Outlook
സമത്വത്തിന്റെ പാതയില്‍ മഹത്മാ അയ്യങ്കാളിയുടെ ദര്‍ശനവും ഇന്നത്തെ വെല്ലുവിളികളും
18 Jun 2025 | 10 min Read
ശ്രീനിജ് കെ എസ്
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, 1893ല്‍ വില്ലുവണ്ടി എന്നത് സവര്‍ണര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു അധികാര ചിഹ്നമായിരുന്നു. പൊതുനിരത്തില്‍ അതില്‍ സഞ്ചരിക്കാന്‍ അവര്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈ അനീതിക്കെതിരെ ഒരു ധീരനായ വിപ്ലവകാരി മുന്നോട്ടുവന്നു മഹത്മാ അയ്യങ്കാളി.
വെള്ള അരകൈയ്യന്‍ ഉടുപ്പും മേല്‍മുണ്ടും ധരിച്ച്, തലയില്‍ വട്ടക്കെട്ടുമായി അയ്യങ്കാളി തന്റെ വില്ലുവണ്ടിയില്‍ കയറി. വെങ്ങനാനൂരിലെ ഗ്രാമപാതകളിലൂടെ ആ വണ്ടി മുഴങ്ങി നീങ്ങി. കാളയുടെ കഴുത്തിലെ കുടമണികളുടെ ശബ്ദം ഗ്രാമമാകെ പ്രതിധ്വനിച്ചു. ഈ ധീരമായ പ്രവൃത്തി സവര്‍ണരുടെ മനസ്സില്‍ അസ്വസ്ഥതയും ക്രോധവും ജനിപ്പിച്ചു. ഒരു പുലയന്‍, അവര്‍ക്ക് മാത്രം അവകാശപ്പെട്ട വേഷവിധാനവും ആചാരവും ലംഘിച്ചത് അവരെ ഭ്രാന്തുപിടിപ്പിച്ചു.
വില്ലുവണ്ടി പൊതുവഴിയിലൂടെ നീങ്ങവേ, സവര്‍ണര്‍ അക്രോശിച്ചു: ''മേല്‍മുണ്ടും തലക്കെട്ടും അഴിക്കെടാ!'' ആ ഗര്‍ജനം കേട്ട് അയ്യങ്കാളി വണ്ടിയില്‍ നിന്നിറങ്ങി. ഇടുപ്പില്‍ തിരുകിയ കഠാര വലിച്ചൂരി, അവന്‍ ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിച്ചു: ''ഈ കാളിക്ക് ജീവനുള്ള കാലം, ഒന്നിനും ഭയമില്ല!'' ആ കണ്ണുകളില്‍ ജ്വലിച്ച അഗ്‌നിയും ധൈര്യവും സവര്‍ണനെ പകപ്പെടുത്തി. ''നിന്നെ കണ്ടോളാം!'' എന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞ് അവന്‍ പിന്മാറി. എന്നാല്‍, അയ്യങ്കാളി ഒരു സിംഹത്തെപ്പോലെ നിന്നു നേരിടാന്‍ തയ്യാറായി, ഒരിഞ്ചുപോലും വഴങ്ങാതെ.
വില്ലുവണ്ടി വെങ്ങനാനൂരിന്റെ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഗ്രാമത്തിന്റെ അതിരുകള്‍ ചുറ്റി, വിജയകരമായി തിരിച്ചെത്തി. ഈ യാത്ര ഒരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള അയ്യങ്കാളിയുടെ അടങ്ങാത്ത പോരാട്ടത്തിന്റെ പ്രതീകം.
അയ്യങ്കാളി | PHOTO: WIKI COMMONS
കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ സമത്വത്തിന്റെ അടിത്തറ പാകിയവരില്‍ പ്രമുഖനാണ് അയ്യങ്കാളി. അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കേണ്ട പൊതുവിടം എന്ന ആശയം അദ്ദേഹത്തിന്റെ പോരാട്ടങ്ങളില്‍ പ്രകടമാണ്. വില്ലുവണ്ടി സമരം പോലുള്ള ചരിത്രപരമായ ഇടപെടലുകള്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാനുള്ള അവകാശം നേടിക്കൊടുക്കുകയും അവരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഇന്നും നമ്മുടെ സമൂഹം അയ്യങ്കാളി സ്വപ്നം കണ്ട സമത്വത്തിന്റെ ആദര്‍ശത്തില്‍ നിന്ന് ഏറെ പിന്നിലാണ്.
സാമൂഹിക നീതിയുടെ പേര് പറഞ്ഞ് നടപ്പിലാക്കുന്ന പല പദ്ധതികളും പലപ്പോഴും ഉപരിതലപരമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അയ്യങ്കാളി കണ്ട സ്വപ്നം ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതി എന്നത് എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കുന്നതിലാണ്. എന്നാല്‍, ഇന്ന് നാം കാണുന്നത്, ഈ ആദര്‍ശത്തിന് വിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യമാണ്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഇപ്പോഴും തുല്യത ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍, അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ നമുക്ക് ഒരു ഓര്‍മപ്പെടുത്തലാണ്, നീതിയും തുല്യതയും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരേണ്ടതുണ്ട്.
പൊതുശ്മശാനങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ പോലും ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്നത് ഇന്നും നമ്മുടെ നാട്ടില്‍ തുടരുന്നു. സമൂഹത്തിന്റെ ഉള്ളില്‍ ഇപ്പോഴും ആഴ്ന്നുകിടക്കുന്ന വിവേചന മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഇതോടൊപ്പം, പട്ടികജാതി വിഭാഗങ്ങളെ ഉന്നതി എന്ന പേര് നല്‍കി ഒറ്റപ്പെടുത്തുന്ന പ്രവണതയും സമൂഹത്തിന്റെ പുരോഗതി മന്ദഗതിയിലാക്കുന്നു. കേരളത്തിലെ ഭുരിപക്ഷം വരുന്ന പട്ടികജാതിക്കാരും അതായത് 26,000 വരുന്ന ഉന്നതികളിലാണ് (പട്ടികജാതി സാകേതങ്ങള്‍ ) താമസിക്കുന്നത്. ഈ ഉന്നതികളില്‍ ഭൂരിഭാഗവും പൊതുസമൂഹങ്ങളില്‍ നിന്ന് വിട്ടുനിന്ന് വളരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് നിലകൊള്ളുന്നത്. ഇത്തരം വേര്‍തിരിവുകള്‍ അയ്യങ്കാളി മുന്നോട്ടുവെച്ച തുല്യതയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്.
നമ്മുടെ സമൂഹം മുന്നോട്ടുപോകണമെങ്കില്‍, വേര്‍തിരിവിന്റെ ഈ അദൃശ്യ മതിലുകള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്. അതിനായി, സര്‍ക്കാര്‍ നയങ്ങളും സാമൂഹിക ഇടപെടലുകളും കൂടുതല്‍ ഫലപ്രദമാകണം. പട്ടികജാതി വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം, അവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമാണ്, അവയെ യാഥാര്‍ത്ഥ്യമാക്കുക എന്നത് നമ്മുടെ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ്.
വെള്ള അരകൈയ്യന്‍ ഉടുപ്പും മേല്‍മുണ്ടും ധരിച്ച്, തലയില്‍ വട്ടക്കെട്ടുമായി അയ്യങ്കാളി തന്റെ വില്ലുവണ്ടിയില്‍ കയറി. വെങ്ങനാനൂരിലെ ഗ്രാമപാതകളിലൂടെ ആ വണ്ടി മുഴങ്ങി നീങ്ങി. കാളയുടെ കഴുത്തിലെ കുടമണികളുടെ ശബ്ദം ഗ്രാമമാകെ പ്രതിധ്വനിച്ചു. ഈ ധീരമായ പ്രവൃത്തി സവര്‍ണരുടെ മനസ്സില്‍ അസ്വസ്ഥതയും ക്രോധവും ജനിപ്പിച്ചു. ഒരു പുലയന്‍, അവര്‍ക്ക് മാത്രം അവകാശപ്പെട്ട വേഷവിധാനവും ആചാരവും ലംഘിച്ചത് അവരെ ഭ്രാന്തുപിടിപ്പിച്ചു.
വില്ലുവണ്ടി പൊതുവഴിയിലൂടെ നീങ്ങവേ, സവര്‍ണര്‍ അക്രോശിച്ചു: ''മേല്‍മുണ്ടും തലക്കെട്ടും അഴിക്കെടാ!'' ആ ഗര്‍ജനം കേട്ട് അയ്യങ്കാളി വണ്ടിയില്‍ നിന്നിറങ്ങി. ഇടുപ്പില്‍ തിരുകിയ കഠാര വലിച്ചൂരി, അവന്‍ ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിച്ചു: ''ഈ കാളിക്ക് ജീവനുള്ള കാലം, ഒന്നിനും ഭയമില്ല!'' ആ കണ്ണുകളില്‍ ജ്വലിച്ച അഗ്‌നിയും ധൈര്യവും സവര്‍ണനെ പകപ്പെടുത്തി. ''നിന്നെ കണ്ടോളാം!'' എന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞ് അവന്‍ പിന്മാറി. എന്നാല്‍, അയ്യങ്കാളി ഒരു സിംഹത്തെപ്പോലെ നിന്നു നേരിടാന്‍ തയ്യാറായി, ഒരിഞ്ചുപോലും വഴങ്ങാതെ.
വില്ലുവണ്ടി വെങ്ങനാനൂരിന്റെ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഗ്രാമത്തിന്റെ അതിരുകള്‍ ചുറ്റി, വിജയകരമായി തിരിച്ചെത്തി. ഈ യാത്ര ഒരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള അയ്യങ്കാളിയുടെ അടങ്ങാത്ത പോരാട്ടത്തിന്റെ പ്രതീകം.
അയ്യങ്കാളി | PHOTO: WIKI COMMONSകേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ സമത്വത്തിന്റെ അടിത്തറ പാകിയവരില്‍ പ്രമുഖനാണ് അയ്യങ്കാളി. അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കേണ്ട പൊതുവിടം എന്ന ആശയം അദ്ദേഹത്തിന്റെ പോരാട്ടങ്ങളില്‍ പ്രകടമാണ്. വില്ലുവണ്ടി സമരം പോലുള്ള ചരിത്രപരമായ ഇടപെടലുകള്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാനുള്ള അവകാശം നേടിക്കൊടുക്കുകയും അവരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഇന്നും നമ്മുടെ സമൂഹം അയ്യങ്കാളി സ്വപ്നം കണ്ട സമത്വത്തിന്റെ ആദര്‍ശത്തില്‍ നിന്ന് ഏറെ പിന്നിലാണ്.
സാമൂഹിക നീതിയുടെ പേര് പറഞ്ഞ് നടപ്പിലാക്കുന്ന പല പദ്ധതികളും പലപ്പോഴും ഉപരിതലപരമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അയ്യങ്കാളി കണ്ട സ്വപ്നം ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതി എന്നത് എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കുന്നതിലാണ്. എന്നാല്‍, ഇന്ന് നാം കാണുന്നത്, ഈ ആദര്‍ശത്തിന് വിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യമാണ്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഇപ്പോഴും തുല്യത ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍, അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ നമുക്ക് ഒരു ഓര്‍മപ്പെടുത്തലാണ്, നീതിയും തുല്യതയും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരേണ്ടതുണ്ട്.
പൊതുശ്മശാനങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ പോലും ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്നത് ഇന്നും നമ്മുടെ നാട്ടില്‍ തുടരുന്നു. സമൂഹത്തിന്റെ ഉള്ളില്‍ ഇപ്പോഴും ആഴ്ന്നുകിടക്കുന്ന വിവേചന മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഇതോടൊപ്പം, പട്ടികജാതി വിഭാഗങ്ങളെ ഉന്നതി എന്ന പേര് നല്‍കി ഒറ്റപ്പെടുത്തുന്ന പ്രവണതയും സമൂഹത്തിന്റെ പുരോഗതി മന്ദഗതിയിലാക്കുന്നു. കേരളത്തിലെ ഭുരിപക്ഷം വരുന്ന പട്ടികജാതിക്കാരും അതായത് 26,000 വരുന്ന ഉന്നതികളിലാണ് (പട്ടികജാതി സാകേതങ്ങള്‍ ) താമസിക്കുന്നത്. ഈ ഉന്നതികളില്‍ ഭൂരിഭാഗവും പൊതുസമൂഹങ്ങളില്‍ നിന്ന് വിട്ടുനിന്ന് വളരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് നിലകൊള്ളുന്നത്. ഇത്തരം വേര്‍തിരിവുകള്‍ അയ്യങ്കാളി മുന്നോട്ടുവെച്ച തുല്യതയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്.
നമ്മുടെ സമൂഹം മുന്നോട്ടുപോകണമെങ്കില്‍, വേര്‍തിരിവിന്റെ ഈ അദൃശ്യ മതിലുകള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്. അതിനായി, സര്‍ക്കാര്‍ നയങ്ങളും സാമൂഹിക ഇടപെടലുകളും കൂടുതല്‍ ഫലപ്രദമാകണം. പട്ടികജാതി വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം, അവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമാണ്, അവയെ യാഥാര്‍ത്ഥ്യമാക്കുക എന്നത് നമ്മുടെ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ്.
അയ്യങ്കാളിയുടെ ദര്‍ശനം: തുല്യതയുടെ വിശാലമായ കാഴ്ചപ്പാട്
വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുക എന്ന തന്റെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ അയ്യന്‍കാളി മുന്നിട്ടിറങ്ങി. വിദ്യാഭ്യാസ പ്രചാരണത്തിനായി അദ്ദേഹം വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചു. വിദ്യാഭ്യാസം എന്നതുകൊണ്ട് അദ്ദേഹം ലക്ഷ്യമിട്ടത് അക്ഷരജ്ഞാനം മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ള അറിവിലൂടെ സമൂഹത്തിന് ഉപകാരപ്രദമാകുന്നവിധം സമുദായത്തെ സജ്ജമാക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം കലാശാലകള്‍ സംഘടിപ്പിച്ചു, സംഗീതം, നാടകം, കായികമത്സരങ്ങള്‍, നാടോടിനൃത്തങ്ങള്‍, പുരാണപഠനങ്ങള്‍, നാടന്‍കലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടു. ഹരിശ്ചന്ദ്ര, കാക്കാരിശ്ശി, നല്ലതങ്ക തുടങ്ങിയ നാടകങ്ങള്‍ക്ക് അദ്ദേഹം സ്വയം സംഭാഷണവും സംഗീതവും രചിക്കുകയും രംഗത്തവതരിപ്പിക്കുകയും ചെയ്തു.
ശാരീരിക വ്യായാമത്തിനും അദ്ദേഹം തന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ പ്രാധാന്യം നല്‍കി, ആരോഗ്യമുള്ള മനസ്സിനും ശക്തമായ ശരീരത്തിനും അത് അനിവാര്യമാണെന്ന് അറിഞ്ഞിരുന്നു. പാട്ടുകച്ചേരികള്‍, പരിചമുട്ടുകളി, കമ്പടി, കോലടി, വിളയാട്ടം, കുറത്തിക്കളി തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പരിപാടികളായിരുന്നു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അയ്യന്‍കാളി ഊന്നല്‍ നല്‍കിയത്. 1916ല്‍ സ്ഥാപിതമായ തീയങ്കര പുലയപ്പള്ളിക്കൂടം, 1919ല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി ശംഖുമുഖം സ്‌കൂള്‍, മണക്കാട് നിശാപാഠശാല തുടങ്ങിയവ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ശ്രമങ്ങളുടെ ഫലമായിരുന്നു. സാധുജന പരിപാലന സംഘത്തിന്റെ ആയിരത്തിലധികം ശാഖകളും ഓഫീസുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവായിരുന്നു ഇവ.
അയിത്തം മൂലം സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത്, സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അയ്യന്‍കാളി ശ്രമിച്ചു, ഇത് മേലാളര്‍ക്കെതിരായ വെല്ലുവിളിയായി കണക്കാക്കപ്പെട്ടു. എല്ലാ ജാതിക്കാര്‍ക്കും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കണമെന്നും, എല്ലാവരും ഒന്നിച്ച് വിദ്യാഭ്യാസം നേടണമെന്നും അദ്ദേഹം ആഗ്രഹിച്ചു. സാധുജന പരിപാലന സംഘത്തിലൂടെ ജനങ്ങള്‍ക്ക് അറിവും വിദ്യയും പകര്‍ന്നു നല്‍കാന്‍ അദ്ദേഹം അശ്രാന്തമായി പ്രവര്‍ത്തിച്ചു.
ഗാന്ധിജിയുമായുള്ള ഒരു സംഭാഷണത്തില്‍, ''എന്റെ ജനങ്ങളില്‍ പത്ത് ബി എ ബിരുദധാരികളെങ്കിലും കാണാതെ എനിക്ക് മരിക്കാനാവില്ല'' എന്ന് അയ്യന്‍കാളി പറഞ്ഞു. ഈ വാക്കുകള്‍ കേട്ട് ഗാന്ധിജി അദ്ദേഹത്തെ ആലിംഗനം ചെയ്തുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി. അജ്ഞതയുടെ ഇരുട്ടില്‍നിന്ന് തന്റെ സമുദായത്തെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
REPRESENTATIVE IMAGE | WIKI COMMONSഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തും തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിലും ഹരിജന്‍ ഹോസ്റ്റലുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ ഹോസ്റ്റലിന്റെ മേല്‍നോട്ടം അയ്യന്‍കാളി നേരിട്ട് നിര്‍വഹിച്ചു, ഇത് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി. നിരക്ഷരതയോടൊപ്പം മദ്യപാനത്തിന്റെ ദോഷങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണം നടത്തി.
അയ്യങ്കാളിയുടെ ദര്‍ശനം കേവലം നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല; അത് സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിലേക്ക് വ്യാപിക്കുന്നതായിരുന്നു. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല, മുഴുവന്‍ സമുദായത്തിന്റെയും ഉന്നമനത്തിനുള്ള ഉപാധിയാണെന്ന് അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം സ്ഥാപിച്ച പുലയര്‍ക്കായുള്ള ആദ്യ സ്‌കൂള്‍, അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ അടഞ്ഞുകിടന്നിരുന്ന ഒരു വിഭാഗത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കി. ഈ ശ്രമം, അവര്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നതോടൊപ്പം, സാമൂഹികമായ അംഗീകാരവും സ്വാതന്ത്ര്യവും നേടാന്‍ അവരെ പ്രാപ്തരാക്കി. അയ്യങ്കാളി വിഭാവനം ചെയ്ത സമത്വം, ജാതി, മതം, ലിംഗം എന്നിവയ്ക്കപ്പുറം എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന ഒരു സമൂഹത്തിന്റേതായിരുന്നു.
മഹത്മാ അയ്യങ്കാളിയുടെ സമത്വസ്വപ്നം ഇന്നും പൂര്‍ണമായി സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. കേരളം സാമൂഹിക പുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പല രൂപങ്ങളില്‍ നിലനില്‍ക്കുന്നു. Kerala Economic Review (2024) റിപ്പോര്‍ട്ട് പ്രകാരം, 2023-24ല്‍ ഡിഗ്രിയിലും പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളിലും ആകെ 33,345 പട്ടികജാതി (SC) വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് മൊത്തം എന്റോള്‍മെന്റിന്റെ 9.34 ശതമാനമാണ്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റില്‍ നേരിയ വര്‍ദ്ധനവുണ്ട്; 2022-23ല്‍ ഇത് 9.32 ശതമാനമായിരുന്നു. 2023-24ല്‍ സംസ്ഥാനത്തെ ഡിഗ്രിയിലും പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളിലും പ്രവേശനം നേടിയ പട്ടികവര്‍ഗ (ST) വിദ്യാര്‍ത്ഥികളുടെ എണ്ണം 8,835 ആണ്, ഇത് സംസ്ഥാനത്തെ മൊത്തം എന്റോള്‍മെന്റിന്റെ 2.47 ശതമാനമാണ്. 2023-24ല്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റിലും നേരിയ വര്‍ദ്ധനവ് കാണിക്കുന്നു. 2022-23ല്‍ ഇത് 2.4 ശതമാനമായിരുന്നു. എങ്കിലും ഇപ്പോളും ഉന്നത വിദ്യാഭ്യാസം മേഖലയില്‍ പട്ടികജാതി വിദ്യര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് മറ്റു വിഭാഗങ്ങളെ വെച്ച് നോക്കുമ്പോള്‍ വളരെ കൂടുതലാണ്.
2023-24ൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിലെ പട്ടികജാതി (SC), പട്ടികവർഗ (ST) വിദ്യാർത്ഥികളുടെ ശതമാനം. പട്ടികയിൽ

Source: Kerala Economic Review (2024)
2023-24ൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ വിദ്യാർത്ഥികളുടെ വിതരണം

കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകലിന്റെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങൾ 2015-2016

SOURCE: Scheduled caste development department, GOK
ബിരുദ കോഴ്സുകള്‍: ഏറ്റവും ഉയര്‍ന്ന കൊഴിഞ്ഞുപോകല്‍ നിരക്ക്. പരാജയം (30.4%) ഒപ്പം 'മറ്റു കാരണങ്ങള്‍' (45.3%) പ്രധാന ഘടകങ്ങള്‍.

ബിരുദാനന്തര ബിരുദം: 'മറ്റു കാരണങ്ങള്‍' (55.2%) ഏറ്റവും വലിയ ഘടകം, പരാജയവും (26.4%) ശ്രദ്ധേയമാണ്.
ITI/ITC: പരാജയം (26.6%) ഒപ്പം 'മറ്റു കാരണങ്ങള്‍' (44%) പ്രധാനം; ദാരിദ്ര്യവും (7.3%) ശ്രദ്ധേയമാണ്.
ഡിപ്ലോമ: 'മറ്റു കാരണങ്ങള്‍' (51.7%) ഒപ്പം പരാജയം (23.6%) പ്രധാന ഘടകങ്ങള്‍.
മറ്റു കോഴ്സുകള്‍: സാമ്പത്തിക പ്രശ്‌നങ്ങള്‍ (21.88%) ഒപ്പം 'മറ്റു കാരണങ്ങള്‍' (50.2%) പ്രധാനം.
കേരളത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകലിന്റെ പ്രധാന കാരണങ്ങള്‍ പരാജയവും, സാമ്പത്തിക പ്രശ്‌നങ്ങളും, 'മറ്റു കാരണങ്ങള്‍' എന്ന വിഭാഗവുമാണ്.
വിവാഹം, ദാരിദ്ര്യം, വിച്ഛേദന ബോധം എന്നിവ താരതമ്യേന കുറവ് സ്വാധീനം ചെലുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ദൂരവും യാത്രാ ബുദ്ധിമുട്ടുകളും കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.
'മറ്റു കാരണങ്ങള്‍' എന്ന വിഭാഗത്തിന്റെ ഉയര്‍ന്ന ശതമാനം കൂടുതല്‍ വിശദമായ പഠനം ആവശ്യപ്പെടുന്നു, കാരണം ഇത് വ്യക്തിപരമോ സാമൂഹികമോ ആയ സങ്കീര്‍ണ്ണമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളാം.
REPRESENTATIVE IMAGE | WIKI COMMONS
നിര്‍ദ്ദേശങ്ങള്‍
സാമ്പത്തിക സഹായം: സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായങ്ങളും വര്‍ദ്ധിപ്പിക്കുക.
അക്കാദമിക് പിന്തുണ: പരാജയ നിരക്ക് കുറയ്ക്കാന്‍ അധ്യാപന രീതികള്‍ മെച്ചപ്പെടുത്തുകയും അധിക പിന്തുണാ ക്ലാസുകള്‍ നല്‍കുകയും ചെയ്യുക.
വിദ്യാര്‍ത്ഥി ക്ഷേമം: 'മറ്റു കാരണങ്ങള്‍' മനസ്സിലാക്കാന്‍ കൗണ്‍സലിംഗ്, മാനസിക പിന്തുണാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
ലിംഗാധിഷ്ഠിത പിന്തുണ: പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോകല്‍ കുറയ്ക്കാന്‍ വിവാഹം, സാമൂഹിക മര്‍ദ്ദങ്ങള്‍ എന്നിവയെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമുകള്‍.
മുന്നോട്ടുള്ള പാത: അയ്യങ്കാളിയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കല്‍
1917 ഡിസംബര്‍ 5ന് തിരുവിതാംകൂര്‍ ശ്രീമൂലം അസംബ്ലിയില്‍ ഒരു പ്രഖ്യാപനം നടന്നു: 'സാധുജന പരിപാലന സംഘത്തിന്റെ സെക്രട്ടറി മാന്യനായ രാജരാജശ്രീ അയ്യന്‍കാളി തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയിലേക്ക് മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു'.
പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വരുന്നതിന് വളരെ മുമ്പ്, നിയമനിര്‍മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കരം തീര്‍ക്കുന്നവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍, കരം തീര്‍ത്തിരുന്നെങ്കിലും, അയിത്തത്തിന്റെ പേര് പറഞ്ഞ് ദളിതര്‍ക്ക് പ്രജാസഭയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. മറ്റ് ജാതി-മത വിഭാഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും അവസരം ലഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ചില വ്യക്തികളെ നോമിനേറ്റ് ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നെങ്കിലും, അത് സവര്‍ണരില്‍ നിന്ന് മാത്രമായിരുന്നു. 1911 മുതല്‍ മാത്രമാണ് അവര്‍ണര്‍ക്ക് ഇത്തരത്തില്‍ അവസരം ലഭിച്ചു തുടങ്ങിയത്. പുലയര്‍ അടക്കമുള്ള ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി സുഭാഷിണി പത്രാധിപര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയ്യന്‍കാളിയുടെ പ്രജാസഭാ പ്രവേശനം ഒരു ചരിത്ര നാഴികക്കല്ലായി. മന്നത്തു പത്മനാഭന്‍ വര്‍ണിച്ചു: 'തലപ്പാവും, കുങ്കുമപ്പൊട്ടും, കോട്ടും, പരമ്പരാഗത വേഷവും ധരിച്ച് ശ്രീ അയ്യന്‍കാളി പ്രജാസഭയിലേക്ക് വരുമ്പോള്‍, സന്ദര്‍ശകര്‍ അദ്ദേഹത്തെ ദിവാനാണോ എന്ന് അത്ഭുതപ്പെട്ടു.'
അധഃസ്ഥിതരുടെ മോചനം എന്ന ജീവിതലക്ഷ്യത്തിനായി അയ്യന്‍കാളിയുടെ പ്രസംഗങ്ങള്‍ പ്രജാസഭയില്‍ അര്‍പ്പിതമായിരുന്നു. 1912 ഫെബ്രുവരി 27-ന് അവശവിഭാഗത്തിന്റെ ശബ്ദം ആദ്യമായി ശ്രീമൂലം പ്രജാസഭയില്‍ മുഴങ്ങി. അദ്ദേഹം പറഞ്ഞു: 'പുലയരെ പ്രതിനിധീകരിക്കാന്‍ എന്നെ നോമിനേറ്റ് ചെയ്ത ഗവണ്‍മെന്റിനും, പുലയനെ പ്രതിനിധിയാക്കണമെന്ന അപേക്ഷ ഏകകണ്ഠമായി സ്വീകരിച്ച മുന്‍ സഭാംഗങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.'
മന്നത്തു പത്മനാഭന്‍ | PHOTO: WIKI COMMONS
രണ്ട് ദശകങ്ങളോളം അയ്യന്‍കാളിയുടെ ശബ്ദം അവശവിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക മോചനത്തിനായി മുഴങ്ങി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു:
തരിശുഭൂമി വിതരണം: ധനിക ഭൂവുടമകള്‍, റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പുലയരെ കുടിയിറക്കുകയും പുതിയ ഭൂമി നിഷേധിക്കുകയും ചെയ്തു. തരിശുഭൂമി പുലയര്‍ക്ക് നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പലപ്പോഴും അവഗണിക്കപ്പെട്ടു, ഇന്നും ദളിത് ഭൂമിയില്ലായ്മ കേരളത്തില്‍ തുടരുന്നു.
സ്‌കൂള്‍ പ്രവേശനം: തെക്കന്‍ തിരുവിതാംകൂറിലെ ഏഴ് സ്‌കൂളുകളില്‍ മാത്രമാണ് പുലയ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഭാഗികമായി മാത്രമാണ് നടപ്പായത്.
ഇന്ന് കേരളത്തില്‍ എല്ലാവര്‍ക്കും പൊതുവിദ്യാഭാസം ലഭിക്കുന്നത് അയ്യന്‍കാളിയെ പോലുള്ള മഹാന്മാരുടെ പോരാട്ടത്തിന്റെ ഫലമാണ്.
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍: മുസ്ലിം വിഭാഗത്തിന് ലഭിച്ച ആനുകൂല്യങ്ങള്‍ പോലെ പുലയര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, രാജകീയ വിളംബരങ്ങള്‍ ഉണ്ടായിട്ടും, പൊതുവഴികളും കച്ചേരികളും ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയില്ല, ഇന്നും ദളിത് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ പലപ്പോഴും ലഭ്യമല്ല.
ഫീസ് സൗജന്യം: പുലയ കുട്ടികള്‍ക്ക് പകുതി ഫീസ് ഇളവ് മാത്രമാണ് ലഭിച്ചിരുന്നത്, മറ്റ് സമുദായങ്ങള്‍ക്ക് പൂര്‍ണ ഫീസ് സൗജന്യം ലഭിച്ചപ്പോള്‍. പൂര്‍ണ ഫീസ് സൗജന്യം എന്ന ആവശ്യം പൂര്‍ണമായി നടപ്പായില്ല, ഇന്നും ദളിത് വിദ്യാര്‍ഥികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
സ്‌കോളര്‍ഷിപ്പ്: പുലയ അധ്യാപകര്‍ക്ക് പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കണമെന്ന ആവശ്യം ഭാഗികമായേ നടപ്പാക്കപ്പെട്ടുള്ളൂ. ഇന്നും ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതില്‍ വീഴ്ചകള്‍ നിലനില്‍ക്കുന്നു.
ഇന്ന്, സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും, അവ കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ല. സാമ്പത്തിക പിന്തുണയെ ആശ്രയിച്ച് ഗവേഷണം ആരംഭിച്ച വിദ്യാര്‍ഥികള്‍, ഹോസ്റ്റല്‍ ഫീസ്, ഫീല്‍ഡ് വര്‍ക്ക് ചെലവുകള്‍ തുടങ്ങിയവ മുടങ്ങുന്നതു മൂലം പഠനം തുടരാന്‍ കഴിയാതെ പ്രതിസന്ധിയില്‍ കഴിയുന്നവരാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പട്ടികവിഭാഗങ്ങളില്‍പ്പെട്ട ഏകദേശം 350 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് 11 മാസത്തോളം ഫെലോഷിപ് തുക ലഭിക്കാതിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രം 50-ഓളം വിദ്യാര്‍ഥികള്‍ ഈ പ്രതിസന്ധി നേരിടുന്നു. വിഷയം വാര്‍ത്തയായതിനെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ സ്വമേധയാ കേസെടുത്തെങ്കിലും, പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
REPRESENTATIVE IMAGE | WIKI COMMONS
പട്ടികവിഭാഗ ഗവേഷകര്‍ക്ക് പ്രതിമാസം 23,250 രൂപ ഫെലോഷിപ് തുകയായി ലഭിക്കേണ്ടതാണ്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നല്‍കിയിരുന്ന ഇ-ഗ്രാന്റ് തുക, ഒരു വര്‍ഷമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വിതരണം ചെയ്യുന്നു. ജില്ലകളിലെ ഐ.ടി.ഡി.പി., എസ്.സി.-എസ്.ടി. ഡയറക്ടറേറ്റ് ഓഫീസുകള്‍ വഴിയാണ് ഇ-ഗ്രാന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ ആരോപിക്കുന്നു. സ്‌കോളര്‍ഷിപ്പ് കൃത്യമായി വിതരണം ചെയ്യാന്‍ ഈ ഓഫീസുകള്‍ ശ്രമിക്കുന്നില്ല.
ഉപരിപഠനം എന്ന അവകാശത്തിലേക്ക് എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഇ-ഗ്രാന്റ് പോലുള്ള പിന്തുണാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയെങ്കിലും സാധ്യമായത്. എന്നാല്‍, ഇപ്പോള്‍ ഈ പിന്തുണാ സംവിധാനം നിലച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഈ വിഷയം മന്ത്രിമാര്‍ക്കും അധികാരികള്‍ക്കും മുന്നില്‍ നിരവധി തവണ അവതരിപ്പിച്ചിട്ടും, ഒരു പരിഹാരവും കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വീഴ്ച അതീവ ഗുരുതരമാണെന്ന് വ്യക്തമാണ്. ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതി ഇന്നും പിന്നോക്കം തന്നെ.
ഉച്ചക്കഞ്ഞി: മൂന്ന് ലക്ഷം പുലയരില്‍ 12,381 പേര്‍ മാത്രമാണ് സ്‌കൂളില്‍ പോയിരുന്നത്, അതില്‍ 136 പേര്‍ മാത്രം അഞ്ചാം ക്ലാസിന് മേല്‍, ആറോ ഏഴോ പേര്‍ മാത്രം പബ്ലിക് പരീക്ഷയില്‍ വിജയിച്ചു. ഫീസും ഉച്ചഭക്ഷണവുമില്ലായ്മയായിരുന്നു കാരണം. 1933-ല്‍ അദ്ദേഹം പ്രജാസഭയില്‍ നിന്ന് വിരമിച്ചു.
അയ്യങ്കാളിയുടെ ദര്‍ശനത്തിന്റെ ഒരു പ്രധാന വശം, സാമ്പത്തിക ശാക്തീകരണത്തിന്റെ ആവശ്യകതയാണ്, ഇത് ഇന്നത്തെ സമൂഹത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം, സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സാമൂഹിക തുല്യത കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അക്കാലത്ത്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ അയ്യങ്കാളി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച്, അവര്‍ക്ക് ഭൂമി ആവശ്യപ്പെട്ടു. ഭൂമി ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഇന്നും പല പട്ടികജാതി വിഭാഗങ്ങള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നിടത്തോളം, അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പൂര്‍ണമായി സംയോജിക്കപ്പെടുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. അതിനാല്‍, അയ്യങ്കാളിയുടെ ഈ ദര്‍ശനം-സാമ്പത്തിക ശാക്തീകരണത്തിലൂടെ സമത്വം-ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഒരു പ്രധാന മാര്‍ഗനിര്‍ദ്ദേശമായി നിലകൊള്ളുന്നു.
ഇന്ന്, അയ്യങ്കാളിയുടെ ദര്‍ശനത്തിന് വിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യമാണ് നാം കാണുന്നത്. സാമ്പത്തിക വളര്‍ച്ചയും ആധുനികവല്‍ക്കരണവും ഉണ്ടായിട്ടും, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം വിവിധ രൂപങ്ങളില്‍ നിലനില്‍ക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, സ്വകാര്യ മേഖലകളിലും ഈ വിവേചനം പ്രകടമാണ്. ഉദാഹരണത്തിന്, തൊഴില്‍ മേഖലയില്‍ പല പിന്നാക്ക വിഭാഗങ്ങള്‍ക്കും തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും, സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പല കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം വെല്ലുവിളികള്‍, അയ്യങ്കാളി സ്വപ്നം കണ്ട സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പലപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്നതും ഈ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി പലപ്പോഴും പ്രഖ്യാപിക്കപ്പെടുന്ന വികസന, ക്ഷേമ പദ്ധതികള്‍ ഉണ്ടായിട്ടും, അവരുടെ ജീവിതനിലവാരം പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെട്ടിട്ടില്ലെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (KILA) തയ്യാറാക്കിയ 'പട്ടിക ജാതി സങ്കേതങ്ങളുടെയും കുടുംബങ്ങളുടെയും അടിസ്ഥാന വിവരശേഖരണം (2009-10)' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉന്നതിയില്‍ താമസിക്കുന്ന ഏകദേശം 14.5 ലക്ഷം പട്ടികജാതി വിഭാഗക്കാര്‍ക്ക് 29,000 ഏക്കര്‍ ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. ഇവിടെ 3.4 ലക്ഷം കുടുംബങ്ങള്‍ താമസിക്കുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 71,367 കുടുംബങ്ങള്‍ക്ക് വീടില്ലാത്തവരാണെന്നും 2.5 ലക്ഷം കുടുംബങ്ങള്‍ ഒറ്റമുറി വീടുകളില്‍ ദയനീയ സാഹചര്യങ്ങളില്‍ ജീവിക്കുന്നുവെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ആകെ 36,084 ഏക്കര്‍ ഭൂമി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും, 29,690 ഏക്കര്‍ മാത്രമാണ് കൃഷിക്കും വാസസ്ഥലം നിര്‍മ്മിക്കുന്നതിനും യോഗ്യമായിരുന്നത്. സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യ 23.52 ലക്ഷമാണ്, ഇതില്‍ 5.58 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 55 ശതമാനം പേര്‍ 26,198 ഉന്നതികളില്‍ എല്ലാ ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. 2.2 ലക്ഷം പട്ടികജാതി വിഭാഗക്കാര്‍ നിരക്ഷരരാണെന്നും, ഇതില്‍ 27,355 കുട്ടികള്‍ 5 മുതല്‍ 9 വയസ്സുവരെയുള്ള പ്രായത്തിലുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുവിശ്വാസത്തിന് വിരുദ്ധമായി, നിരക്ഷരരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്നാണ് സര്‍വേയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പട്ടികജാതി കുടുംബങ്ങളില്‍ ഏകദേശം 66 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ആരോഗ്യ സൂചകങ്ങളെക്കുറിച്ച്, 26 എച്ച്ഐവി പോസിറ്റീവ് വ്യക്തികള്‍, 2,588 കാന്‍സര്‍ രോഗികള്‍, 1,904 ക്ഷയരോഗികള്‍, 1,587 കുഷ്ഠരോഗികള്‍ എന്നിവര്‍ പട്ടികജാതി വിഭാഗങ്ങളില്‍ ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 1.5 ലക്ഷം കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ ആറ് മാസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്, ഇത് കുടിവെള്ള ദൗര്‍ലഭ്യത്തിന് കാരണമാകുന്നു. 8.63 ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി അന്യമാണ്, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നമ്മുടെ സമൂഹം മുന്നോട്ടുപോകണമെങ്കില്‍, വേര്‍തിരിവിന്റെ ഈ അദൃശ്യ മതിലുകള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്. അതിനായി, സര്‍ക്കാര്‍ നയങ്ങളും സാമൂഹിക ഇടപെടലുകളും കൂടുതല്‍ ഫലപ്രദമാകണം. പട്ടികജാതി വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം, അവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി എന്നിവയിലൂടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നീതിയും തുല്യതയും എത്തിച്ചേരേണ്ടതുണ്ട് എന്ന അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ നമുക്ക് ഒരു ഓര്‍മപ്പെടുത്തലാണ്. അദ്ദേഹത്തിന്റെ പൈതൃകം ഇന്നും സാമൂഹിക പ്രസ്ഥാനങ്ങളെയും തുല്യതയ്ക്കായുള്ള നയങ്ങളെയും പ്രചോദിപ്പിക്കുന്നു, എന്നാല്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.
അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമാണ്, അവയെ യാഥാര്‍ത്ഥ്യമാക്കുക എന്നത് നമ്മുടെ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ്. സമത്വത്തിന്റെ പാതയില്‍ അദ്ദേഹം വെട്ടിത്തെളിച്ച വഴി, ഇന്നത്തെ സമൂഹത്തിന് ഒരു വഴികാട്ടിയാണ്. എന്നാല്‍, ഈ പാതയില്‍ നിന്ന് നാം വ്യതിചലിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിവേചനവും അസമത്വവും ഇല്ലാതാക്കാന്‍, അയ്യങ്കാളിയുടെ ദര്‍ശനത്തിന്റെ എല്ലാ മാനങ്ങള്‍-നിയമപരമായ അവകാശങ്ങള്‍, സാമൂഹിക പങ്കാളിത്തം, സാമ്പത്തിക ശാക്തീകരണം-നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അദ്ദേഹം സ്വപ്നം കണ്ട സമത്വത്തിന്റെ സമൂഹം സൃഷ്ടിക്കുക എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. അതിനായി, നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
'മറ്റു കാരണങ്ങള്‍' എന്ന വിഭാഗത്തിന്റെ ഉയര്‍ന്ന ശതമാനം കൂടുതല്‍ വിശദമായ പഠനം ആവശ്യപ്പെടുന്നു, കാരണം ഇത് വ്യക്തിപരമോ സാമൂഹികമോ ആയ സങ്കീര്‍ണ്ണമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളാം.
REPRESENTATIVE IMAGE | WIKI COMMONSനിര്‍ദ്ദേശങ്ങള്‍
സാമ്പത്തിക സഹായം: സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായങ്ങളും വര്‍ദ്ധിപ്പിക്കുക.
അക്കാദമിക് പിന്തുണ: പരാജയ നിരക്ക് കുറയ്ക്കാന്‍ അധ്യാപന രീതികള്‍ മെച്ചപ്പെടുത്തുകയും അധിക പിന്തുണാ ക്ലാസുകള്‍ നല്‍കുകയും ചെയ്യുക.
വിദ്യാര്‍ത്ഥി ക്ഷേമം: 'മറ്റു കാരണങ്ങള്‍' മനസ്സിലാക്കാന്‍ കൗണ്‍സലിംഗ്, മാനസിക പിന്തുണാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
ലിംഗാധിഷ്ഠിത പിന്തുണ: പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോകല്‍ കുറയ്ക്കാന്‍ വിവാഹം, സാമൂഹിക മര്‍ദ്ദങ്ങള്‍ എന്നിവയെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമുകള്‍.
മുന്നോട്ടുള്ള പാത: അയ്യങ്കാളിയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കല്‍
1917 ഡിസംബര്‍ 5ന് തിരുവിതാംകൂര്‍ ശ്രീമൂലം അസംബ്ലിയില്‍ ഒരു പ്രഖ്യാപനം നടന്നു: 'സാധുജന പരിപാലന സംഘത്തിന്റെ സെക്രട്ടറി മാന്യനായ രാജരാജശ്രീ അയ്യന്‍കാളി തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയിലേക്ക് മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു'.
പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വരുന്നതിന് വളരെ മുമ്പ്, നിയമനിര്‍മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കരം തീര്‍ക്കുന്നവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍, കരം തീര്‍ത്തിരുന്നെങ്കിലും, അയിത്തത്തിന്റെ പേര് പറഞ്ഞ് ദളിതര്‍ക്ക് പ്രജാസഭയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. മറ്റ് ജാതി-മത വിഭാഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും അവസരം ലഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ചില വ്യക്തികളെ നോമിനേറ്റ് ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നെങ്കിലും, അത് സവര്‍ണരില്‍ നിന്ന് മാത്രമായിരുന്നു. 1911 മുതല്‍ മാത്രമാണ് അവര്‍ണര്‍ക്ക് ഇത്തരത്തില്‍ അവസരം ലഭിച്ചു തുടങ്ങിയത്. പുലയര്‍ അടക്കമുള്ള ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി സുഭാഷിണി പത്രാധിപര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയ്യന്‍കാളിയുടെ പ്രജാസഭാ പ്രവേശനം ഒരു ചരിത്ര നാഴികക്കല്ലായി. മന്നത്തു പത്മനാഭന്‍ വര്‍ണിച്ചു: 'തലപ്പാവും, കുങ്കുമപ്പൊട്ടും, കോട്ടും, പരമ്പരാഗത വേഷവും ധരിച്ച് ശ്രീ അയ്യന്‍കാളി പ്രജാസഭയിലേക്ക് വരുമ്പോള്‍, സന്ദര്‍ശകര്‍ അദ്ദേഹത്തെ ദിവാനാണോ എന്ന് അത്ഭുതപ്പെട്ടു.'
അധഃസ്ഥിതരുടെ മോചനം എന്ന ജീവിതലക്ഷ്യത്തിനായി അയ്യന്‍കാളിയുടെ പ്രസംഗങ്ങള്‍ പ്രജാസഭയില്‍ അര്‍പ്പിതമായിരുന്നു. 1912 ഫെബ്രുവരി 27-ന് അവശവിഭാഗത്തിന്റെ ശബ്ദം ആദ്യമായി ശ്രീമൂലം പ്രജാസഭയില്‍ മുഴങ്ങി. അദ്ദേഹം പറഞ്ഞു: 'പുലയരെ പ്രതിനിധീകരിക്കാന്‍ എന്നെ നോമിനേറ്റ് ചെയ്ത ഗവണ്‍മെന്റിനും, പുലയനെ പ്രതിനിധിയാക്കണമെന്ന അപേക്ഷ ഏകകണ്ഠമായി സ്വീകരിച്ച മുന്‍ സഭാംഗങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.'
മന്നത്തു പത്മനാഭന്‍ | PHOTO: WIKI COMMONSരണ്ട് ദശകങ്ങളോളം അയ്യന്‍കാളിയുടെ ശബ്ദം അവശവിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക മോചനത്തിനായി മുഴങ്ങി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു:
തരിശുഭൂമി വിതരണം: ധനിക ഭൂവുടമകള്‍, റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പുലയരെ കുടിയിറക്കുകയും പുതിയ ഭൂമി നിഷേധിക്കുകയും ചെയ്തു. തരിശുഭൂമി പുലയര്‍ക്ക് നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പലപ്പോഴും അവഗണിക്കപ്പെട്ടു, ഇന്നും ദളിത് ഭൂമിയില്ലായ്മ കേരളത്തില്‍ തുടരുന്നു.
സ്‌കൂള്‍ പ്രവേശനം: തെക്കന്‍ തിരുവിതാംകൂറിലെ ഏഴ് സ്‌കൂളുകളില്‍ മാത്രമാണ് പുലയ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഭാഗികമായി മാത്രമാണ് നടപ്പായത്.
ഇന്ന് കേരളത്തില്‍ എല്ലാവര്‍ക്കും പൊതുവിദ്യാഭാസം ലഭിക്കുന്നത് അയ്യന്‍കാളിയെ പോലുള്ള മഹാന്മാരുടെ പോരാട്ടത്തിന്റെ ഫലമാണ്.
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍: മുസ്ലിം വിഭാഗത്തിന് ലഭിച്ച ആനുകൂല്യങ്ങള്‍ പോലെ പുലയര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, രാജകീയ വിളംബരങ്ങള്‍ ഉണ്ടായിട്ടും, പൊതുവഴികളും കച്ചേരികളും ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയില്ല, ഇന്നും ദളിത് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ പലപ്പോഴും ലഭ്യമല്ല.
ഫീസ് സൗജന്യം: പുലയ കുട്ടികള്‍ക്ക് പകുതി ഫീസ് ഇളവ് മാത്രമാണ് ലഭിച്ചിരുന്നത്, മറ്റ് സമുദായങ്ങള്‍ക്ക് പൂര്‍ണ ഫീസ് സൗജന്യം ലഭിച്ചപ്പോള്‍. പൂര്‍ണ ഫീസ് സൗജന്യം എന്ന ആവശ്യം പൂര്‍ണമായി നടപ്പായില്ല, ഇന്നും ദളിത് വിദ്യാര്‍ഥികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
സ്‌കോളര്‍ഷിപ്പ്: പുലയ അധ്യാപകര്‍ക്ക് പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കണമെന്ന ആവശ്യം ഭാഗികമായേ നടപ്പാക്കപ്പെട്ടുള്ളൂ. ഇന്നും ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതില്‍ വീഴ്ചകള്‍ നിലനില്‍ക്കുന്നു.
ഇന്ന്, സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും, അവ കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ല. സാമ്പത്തിക പിന്തുണയെ ആശ്രയിച്ച് ഗവേഷണം ആരംഭിച്ച വിദ്യാര്‍ഥികള്‍, ഹോസ്റ്റല്‍ ഫീസ്, ഫീല്‍ഡ് വര്‍ക്ക് ചെലവുകള്‍ തുടങ്ങിയവ മുടങ്ങുന്നതു മൂലം പഠനം തുടരാന്‍ കഴിയാതെ പ്രതിസന്ധിയില്‍ കഴിയുന്നവരാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പട്ടികവിഭാഗങ്ങളില്‍പ്പെട്ട ഏകദേശം 350 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് 11 മാസത്തോളം ഫെലോഷിപ് തുക ലഭിക്കാതിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രം 50-ഓളം വിദ്യാര്‍ഥികള്‍ ഈ പ്രതിസന്ധി നേരിടുന്നു. വിഷയം വാര്‍ത്തയായതിനെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ സ്വമേധയാ കേസെടുത്തെങ്കിലും, പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
REPRESENTATIVE IMAGE | WIKI COMMONSപട്ടികവിഭാഗ ഗവേഷകര്‍ക്ക് പ്രതിമാസം 23,250 രൂപ ഫെലോഷിപ് തുകയായി ലഭിക്കേണ്ടതാണ്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നല്‍കിയിരുന്ന ഇ-ഗ്രാന്റ് തുക, ഒരു വര്‍ഷമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വിതരണം ചെയ്യുന്നു. ജില്ലകളിലെ ഐ.ടി.ഡി.പി., എസ്.സി.-എസ്.ടി. ഡയറക്ടറേറ്റ് ഓഫീസുകള്‍ വഴിയാണ് ഇ-ഗ്രാന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ ആരോപിക്കുന്നു. സ്‌കോളര്‍ഷിപ്പ് കൃത്യമായി വിതരണം ചെയ്യാന്‍ ഈ ഓഫീസുകള്‍ ശ്രമിക്കുന്നില്ല.
ഉപരിപഠനം എന്ന അവകാശത്തിലേക്ക് എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഇ-ഗ്രാന്റ് പോലുള്ള പിന്തുണാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയെങ്കിലും സാധ്യമായത്. എന്നാല്‍, ഇപ്പോള്‍ ഈ പിന്തുണാ സംവിധാനം നിലച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഈ വിഷയം മന്ത്രിമാര്‍ക്കും അധികാരികള്‍ക്കും മുന്നില്‍ നിരവധി തവണ അവതരിപ്പിച്ചിട്ടും, ഒരു പരിഹാരവും കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വീഴ്ച അതീവ ഗുരുതരമാണെന്ന് വ്യക്തമാണ്. ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതി ഇന്നും പിന്നോക്കം തന്നെ.
ഉച്ചക്കഞ്ഞി: മൂന്ന് ലക്ഷം പുലയരില്‍ 12,381 പേര്‍ മാത്രമാണ് സ്‌കൂളില്‍ പോയിരുന്നത്, അതില്‍ 136 പേര്‍ മാത്രം അഞ്ചാം ക്ലാസിന് മേല്‍, ആറോ ഏഴോ പേര്‍ മാത്രം പബ്ലിക് പരീക്ഷയില്‍ വിജയിച്ചു. ഫീസും ഉച്ചഭക്ഷണവുമില്ലായ്മയായിരുന്നു കാരണം. 1933-ല്‍ അദ്ദേഹം പ്രജാസഭയില്‍ നിന്ന് വിരമിച്ചു.
അയ്യങ്കാളിയുടെ ദര്‍ശനത്തിന്റെ ഒരു പ്രധാന വശം, സാമ്പത്തിക ശാക്തീകരണത്തിന്റെ ആവശ്യകതയാണ്, ഇത് ഇന്നത്തെ സമൂഹത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം, സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സാമൂഹിക തുല്യത കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അക്കാലത്ത്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ അയ്യങ്കാളി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച്, അവര്‍ക്ക് ഭൂമി ആവശ്യപ്പെട്ടു. ഭൂമി ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഇന്നും പല പട്ടികജാതി വിഭാഗങ്ങള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നിടത്തോളം, അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പൂര്‍ണമായി സംയോജിക്കപ്പെടുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. അതിനാല്‍, അയ്യങ്കാളിയുടെ ഈ ദര്‍ശനം-സാമ്പത്തിക ശാക്തീകരണത്തിലൂടെ സമത്വം-ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഒരു പ്രധാന മാര്‍ഗനിര്‍ദ്ദേശമായി നിലകൊള്ളുന്നു.
ഇന്ന്, അയ്യങ്കാളിയുടെ ദര്‍ശനത്തിന് വിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യമാണ് നാം കാണുന്നത്. സാമ്പത്തിക വളര്‍ച്ചയും ആധുനികവല്‍ക്കരണവും ഉണ്ടായിട്ടും, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം വിവിധ രൂപങ്ങളില്‍ നിലനില്‍ക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, സ്വകാര്യ മേഖലകളിലും ഈ വിവേചനം പ്രകടമാണ്. ഉദാഹരണത്തിന്, തൊഴില്‍ മേഖലയില്‍ പല പിന്നാക്ക വിഭാഗങ്ങള്‍ക്കും തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും, സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പല കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം വെല്ലുവിളികള്‍, അയ്യങ്കാളി സ്വപ്നം കണ്ട സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പലപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്നതും ഈ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONSസംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി പലപ്പോഴും പ്രഖ്യാപിക്കപ്പെടുന്ന വികസന, ക്ഷേമ പദ്ധതികള്‍ ഉണ്ടായിട്ടും, അവരുടെ ജീവിതനിലവാരം പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെട്ടിട്ടില്ലെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (KILA) തയ്യാറാക്കിയ 'പട്ടിക ജാതി സങ്കേതങ്ങളുടെയും കുടുംബങ്ങളുടെയും അടിസ്ഥാന വിവരശേഖരണം (2009-10)' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉന്നതിയില്‍ താമസിക്കുന്ന ഏകദേശം 14.5 ലക്ഷം പട്ടികജാതി വിഭാഗക്കാര്‍ക്ക് 29,000 ഏക്കര്‍ ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. ഇവിടെ 3.4 ലക്ഷം കുടുംബങ്ങള്‍ താമസിക്കുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 71,367 കുടുംബങ്ങള്‍ക്ക് വീടില്ലാത്തവരാണെന്നും 2.5 ലക്ഷം കുടുംബങ്ങള്‍ ഒറ്റമുറി വീടുകളില്‍ ദയനീയ സാഹചര്യങ്ങളില്‍ ജീവിക്കുന്നുവെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ആകെ 36,084 ഏക്കര്‍ ഭൂമി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും, 29,690 ഏക്കര്‍ മാത്രമാണ് കൃഷിക്കും വാസസ്ഥലം നിര്‍മ്മിക്കുന്നതിനും യോഗ്യമായിരുന്നത്. സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യ 23.52 ലക്ഷമാണ്, ഇതില്‍ 5.58 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 55 ശതമാനം പേര്‍ 26,198 ഉന്നതികളില്‍ എല്ലാ ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. 2.2 ലക്ഷം പട്ടികജാതി വിഭാഗക്കാര്‍ നിരക്ഷരരാണെന്നും, ഇതില്‍ 27,355 കുട്ടികള്‍ 5 മുതല്‍ 9 വയസ്സുവരെയുള്ള പ്രായത്തിലുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുവിശ്വാസത്തിന് വിരുദ്ധമായി, നിരക്ഷരരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്നാണ് സര്‍വേയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പട്ടികജാതി കുടുംബങ്ങളില്‍ ഏകദേശം 66 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ആരോഗ്യ സൂചകങ്ങളെക്കുറിച്ച്, 26 എച്ച്ഐവി പോസിറ്റീവ് വ്യക്തികള്‍, 2,588 കാന്‍സര്‍ രോഗികള്‍, 1,904 ക്ഷയരോഗികള്‍, 1,587 കുഷ്ഠരോഗികള്‍ എന്നിവര്‍ പട്ടികജാതി വിഭാഗങ്ങളില്‍ ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 1.5 ലക്ഷം കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ ആറ് മാസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്, ഇത് കുടിവെള്ള ദൗര്‍ലഭ്യത്തിന് കാരണമാകുന്നു. 8.63 ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി അന്യമാണ്, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നമ്മുടെ സമൂഹം മുന്നോട്ടുപോകണമെങ്കില്‍, വേര്‍തിരിവിന്റെ ഈ അദൃശ്യ മതിലുകള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്. അതിനായി, സര്‍ക്കാര്‍ നയങ്ങളും സാമൂഹിക ഇടപെടലുകളും കൂടുതല്‍ ഫലപ്രദമാകണം. പട്ടികജാതി വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം, അവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി എന്നിവയിലൂടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നീതിയും തുല്യതയും എത്തിച്ചേരേണ്ടതുണ്ട് എന്ന അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ നമുക്ക് ഒരു ഓര്‍മപ്പെടുത്തലാണ്. അദ്ദേഹത്തിന്റെ പൈതൃകം ഇന്നും സാമൂഹിക പ്രസ്ഥാനങ്ങളെയും തുല്യതയ്ക്കായുള്ള നയങ്ങളെയും പ്രചോദിപ്പിക്കുന്നു, എന്നാല്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.
അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമാണ്, അവയെ യാഥാര്‍ത്ഥ്യമാക്കുക എന്നത് നമ്മുടെ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ്. സമത്വത്തിന്റെ പാതയില്‍ അദ്ദേഹം വെട്ടിത്തെളിച്ച വഴി, ഇന്നത്തെ സമൂഹത്തിന് ഒരു വഴികാട്ടിയാണ്. എന്നാല്‍, ഈ പാതയില്‍ നിന്ന് നാം വ്യതിചലിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിവേചനവും അസമത്വവും ഇല്ലാതാക്കാന്‍, അയ്യങ്കാളിയുടെ ദര്‍ശനത്തിന്റെ എല്ലാ മാനങ്ങള്‍-നിയമപരമായ അവകാശങ്ങള്‍, സാമൂഹിക പങ്കാളിത്തം, സാമ്പത്തിക ശാക്തീകരണം-നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അദ്ദേഹം സ്വപ്നം കണ്ട സമത്വത്തിന്റെ സമൂഹം സൃഷ്ടിക്കുക എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. അതിനായി, നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
#outlook
Leave a comment