്ലെങ്കിലും മറ്റുള്ളവരോട് ഇടപെടുന്ന രീതി മനസിലാക്കാനും അവരുടെ വികാരങ്ങളും ചിന്തകളും മനസിലാക്കാനും സാധിക്കും. പ്രസവാനന്തര വിഷാദം പോലുള്ള അവസ്ഥകള്‍ പ്രവചിക്കാന്‍ കൂടുതല്‍ സ്ത്രീകളില്‍ നടത്തുന്ന പഠനങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.REPRESENTATIVE IMAGE | PHOTO : WIKI COMMONS
''ഗര്‍ഭാവസ്ഥയുടെ ന്യൂറോബയോളജിയെക്കുറിച്ച് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഗര്‍ഭധാരണം വിഷമപ്രശ്നം ആയതുകൊണ്ടല്ല, മറിച്ച് ബയോമെഡിക്കല്‍ സയന്‍സുകള്‍ ചരിത്രപരമായി സ്ത്രീകളുടെ ആരോഗ്യത്തെ അവഗണിച്ചതിലെ ഒരു ഉപോല്‍പ്പന്നമാണിത്.' എന്നതിനാലാണെന്ന് എമിലി ജേക്കബ്സ് അഭിപ്രായപ്പെട്ടു.