TMJ
searchnav-menu
post-thumbnail

Outlook

പര്യവസാനം

20 Jun 2025   |   6 min Read
എസ്‌കന്ദര്‍ സദേഗി-ബൊറൂജെര്‍ഡി

യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പശ്ചിമേഷ്യ ചരിത്ര പഠനത്തില്‍ സീനിയര്‍ ലക്ച്ചര്‍ ആയ എസ്‌കന്ദര്‍ സദേഗി-ബൊറൂജെര്‍ഡി ഇസ്രായേല്‍ ഇറാന് നേരെ നടത്തുന്ന ആക്രമണത്തിന്റെ ചരിത്രവും, വര്‍ത്തമാനവും വിലയിരുത്തുന്നു. യോര്‍ക്ക് സര്‍വകലാശാലയില്‍ ചേരുന്നതിന് മുമ്പ്, എസ്‌കന്ദര്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ഗോള്‍ഡ്സ്മിത്ത്സില്‍ ലക്ച്ചര്‍ ആയിരുന്നു. 2016 മുതല്‍ 2019 വരെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു.

പലസ്തീന്‍ ജനതയ്ക്കെതിരായ വംശഹത്യ പുരോഗമിക്കുന്നതിനിടെ ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം വളരെ പരിചിതമായ ഒരു തിരക്കഥയാണ്. ലെബനനിലും, ഗാസയിലും നടത്തിയ മുന്‍കാല സൈനിക നടപടികളിലെന്ന പോലെ, ഒരു 'തലവെട്ടല്‍' തന്ത്രമാണ് ഇസ്രായേല്‍ പിന്തുടരുന്നത്. രാജ്യത്തെ രാഷ്ട്രീയ-സുരക്ഷാ സ്ഥാപനങ്ങളിലെ പ്രധാന വ്യക്തികളെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം സിവിലിയന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആ പദ്ധതി നടപ്പിലാക്കുന്നത്. 'പ്രീ-എംപ്ഷന്‍' അല്ലെങ്കില്‍ 'നോണ്‍-പ്രൊലിഫെറേഷന്‍' തുടങ്ങിയ വഞ്ചനാപരമായ ഭാഷയില്‍ രൂപപ്പെടുത്തിയ, ഇസ്രായേലിന്റെ വ്യാപനം കൂടുതല്‍ വിപുലവും, ലക്ഷ്യവേധിയുമായ ഒരു പദ്ധതിയെ അത് സൂചിപ്പിക്കുന്നു. ഇറാന്റെ ആണവ പദ്ധതി നിര്‍ത്തുക മാത്രമല്ല, അമേരിക്ക-ഇസ്രായേല്‍ ആധിപത്യത്തെ ചെറുക്കാന്‍ കഴിവുള്ള ഒരു പരമാധികാര പ്രാദേശിക ശക്തിയെന്ന നിലയില്‍ ഇറാനെ ഇല്ലാതാക്കുകയാണ് ആ പദ്ധതി.  
മേഖലയിലെ സമീപകാല ചരിത്രം അറിയുന്ന ആര്‍ക്കും ഈ ഭരണമാറ്റ അജണ്ട അത്ഭുതമായി തോന്നില്ല. ഇറാഖ്, ലിബിയ, സിറിയ, പലസ്തീന്‍, ലെബനന്‍ എന്നിവിടങ്ങളില്‍ അത് നാശത്തിന്റെ ഒരു ശൃംഖല  അവശേഷിപ്പിക്കുന്നു.

ഒറ്റ രാത്രികൊണ്ട്, ഐആര്‍ജിസിയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി, ഇറാനിയന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി, ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സിന്റെ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെ, ഇറാനിലെ ആണവോര്‍ജ്ജ സംഘടനയുടെ മുന്‍ തലവന്‍ ഫെറൈദൂണ്‍ അബ്ബാസി, ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി പ്രസിഡന്റ് മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി എന്നിവരെ വധിക്കുന്നതില്‍ ഇസ്രായേല്‍ വിജയിച്ചു. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറിയും സുപ്രീം നേതാവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും, അമേരിക്കയുമായുള്ള സമീപകാല ചര്‍ച്ചകളില്‍ കേന്ദ്ര പങ്കുവഹിച്ചതുമായ അലി ഷംഖാനി മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവനെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടതായി ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നു. ആണവ കേന്ദ്രങ്ങളും, സൈനിക സ്ഥാപനങ്ങളും ആക്രമിച്ചതിനു പുറമേ, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ജനവാസ കെട്ടിടങ്ങളില്‍ ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിച്ചു. ആദ്യ മൂന്ന് ദിവസങ്ങളില്‍ 224 പേര്‍ കൊല്ലപ്പെടുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തരമൊരു ഉന്നതതല ആക്രമണം മുന്‍കൂട്ടി കണ്ടെത്താതെ നടത്താന്‍ കഴിഞ്ഞത് ഇറാനിയന്‍ സുരക്ഷയുടെ ഒരു പ്രധാന ഇന്റലിജന്‍സ് പരാജയത്തെ സൂചിപ്പിക്കുന്നു. ഒപ്പം ഇറാനിനുള്ളില്‍ മൊസാദിന്റെയും യുഎസ് ഇന്റലിജന്‍സിന്റെയും ആഴത്തിലുള്ള നുഴഞ്ഞുകയറ്റത്തെയും.

REPRESENTATIVE IMAGE | WIKI COMMONS
ആണവ ചര്‍ച്ചകള്‍ പുകമറയാക്കിയോ

ഏപ്രില്‍ പകുതിയോടെ ടെഹ്റാനും വാഷിംഗ്ടണും തമ്മില്‍ ആരംഭിച്ച പുതിയ ആണവ ചര്‍ച്ചകളെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നത്. ഉപരോധത്തില്‍ ഇളവുകള്‍ക്ക് പകരമായി യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താന്‍ അമേരിക്കയുമായി ഇറാനിലെ റൂഹാനി ഭരണകൂടം സംയുക്ത സമഗ്ര പദ്ധതിയില്‍ (ജെസിപിഒഎ) ഒപ്പുവെച്ചിട്ട് ഏകദേശം ഒരു പതിറ്റാണ്ട് കഴിഞ്ഞു. അതില്‍ നിന്നും ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങി. ഇറാനിയന്‍ ജനതയെ ദുരിതത്തിലാക്കാനും, ആഭ്യന്തര അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും രൂപകല്‍പ്പന ചെയ്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന 'പരമാവധി സമ്മര്‍ദ്ദ' തന്ത്രത്തിലേക്ക് അമേരിക്ക മാറി. ഈ കാലയളവിലുടനീളം, അന്താരാഷ്ട്ര നിരീക്ഷണ ഭരണകൂടത്തിന് കീഴില്‍ സിവിലിയന്‍ സമ്പുഷ്ടീകരണത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ അനുവദിക്കുന്ന ഒരു നയതന്ത്ര പിന്മാറ്റത്തിനായി ഇറാന്‍ പ്രതീക്ഷ തുടര്‍ന്നു. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചാപരമായ ഒത്തുതീര്‍പ്പ് പുനഃസ്ഥാപിക്കാന്‍ 'ഉന്നതരില്‍ നിന്നും വിശാലമായ ജനങ്ങളില്‍ നിന്നും' ഗണ്യമായ സമ്മര്‍ദ്ദം അവര്‍ നേരിട്ടു. അതിനാല്‍ ട്രംപ് ഈ വര്‍ഷം വൈറ്റ് ഹൗസില്‍ തിരിച്ചെത്തി ഒരു പുതിയ കരാര്‍ സാധ്യമാകുമെന്ന് സൂചന നല്‍കിയപ്പോള്‍, നിലവിലുള്ള പെസെഷ്‌കിയന്‍ സര്‍ക്കാര്‍, ഒരുപക്ഷേ അവിശ്വസനീയമായി, കൂടുതല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സമ്മതിച്ചു. ഈ നയതന്ത്രം ഒരിക്കലും ഗൗരവമുള്ളതല്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. യുഎസിനെ സംബന്ധിച്ചിടത്തോളം, ലക്ഷ്യം ഒരു കരാറിലെത്തുകയല്ല, മറിച്ച് കീഴടങ്ങാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു.

ട്രംപിന്റെ 'പഞ്ചായത്താക്കല്‍' (ഡീല്‍ മേക്കിങ്) എന്ന വാചകമടിക്ക് പിന്നില്‍ ഒരു 'പരമാവധി വാദം' ഉണ്ടായിരുന്നു: ഇറാന്‍ അവരുടെ സിവിലിയന്‍ ആണവ പദ്ധതി ഉപേക്ഷിക്കുക മാത്രമല്ല, അവരുടെ മിസൈല്‍ ആയുധശേഖരവും, പ്രാദേശിക സഖ്യങ്ങളും തകര്‍ക്കുക എന്നതും. ഇതിനെയാണ് നെതന്യാഹു 'ലിബിയ ഓപ്ഷന്‍' എന്ന് ആവര്‍ത്തിച്ച് വിളിച്ചത്. സമാധാനം തകര്‍ക്കുകയോ സാധാരണവല്‍ക്കരിക്കുകയോ അല്ല, മറിച്ച് ടെഹ്റാന്‍ ഒരിക്കലും അംഗീകരിക്കാന്‍ പോകുന്ന തരത്തിലുള്ള പൂര്‍ണ്ണ കീഴടങ്ങല്‍. ഇതിന്റെ വെളിച്ചത്തില്‍, നെതന്യാഹുവുമായി ട്രംപ് 'പിണങ്ങുന്നു' എന്നതിന്റെ നാടകീയത ഇപ്പോള്‍ ഒരു യഥാര്‍ത്ഥ നയവ്യത്യാസത്തേക്കാള്‍ ഒരു തന്ത്രപരമായ തന്ത്രമായി തോന്നുന്നു: യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ഇറാനികളെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ. ശത്രുവിന്റെ പ്രതിരോധ ശേഷി കുറയ്ക്കുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ ഭയവും ആശയക്കുഴപ്പവും വിതയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍, കൊലപാതകങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇറാനെ അമ്പരപ്പിച്ചു. അതിന്റെ നേതൃത്വം പ്രതികരിക്കാന്‍ മന്ദഗതിയിലായിരുന്നു, പക്ഷേ ക്രമേണ പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു.

ദീര്‍ഘകാല അമേരിക്കന്‍ തന്ത്രം

വാഷിംഗ്ടണിലും, ടെല്‍ അവീവിലും വികസിപ്പിച്ചെടുത്ത ദീര്‍ഘകാല തന്ത്രം, വികസനം ഏതാണ്ട് ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗമായി സങ്കര യുദ്ധം (ഹൈബ്രിഡ് വാര്‍) ഉപയോഗിക്കുക എന്നതാണ്: ഇറാനിയന്‍ രാഷ്ട്രത്തെയും, സമൂഹത്തെയും ഇല്ലാതാക്കുക, നയതന്ത്രപരമായി ഒറ്റപ്പെടുത്തുക, സൈനിക കടന്നു കയറ്റത്തിന് ഇരയാക്കുക, അങ്ങനെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഒടുവില്‍ അട്ടിമറിക്കുക. ഇറാനില്‍ രാഷ്ട്രീയമായി വലിയ സ്വാധീനമില്ലാത്തതും എന്നാല്‍ വിദേശ പ്രചാരണത്തിന് ഉപയോഗപ്രദവുമായ മുന്‍ ഷായുടെ നാടുകടത്തപ്പെട്ട മകനെ വളര്‍ത്തിയെടുക്കുക തുടങ്ങിയ വിവിധ മൃദുശക്തി രീതികളും ഇസ്രായേല്‍ ഉപയോഗിച്ചിട്ടുണ്ട്. ഇറാനികള്‍ 'ഭരണത്തെ' അട്ടിമറിക്കാനും പാശ്ചാത്യ രീതിയിലുള്ള ഒന്ന് സ്ഥാപിക്കാനുമുള്ള പ്രക്രിയയുടെ വക്കിലാണെന്ന് പ്രഖ്യാപനങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് വെറുതെയല്ല.

REPRESENTATIVE IMAGE | WIKI COMMONS
2000ങ്ങളുടെ തുടക്കത്തിലെ നിയോകണ്‍സര്‍വേറ്റിസത്തിന്റെ വ്യക്തമായ മുദ്രയിലാണ് ഈ ഫാന്റസിയുടെ ഉറവിടം. ഇറാഖിലെ യുഎസ് അധിനിവേശത്തിന് അടിത്തറയിട്ട വ്യാമോഹങ്ങളുടെ ഒരു പുനരുജ്ജീവന പതിപ്പാണിത്: തകര്‍ന്നതും ഛിന്നഭിന്നവുമായ ഒരു രാഷ്ട്രത്തെ, അതിന്റെ ജനസംഖ്യയുടെ സമ്മതത്തോടെ പിന്തുണയോടെ, പാശ്ചാത്യ മൂലധനത്തിന് അനുസരണയുള്ള ഒരു കേന്ദ്രമായി പുനര്‍നിര്‍മ്മിക്കാന്‍ കഴിയും. സ്വകാര്യവല്‍ക്കരണത്തിനും ആസ്തികള്‍ വെട്ടിക്കുറയ്ക്കലിനും, ഭൗമതന്ത്രപരമായ അധികാര പ്രൊജക്ഷനും അതിനെ പരുവപ്പെടുത്താന്‍ കഴിയും. ഇതാണ് അതിന്റെ രസതന്ത്രം. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിന്റെ വക്കിലായിരുന്നുവെന്നും യെമനിലെ അന്‍സാരല്ലയ്ക്ക് അത് കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും നെതന്യാഹുവിന്റെ അവകാശവാദം പോലെ, യുദ്ധത്തിനുള്ള സമ്മതനിര്‍മ്മിതിക്കായി തെറ്റായ വിവരങ്ങള്‍ ഉപയോഗിക്കുന്ന തന്ത്രവും വീണ്ടും പ്രചാരത്തിലുണ്ട്. ആലീസിന്റെ അത്ഭുത ലോകെത്തെന്ന പോലെ  നമ്മള്‍ വളരെ അതിശയകരമായ ഒരു പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനാല്‍, പഴയ 'വിഡ്ഢി ഡോസിയറും' '45 മിനിറ്റ് ഡബ്ല്യുഎംഡിയും' മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെല്ലാം ഏതാണ്ട് വിചിത്രമായി തോന്നുന്നു.

എന്നിരുന്നാലും, വൈവിധ്യമാര്‍ന്ന രൂപങ്ങളിലുള്ള ഇറാനിയന്‍ ദേശീയതയുടെ പ്രതിരോധശേഷി നെതന്യാഹുവും, ട്രംപും കുറച്ചുകാണുന്നതായി തോന്നുന്നു. അവരുടെ ആക്രമണങ്ങള്‍ ഇതിനകം തന്നെ വലിയ ഒരു പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ ആഴത്തില്‍ നിരാശരായവരില്‍ പോലും, ദേശീയ ഐക്യത്തിനും രാജ്യത്തിന്റെ പ്രതിരോധത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങള്‍ പ്രതിധ്വനിക്കുന്നു. ഇത് കേവലം ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള ഒരു യുദ്ധമല്ല, മറിച്ച് ഇറാനെതിരെയുള്ള ഒരു യുദ്ധമാണെന്ന് വര്‍ദ്ധിച്ചുവരുന്ന തിരിച്ചറിവുണ്ട്: ആന്തരികമായി വിഭജിക്കപ്പെട്ടതും, പരമാധികാര വികസനം ആസ്വദിക്കാന്‍ കഴിയാത്തത്ര ദുര്‍ബലവുമായ വംശീയ എന്‍ക്ലേവുകളുടെ ഒരു കൂട്ടമായി അതിനെ മാറ്റാനുള്ള ശ്രമം, ഒരു പ്രാദേശിക വെല്ലുവിളി ഉയര്‍ത്തുന്നത് പറയേണ്ടതില്ലല്ലോ. സദ്ദാം ഹുസൈന് ഒരിക്കല്‍ സമാനമായ അഭിലാഷങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ അവയൊന്നും ഫലിച്ചില്ല. മറ്റുള്ളവര്‍ പരാജയപ്പെട്ടിടത്ത് വിജയിക്കാന്‍ ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതായി തോന്നുന്നു.

സിവിലിയന്‍ മരണസംഖ്യ ഉയരുന്നതിനനുസരിച്ച്, മരിച്ചവരുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു: തായ്ക്വോണ്ടോ യൂണിഫോമിലുള്ള ഒരു ആണ്‍കുട്ടി, ചുവന്ന വസ്ത്രം ധരിച്ച ഒരു ബാല ബാലെരിന, 16 വയസ്സുള്ള ഒരു ഫിഗര്‍ സ്‌കേറ്റര്‍, ഒരു പ്രമുഖ ആനുകാലിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു ഗ്രാഫിക് ഡിസൈനര്‍, ഒരു യുവ വനിതാ കവയിത്രി. ഇന്ധന ഡിപ്പോകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ഇസ്രായേല്‍ തങ്ങളുടെ പ്രചാരണം വ്യാപിപ്പിച്ചതോടെയും, ദേശീയ പ്രക്ഷേപകനായ ലൈവ് ഓണ്‍ എയറില്‍ ആക്രമണമുണ്ടായതോടെയും രാജ്യമെമ്പാടും ദുഃഖവും രോഷവും വ്യാപിച്ചു. ടെല്‍ അവീവിലും, ഹൈഫയിലും ആക്രമണം നടത്തി സര്‍ക്കാര്‍ ആക്രമണത്തോട് പ്രതികരിച്ചു, ഇസ്രായേലിന് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ചെലവുകള്‍ വരുത്താനുള്ള അവരുടെ കഴിവിനെ ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ സൈനികവും അല്ലാത്തതുമായ ശേഷിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയ ആഴത്തിലുള്ള അന്തരം നില നില്‍ക്കുന്നു. ഇറാന് ആണവ കുടയില്ല, സ്ഥിരമായ സഖ്യങ്ങളില്ല, നാറ്റോയില്ല; വിപുലമായ വ്യോമ പ്രതിരോധം, തത്സമയ ഇന്റലിജന്‍സ് പങ്കിടല്‍, ഏതാണ്ട് പൂര്‍ണ്ണമായ നയതന്ത്ര ശിക്ഷാ ഇളവ് എന്നിവയോടെ ഇസ്രായേലിനെ അമേരിക്ക നിരുപാധികം പിന്തുണയ്ക്കുന്നു. ഇറാന്‍ പ്രതിരോധത്തിനായി പോരാടുകയാണ്; അനിയന്ത്രിതമായ ആധിപത്യത്തിനായി ഇസ്രായേലും.

Netanyahu meets Trump to talk tariffs, Gaza war : NPRനെതന്യാഹുവും ട്രംപും | PHOTO: WIKI COMMONS
നയതന്ത്രത്തെ ഒരു കെണിയായും, ചര്‍ച്ചകളെ ബലപ്രയോഗത്തിനുള്ള മറയായും കാണുന്നത് ഇറാനെ ആണവ പ്രതിരോധം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന് പതിറ്റാണ്ടുകളായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ആ പരിധിയിലേക്ക് അടുക്കുകയാണ്. ഈ ലേഖനം എഴുതുമ്പോള്‍, ഇറാന്‍ ഒരു ആണവായുധം പിന്തുടരാന്‍ തീരുമാനിച്ചതായി ഇപ്പോഴും സൂചനയില്ല, രാഷ്ട്രീയമായി വിട്ടുവീഴ്ച ചെയ്ത ഒന്നായി പലരും കരുതുന്ന ന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി, വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിലാണെങ്കിലും അവര്‍ സഹകരിക്കുന്നത് തുടരുന്നു. എന്നിരുന്നാലും, ഇറാന്‍ വളരെക്കാലം മുമ്പേ ഈ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, ഇത്രയും അപകടകരമായ സാഹചര്യത്തില്‍ അവസാനിക്കുമായിരുന്നില്ലെന്ന് രാഷ്ട്രീയ ഉന്നതരും പൊതുജനങ്ങളും ഉള്‍പ്പെടുന്ന ഇറാനിയന്‍ ശബ്ദങ്ങളുടെ വളര്‍ന്നുവരുന്ന ഒരു കൂട്ടം വാദിക്കുന്നു. ഉത്തരകൊറിയ, അമേരിക്കയുടെ യുക്തി നന്നായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അവര്‍ നിരീക്ഷിക്കുന്നു. ഇറാന് ഇപ്പോഴും സാങ്കേതിക ശേഷിയുണ്ടെങ്കില്‍, ഇപ്പോള്‍ അത് ഉപയോഗിക്കേണ്ട സമയമായി എന്നതാണ് ഈ വൃത്തങ്ങളില്‍ നിലവിലുള്ള കാഴ്ചപ്പാട്.

ഇറാന്‍ തിരിച്ചടി എത്രത്തോളം ശക്തം:

അതേസമയം, ഇറാന് നിലവിലെ തിരിച്ചടി നടപടികള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ഒരു പ്രധാന ചോദ്യം. ഇസ്രായേലിന് താങ്ങാനാവാത്ത നഷ്ടം വരുത്തുന്നില്ലെങ്കില്‍, അത് ശത്രുവിനെ ധൈര്യപ്പെടുത്തുകയും അവരുടെ ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. റഷ്യന്‍ പ്ലേബുക്ക് പിന്തുടര്‍ന്ന്, നിലവിലുള്ള വ്യാവസായിക അടിത്തറയെ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കഴിയുമോ എന്ന് ഇറാനിയന്‍ ആസൂത്രകര്‍ വിലയിരുത്തുന്നുണ്ടാകാം. അഴിമതിയും ദുര്‍ഭരണവും മൂലം വളരെക്കാലമായി ദുര്‍ബലമായ ഒരു രാഷ്ട്രത്തിന് ഇത് ഒരു വലിയ വെല്ലുവിളിയാണ്. പക്ഷേ, ആവശ്യകത കണ്ടുപിടുത്തത്തിന്റെ മാതാവാണെന്ന് തെളിയിച്ചേക്കാം. പതിറ്റാണ്ടുകളുടെ ഉപരോധങ്ങള്‍ ഇറാനെ ഒരു പുതിയ ആഭ്യന്തര സൈനിക-വ്യാവസായിക സമുച്ചയം വളര്‍ത്തിയെടുക്കാന്‍ നിര്‍ബന്ധിതരാക്കി - കുറ്റമറ്റതല്ലെങ്കിലും വലിയ മനുഷ്യ ചെലവില്‍ അസമമായ പ്രതിരോധം നടത്താന്‍ കഴിവുള്ള ഒന്ന്.

ഇസ്രായേലിന്റെ ശിരഛേദ തന്ത്രം ഇറാനിയന്‍ പക്ഷത്തെ ശിഥിലീകരണത്തിനും പക്ഷാഘാതത്തിനും കാരണമാകുമോ, അതോ യുവതലമുറ വിപ്ലവ ഗാര്‍ഡ് സൈനികരെ - അത്ര ജാഗ്രതയില്ലാത്തവരും കൂടുതല്‍ വ്യാപനത്തിന് തയ്യാറുള്ളവരുമായ - കൊണ്ടുവരുമോ എന്ന കാര്യത്തില്‍ കാര്യമായ അനിശ്ചിതത്വം നിലനില്‍ക്കുന്നു. പൂര്‍ണ്ണ തോതിലുള്ള ഭരണമാറ്റം വിജയിക്കാന്‍ സാധ്യതയില്ലെങ്കിലും, ഇത്രയും വലിയ ഒരു യുദ്ധം ഇസ്ലാമിക് റിപ്പബ്ലിക്കിനെ പുനര്‍നിര്‍മ്മിക്കും. ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും സൈനികവല്‍ക്കരണത്തെ കൂടുതല്‍ ആഴത്തിലാക്കുകയും IRGC യെ അതിന്റെ രാഷ്ട്രീയ-സാമ്പത്തിക ജീവിതത്തിന്റെ കാതലായി കൂടുതല്‍ ഉറപ്പിക്കുകയും ചെയ്‌തേക്കാം. ചാള്‍സ് ടില്ലി പ്രസിദ്ധമായി നിരീക്ഷിച്ചതുപോലെ, 'യുദ്ധം ഭരണകൂടമാക്കി, ഭരണകൂടം യുദ്ധം ചെയ്തു'. അത്തരം സാഹചര്യങ്ങളില്‍ ശക്തമായ ഒരു ജനാധിപത്യ ശക്തിയോ, പുരോഗമന സാമൂഹിക പ്രസ്ഥാനമോ തഴച്ചുവളരുമെന്ന ആശയം സാങ്കല്‍പ്പികമായി തോന്നുന്നു. എന്തായാലും, ഈ സംഭവവികാസം പൗരാവകാശങ്ങള്‍ക്കും കൂടുതല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും വേണ്ടിയുള്ള പോരാട്ടത്തെ പതിറ്റാണ്ടുകളോളം പിന്നോട്ട് നയിക്കും.

Sword and shield: How Israel thwarted Iran's drone and missile barrage -  India TodayREPRESENTATIVE IMAGE | WIKI COMMONS
ഇറാന് സ്വയം പ്രതിരോധിക്കാന്‍ ഒരു അവസാന മാര്‍ഗമുണ്ട്: ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍. പ്രതിദിനം ഏകദേശം 21 ദശലക്ഷം ബാരല്‍ എണ്ണ കടന്നുപോകുന്ന ഒരു തന്ത്രപരമായ ചോക്ക് പോയിന്റ്, ഇത് ആഗോള പെട്രോളിയം ദ്രാവക ഉപഭോഗത്തിന്റെ ഏകദേശം 20% ഉം ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20% ഉം ആണ്. അത്തരമൊരു നീക്കത്തിന്റെ സാധ്യതയില്‍ വിപണികള്‍ ഇതിനകം തന്നെ ആശങ്കാകുലരാണ്. അത് ഒരു അങ്ങേയറ്റത്തെ വര്‍ദ്ധനവിന് കാരണമാകുമെങ്കിലും, ഇസ്രായേലിന് വേണ്ടി അമേരിക്ക സൈനികമായി ഇടപെടാന്‍ തീരുമാനിച്ചാല്‍ ഇറാന്‍ അത് ആവശ്യമാണെന്ന് കണക്കാക്കാം. ആ ഘട്ടത്തില്‍, നമ്മള്‍ അഭൂതപൂര്‍വവും അപകടകരവുമായ ഒരു ഭൂപ്രദേശത്തേക്ക് പ്രവേശിക്കും.

പ്രാദേശിക സൈനിക മേധാവിത്വത്തില്‍ മാത്രമായി തങ്ങള്‍ തൃപ്തരല്ലെന്ന് ഇസ്രായേലി ഗാരിസണ്‍ സ്റ്റേറ്റ് വ്യക്തമാക്കി; അയല്‍ക്കാരുടെ സ്ഥിരമായ കഴിവില്ലായ്മയും അവര്‍ ലക്ഷ്യമാക്കുന്നു. ഇസ്രായേലും അതിന്റെ രക്ഷാധികാരിയായ അമേരിക്കയും അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ, എത്ര ചെറുതായിട്ടാണെങ്കിലും, നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു പരമാധികാര, സ്വതന്ത്ര ഇറാനെ സഹിക്കില്ല. അത് നയതന്ത്ര പരാജയമല്ല. മറിച്ച് നയതന്ത്രത്തിന്റെ മുന്‍കൂര്‍ അടച്ചുപൂട്ടലാണ്. സ്റ്റാന്‍ഡേര്‍ഡ് നയത്തില്‍ നിന്നുള്ള വ്യതിയാനമല്ല, മറിച്ച് വാഷിംഗ്ടണിലും, ടെല്‍ അവീവിലും പതിറ്റാണ്ടുകളായി നിലനിന്ന സമവായത്തിന്റെ യുക്തിസഹമായ പര്യവസാനമാണ്: മിഡില്‍ ഈസ്റ്റിലെ ഒരു സ്വതന്ത്ര ശക്തിക്കും കീഴ്വഴക്കത്തിന്റെ ഘടനയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.






#outlook
Leave a comment