TMJ
searchnav-menu
post-thumbnail

Outlook

ട്രംപ് 2.0 യുടെ സ്ഥാനാരോഹണത്തെ മുന്‍നിർത്തിയുള്ള കാഴ്ചപ്പാടുകൾ

14 Jan 2025   |   3 min Read
തോമസ് ഡ്രേക്ക്

മേരിക്കയിലെ പ്രബല രാഷ്ട്രീയ ദ്വന്ദ്വത്തെ അഭിമുഖീകരിക്കുന്ന കടുത്ത വിശ്വാസ്യതക്കുറവ് ശക്തമായി നിലനിൽക്കുമ്പോഴും, ട്രംപ് 1.0 ഒരു അബദ്ധമായിരുന്നുവെന്ന് പലരും കരുതി. പിന്നീട്, ട്രംപ് 2.0 യുടെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് 1.0 അബദ്ധമല്ലെന്ന് വ്യക്തമാക്കി. ഇനി ഒരു കിരീടധാരണമാണെന്നും വ്യക്തമായി.

എന്നിരുന്നാലും, അമേരിക്കയെ തകർക്കാതെ തന്നെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇപ്പോഴത്തെ ഇരട്ടത്താപ്പ് തകർക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് അമേരിക്കയിൽ പലരും പ്രതീക്ഷിക്കുന്നു.

എന്താണ് ട്രംപ് 2.0 കൊണ്ട് സാധ്യമാകുന്നത്?

'എ പൈ ഇൻ ദി സ്കൈ ' എന്ന് ഇംഗ്ലീഷിൽ പറയുന്ന പോലെ നല്ല കാലത്തെ കുറിച്ചുള്ള (അതിനുള്ള സാധ്യതകൾ പൂജ്യത്തിന് തുല്യമാണെങ്കിലും), പ്രതീക്ഷകൾ സ്വരുക്കൂട്ടിയാൽ എന്താവും. വരാനിരിക്കുന്ന ട്രംപ് 2.0 ഭരണകൂടത്തിന് ഫെഡറൽ സർക്കാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റേറ്റ്, 'ഡീപ് സ്റ്റേറ്റ്' എന്നിവ പരിഷ്കരിക്കാനും അമേരിക്കയിലെ ജനാധിപത്യത്തെ യഥാർത്ഥത്തിൽ പുനർനിർമ്മിക്കാനും ഒരു സുവർണ്ണാവസരമുണ്ട്.  അമേരിക്കയെ തകർക്കാതെ തന്നെ അത് ചെയ്യാനാവും.

ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMONS
എന്നിരുന്നാലും സംഭവിക്കാത്തതിനേക്കാൾ കൂടുതൽ എന്താണ് സംഭവിക്കുക?

വോട്ടുചെയ്യുന്ന ബഹുഭൂരിപക്ഷത്തിനും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ട്രംപും സംഘവും ഏകാധിപത്യത്തെ ഏകീകരിക്കുകയും പ്രതികാരം, പരമാവധി അഴിമതി എന്നിവയ്ക്കായി അമേരിക്കയെ കൂടുതൽ കുഴപ്പത്തിലാക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു.

റിപ്പബ്ലിക്കിന്റെ ഹൃദയത്തെ വലിയ തോതിൽ സാധാരണമാക്കപ്പെട്ട അഴിമതിക്കായുള്ള റാക്കറ്റ് ആക്കി മാറ്റുന്നതിന് പുറമെ അവർ ഗവണ്മെന്റിന്റെ പല തലങ്ങളും ഉപയോഗപ്പെടുത്തി അധികാര ദുർവിനിയോഗം ഏറ്റവും താഴെ തട്ടിൽ വരെ എത്തിക്കുക വഴി അമേരിക്കൻ ജനാധിപത്യത്തിന്റെ നാശത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ജനാധിപത്യത്തിനെ അതിന്റെ ഉള്ളിൽ നിന്നു കൊണ്ടു തന്നെ തകർക്കുന്ന ഈ പ്രക്രിയ വലിയ കരഘോഷത്തോടെ അരങ്ങേറുമെന്ന കാര്യത്തിൽ സംശയമില്ല.  പക്ഷെ റിയർ വ്യൂ കണ്ണാടിയിൽ  നിരവധി പേർ കുണ്ടിലും, കുഴിയിലും, പൊടിയിലും അകപ്പെട്ടതായി കാണാം.

കുറഞ്ഞപക്ഷം, കുഴപ്പങ്ങൾ ഉടലെടുക്കുകയും, അരാജകത്വം നാട്ടുനടപ്പാവുകയും ചെയ്യുമ്പോൾ ചരിത്രത്തിന്റെ കണക്കുമായി അമേരിക്കക്ക് ഒരു സമാഗമം ഉണ്ടാവും.  അത് സംഭവിക്കുന്നതുവരെ പലർക്കും ഇതെല്ലാം പരമാവധി വിനോദവും ദൈനംദിന നാടകവും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കൻ ജനാധിപത്യമെന്ന ഗ്രാമത്തെ ഉള്ളിൽ നിന്ന് തകർക്കുകയും,  അപനിർമ്മിക്കുകയും ചെയ്യുമ്പോൾ ബാക്കിയാവുന്നത് തകർച്ചക്കുള്ള സാഹചര്യങ്ങളാണ്. അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ, വഞ്ചന, ദുരുപയോഗം എന്നിവ നീക്കം ചെയ്ത ശേഷം പുനർനിർമ്മാണത്തിനുള്ള അവസരമല്ല ഉണ്ടാവുക.

ഗ്രാമം വിൽക്കുകയും അവശേഷിക്കുന്നവയെ വിൽക്കാനും ഉദ്ദേശമില്ലെങ്കിൽ - ഒരു പ്രേത നഗരം ബാക്കിയാവും. ഒരു പുതിയ ഷെരീഫ് അവിടെ തന്റെ അധികാരം ഉറപ്പിക്കുകയും 'സമാധാനപാലകർ' ഒരു വിജ്ഞാനിയായ മയിലിനെപ്പോലെ പീലി നിവർത്തിയാടുകയും ചെയ്യും. അവരുടെ ആട്ടിൻകൂട്ടം ഒരു ഹൈപ്പർ ഇൻഫ്ളേറ്റഡ് 'മെമേകളായി' ടിവി അയഥാർത്ഥത ഷോയിൽ നിറയും.

എന്നാൽ യഥാർത്ഥ ജനാധിപത്യം പുനർനിർമ്മിക്കുന്നതിലേക്ക് മടങ്ങുക വളരെ ബുദ്ധിമുട്ടാണ്. ട്രംപ് ജനാധിപത്യത്തിന് വേണ്ടി മത്സരിച്ചിട്ടില്ല. ജനാധിപത്യത്തിന് വേണ്ടി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.  അധ്വാനിക്കുന്ന അമേരിക്കക്കാരുടെ യഥാർത്ഥ ജനാധിപത്യത്തിനായി പോരാടുമെന്നും പറഞ്ഞിട്ടില്ല.

തനിക്ക് വേണ്ടി മാത്രം മത്സരിച്ച അദ്ദേഹം താൻ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന ഏകാധിപത്യ ഏകീകരണത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഫെഡറൽ സ്വേച്ഛാധിപത്യത്തിന്റെ ബ്രാൻഡിനും മുദ്രയ്ക്കും തന്റെ തന്നെ പ്രതിച്ഛായയിൽ പുതിയ മാനങ്ങൾ നൽകും.

REPRESENTATIVE IMAGE | FACEBOOK
അമേരിക്കയെ അത്ര മഹത്തരമല്ലാത്ത ഒന്നാക്കുന്ന എല്ലാറ്റിനെയും നിലനിർത്തിക്കൊണ്ട് അദ്ദേഹം അമേരിക്കൻ സാമ്രാജ്യത്തെ സ്വന്തം പ്രതിച്ഛായയിൽ പുനർനിർമ്മിക്കും.

ഒരു പ്രവചനം നടത്താനുള്ള സമയമല്ല. ഒരു പക്ഷേ ട്രംപിന് ശേഷമുള്ള ഒരു പുതിയ അമേരിക്കയുടെ തിരിച്ചുവരവ് ജനങ്ങളും, സംസ്ഥാനങ്ങളും അവരുടെ നിഷ്ക്രിയത്വത്തിൽ  നിന്ന് പുറത്തുവരുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

എന്തൊരു രാജ്യം!

അതേസമയം, ടെർമിനേറ്ററായി രൂപാന്തരപ്പെടുകയും, ജനാധിപത്യത്തിന് നേരെ തിരിയുകയും ചെയ്യുന്ന ദി മെഷീനെതിരെ ഒരാൾക്ക് ഇപ്പോഴും രോഷാകുലനാകാൻ കഴിയും.

സ്വന്തം താൽപ്പര്യങ്ങൾക്കായി, പ്രത്യേകിച്ച് അഴിമതിയിൽ ഊന്നിയതും, സ്വാർത്ഥവുമായ ഉദ്ദേശ്യങ്ങൾക്കായി സർക്കാർ സംവിധാനം പ്രയോഗിക്കുന്നതിലൂടെ ഏകാധിപത്യം എന്ന വിപത്ത് സർക്കാരിനെ അതിന്റെ താൽപര്യങ്ങൾക്കായി കൂടുതൽ വളച്ചൊടിക്കുമെന്നതിൽ സംശയമില്ല.

തോമസ് ഡ്രേക്ക്:  നാഷണൽ സെക്യൂരിറ്റി ഏജൻസിയിലെ മുൻ സീനിയർ എക്സിക്യൂട്ടീവാണ് തോമസ് ഡ്രേക്ക്. അവിടെവെച്ച് 9/11 സംഭവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് പരാജയങ്ങൾ, കോടിക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ്, പാഴ്ചിലവുകൾ, ദുരുപയോഗം, ഭരണഘടന ലംഘിച്ച പ്രസിഡന്റ് ബുഷ് നടപ്പിലാക്കിയ രഹസ്യമായ ബഹുജന നിരീക്ഷണ ഭരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്ന 'വിസിൽ ബ്ലോവർ' ആണ് അദ്ദേഹം. ഇതിന്റെ ഫലമായി പതിറ്റാണ്ടുകൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന ക്രൂരമായ ചാരവൃത്തി നിയമപ്രകാരം ഡ്രേക്ക്  കുറ്റാരോപിതനായി. എന്നാൽ ഒരു കുറ്റസമ്മതത്തെ തുടർന്ന് അദ്ദേഹം മോചിതനായി. എൻഎസ്എയ്ക്ക് മുമ്പ് അദ്ദേഹം മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ കൺസൾട്ടന്റ് / കോൺട്രാക്ടർ, ബൊട്ടീക് ഡോട്ട് കോം പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വ്യോമസേനയിൽ എയർക്രൂ അംഗമായും നാവികസേനയിൽ കമ്മീഷൻഡ് ഇന്റലിജൻസ് ഓഫീസറായും 15 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം സിഐഎയിൽ ഇന്റലിജൻസ് അനലിസ്റ്റായി ഹ്രസ്വകാലം സേവനമനുഷ്ഠിച്ചു. ഇപ്പോൾ നമ്മുടെ അവകാശങ്ങൾ, വ്യക്തിഗത സ്വകാര്യത, രോഗാതുരമായ അധികാരത്തിന്റെ ദുരുപയോഗത്തിനെതിരെ മാനവികതയിലെ എല്ലാ നന്മകളും പിന്തുടരൽ എന്നിവയ്ക്കായി അദ്ദേഹം പ്രവർത്തിക്കുന്നു.





#outlook
Leave a comment